പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങളോ മൊമന്റോകളോ വാങ്ങണോ? 100 രൂപ മുതല്‍ 64 ലക്ഷം രൂപ വരെയാണ് ഇവയുടെ വില. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങളുടെയും മൊമന്റോകളുടെയും പ്രദര്‍ശനം ഡല്‍ഹി നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്സില്‍ തിങ്കളാഴ്ചയാണ് തുടങ്ങിയത്. പ്രദര്‍ശനത്തിനുള്ള സമ്മാനങ്ങളും മൊമന്റോകളും ഇ-ലേലത്തില്‍ വില്‍പ്പനയ്ക്ക് വെക്കും.
ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും കലാപരമായ പൈതൃകത്തിന്റെയും തെളിവാണ് തനിക്ക് ലഭിച്ച സമ്മാനങ്ങളെന്ന് എക്സില്‍ പ്രധാനമന്ത്രി കുറിച്ചു.
64 ലക്ഷത്തിന്റെ സമ്മാനവും
64 ലക്ഷത്തിന്റെ ബനാറസ് ഘട്ടാണ് പ്രദര്‍ശനത്തിനെത്തിയ ഏറ്റവും വില കൂടിയ സമ്മാനം. ഇതുകൂടാതെ 900-ഓളം ചിത്രങ്ങളും ശില്പങ്ങളും കരകൗശല വസ്തുക്കളും പ്രദര്‍ശനത്തിനുണ്ട്. 100 രൂപ മുതലാണ് ഇവയുടെ വില തുടങ്ങുന്നത്. ലേലത്തില്‍ നിന്ന് സമാഹരിക്കുന്ന തുക നമാമി ഗംഗ പദ്ധതിക്കായി നീക്കിവെക്കും.
ഡല്‍ഹി ആര്‍ട്സ് ഗാലറിയില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് pmmementos.gov.in. എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും സമ്മാനങ്ങള്‍ വില കൊടുത്ത് വാങ്ങാന്‍ പറ്റും.
An eclectic array of gifts and mementos bestowed upon Prime Minister Narendra Modi in recent times is currently on display at the National Gallery of Modern Arts (NGMA). This unique exhibition, which commenced on Monday, will culminate in an e-auction of these items. PM Modi himself shared his enthusiasm for the exhibition on social media, emphasizing how these gifts are a testament to India’s rich cultural, traditional, and artistic heritage.