സ്വാതന്ത്ര്യലബ്ധിക്ക് അഞ്ച് പതിറ്റാണ്ട് മുമ്പ് ഇന്ത്യയിൽ വ്യാവസായിക യാത്ര ആരംഭിച്ച ഗോദ്‌റെജ് ഗ്രൂപ്പ് (Godrej ) വിഭജനത്തിലേക്ക്. ഇന്ന് 1.76 ലക്ഷം കോടി രൂപ മതിക്കുന്ന വിശാലമായ ഗോദ്‌റെജ് സാമ്രാജ്യത്തിൽ കുടുംബ ബിസിനസ് 5 ഭാഗമായി വിഭജിക്കുന്നതിന്റെ തിരക്കിട്ട നിർണായക ചർച്ചകളാണ് നടക്കുന്നത്.
ബിസിനസ് ലോകം ഉറ്റു നോക്കുന്ന ഒരു സുപ്രധാന ചോദ്യം ഇതാണ്, പിളർപ്പിന് ശേഷം ആർക്കു കിട്ടും Godrej എന്ന ബ്രാന്റ് നെയിം.
പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിൽ തന്നെ കുറ്റകൃത്യങ്ങൾ കൂടുതലായിരുന്ന മുംബൈയിലെ പൗരന്മാർക്ക് പൂട്ടുകൾ വിറ്റ് ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തു തുടങ്ങിയ ഗോദ്‌റെജ് കുടുംബം ഇന്നിതാ സങ്കീർണ്ണമല്ലാത്ത ഒരു ഷെയർഹോൾഡിംഗും ബിസിനസ്സ് ഘടനയും ലക്ഷ്യമിട്ടുള്ള ഒരു വിഭജനം ആണ് പ്രതീക്ഷിക്കുന്നത്.
വേർപിരിയുന്നവർ ഇവരാണ്- ആദി ഗോദ്‌റെജ്, നാദിർ ഗോദ്‌റെജ്, ജംഷിദ് ഗോദ്‌റെജ്, സ്മിത കൃഷ്ണ, റിഷാദ് ഗോദ്‌റെജ്.
ഗോദ്‌റെജ് കുടുംബത്തിലെ രണ്ട് ബിസിനസ് വിഭാഗങ്ങൾ കൈവശം വച്ചിരിക്കുന്ന എൻജിനീയറിങ്, വീട്ടുപകരണങ്ങൾ, സുരക്ഷാ പരിഹാരങ്ങൾ, കാർഷിക ഉൽപന്നങ്ങൾ, റിയൽ എസ്റ്റേറ്റ്, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന ഉത്പന്ന നിർമാണ-വിതരണ മേഖല ഇനി പല കമ്പനികളായി വഴി പിരിയും. ഗോദ്‌റെജ് കുടുംബത്തിലെ അംഗങ്ങളായ ആദി ഗോദ്‌റെജിന്റെയും സഹോദരൻ നാദിറിന്റെയും നേതൃത്വത്തിലുള്ള ഗോദ്‌റെജ് ഇൻഡസ്ട്രീസ് & അസോസിയേറ്റ്‌സ്, കസിൻമാരായ ജംഷിദ് ഗോദ്‌റെജ്, സ്മിത ഗോദ്‌റെജ് കൃഷ്ണ എന്നിവരുൾപ്പെട്ട ഗോദ്‌റെജ് ആൻഡ് ബോയ്‌സ് മാനുഫാക്‌ചറിംഗ് കമ്പനി (G&B) എന്നിവയുടെ ബിസിനസിന്റെ ഔപചാരികമായ വിഭജനത്തിന് ഉടൻ അന്തിമ രൂപം നൽകിയേക്കും. അന്തിമ തീരുമാനമുണ്ടാകേണ്ടത് വിഭജനത്തിനു ശേഷം ഗോദ്‌റെജ് ബ്രാൻഡ് നാമത്തിന്റെ ഉപയോഗം, സാധ്യമായ റോയൽറ്റി പേയ്‌മെന്റുകൾ, നിലവിൽ G&B കൈവശമുള്ള ഭൂമിയുടെ മൂല്യനിർണ്ണയം എന്നീ കാര്യങ്ങളിലാണ്.
ഇക്വിറ്റി ക്രോസ് ഹോൾഡിംഗുകൾ പങ്കു വയ്ക്കൽ, , ജി ആൻഡ് ബിയുടെ കീഴിലുള്ള 3,400 ഏക്കർ പ്രൈം ലാൻഡ് ആസ്തി വിഭജിക്കുക എന്നിവ നിയമപരമായി പരിഹരിക്കേണ്ട വെല്ലു വിളികളാണ്. വരാനിരിക്കുന്ന പിളർപ്പ് ഗ്രൂപ്പിന്റെ ഒരു ഓപ്പറേറ്റിംഗ് കമ്പനിയെയും ബാധിക്കില്ലെന്നു മുതിർന്ന ഉദ്യോഗസ്ഥർ ഉറപ്പു നൽകുന്നു. നിലവിൽ സൗഹാർദ്ദത്തിൽ നീങ്ങുന്ന ഗോദ്‌റെജ് കുടുംബത്തിലെ വീതംവയ്‌പ്പ് സൗഹാർദ്ദപരമായി അവസാനിപ്പിക്കും എന്നാണ് സൂചനകൾ. പ്രമുഖ ഇൻവെസ്റ്റ്‌മെന്റ് ബാങ്കർ നിമേഷ് കമ്പാനിയും പ്രമുഖ കോർപ്പറേറ്റ് അഭിഭാഷകൻ സിയ മോഡിയും ജംഷിദ് ഗോദ്‌റെജിന്റെ ഭാഗത്തും, ഏഷ്യയിലെ ഏറ്റവും ധനികനായ ബാങ്കർ ഉദയ് കൊട്ടക്കും സിറിൽ ഷ്റോഫിന്റെ നിയമ സ്ഥാപനമായ സിറിൽ അമർചന്ദ് മംഗൽദാസും ആദി ഗോദ്‌റെജിന്റെ ഭാഗത്തും നിന്ന് ചർച്ചകൾക്ക് നേതൃത്വം നൽകുകയാണ്. ആദി ഗോദ്‌റെജിന്റെ മകനും ഗോദ്‌റെജ് പ്രോപ്പർട്ടീസ് ചെയർമാനുമായ പിറോജ്‌ഷ ഗോദ്‌റെജും നേരിട്ട് ചർച്ചകളിൽ ഇടപെട്ടു വരുന്നു.
ക്രോസ് ഹോൾഡിംഗുകളും ട്രസ്റ്റുകളും
ആദി ഗോദ്‌റെജ്, നാദിർ ഗോദ്‌റെജ്, ജംഷിദ് ഗോദ്‌റെജ്, സ്മിത കൃഷ്ണ, റിഷാദ് ഗോദ്‌റെജ് എന്നി അഞ്ച് പേർക്ക് ജി ആൻഡ് ബിയിൽ 15.3% വീതം അവകാശമുണ്ട്. ഗോദ്‌റെജ് ഫൗണ്ടേഷന്റെ ഏകദേശം 23% പിറോജ്‌ഷായുടെ കൈവശവുമാണ്. പരിസ്ഥിതി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് ഫൗണ്ടേഷൻ നിക്ഷേപം നടത്തുന്നത്. വിവിധ ഗ്രൂപ്പ് കമ്പനികളിൽ നിന്നുള്ള ലാഭവിഹിതം ഗ്രൂപ്പിന്റെ ജീവകാരുണ്യ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്നു.
സ്വകാര്യ ഉടമസ്ഥതയിലുള്ള G&B, വീട്ടുപകരണങ്ങൾ, നിർമ്മാണം, പ്രിസിഷൻ എഞ്ചിനീയറിംഗ്, ഫർണിച്ചർ റീട്ടെയ്‌ലിംഗ്, എയ്‌റോസ്‌പേസ് തുടങ്ങിയ മേഖലകളിലാണ് ശ്രദ്ധ നൽകുന്നത് . 472 കോടി രൂപയുടെ അറ്റാദായത്തോടെ 2022 സാമ്പത്തിക വർഷത്തിൽ 12,345 കോടി രൂപയുടെ വരുമാനം ജി ആൻഡ് ബി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ, കമ്പനിക്ക് ഗോദ്‌റെജ് കൺസ്യൂമറിൽ 7.33% ഓഹരിയും ഗോദ്‌റെജ് പ്രോപ്പർട്ടീസിൽ 3.83% ഓഹരിയും ഉണ്ട്. ഈ സ്ഥാപനങ്ങൾക്ക് നിലവിൽ 9,089 കോടി രൂപയുടെ മൊത്തം മൂല്യമുണ്ട്.
കൂടാതെ, കമ്പനിക്ക് മുംബൈയിലെ വിക്രോളിയിൽ ഡെവലപ് ചെയ്യാൻ പാകത്തിന് 1,000 ഏക്കർ ഫ്രീ ഹോൾഡ് ലാൻഡ് ബാങ്ക് ഉണ്ട്.
ഗോദ്‌റെജ് ഇൻഡസ്ട്രീസ്, ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്‌ട്‌സ്, ഗോദ്‌റെജ് പ്രോപ്പർട്ടീസ്, ഗോദ്‌റെജ് അഗ്രോവെറ്റ്, ആസ്‌ടെക് ലൈഫ് സയൻസസ് എന്നിങ്ങനെ അഞ്ച് ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങളാണ് ഗ്രൂപ്പിനുള്ളത്. സെപ്‌റ്റംബറിലെ അവസാന വ്യാപാര ദിനമായ വെള്ളിയാഴ്ച ഈ അഞ്ചുപേരുടെയും വിപണി മൂലധനം 1.76 ലക്ഷം കോടി രൂപയായിരുന്നു. ലിസ്റ്റുചെയ്ത അഞ്ച് സ്ഥാപനങ്ങളും 2023 സാമ്പത്തിക വർഷത്തിൽ ഏകദേശം 42,172 കോടി രൂപ വരുമാനവും 4,065 കോടി രൂപ ലാഭവും റിപ്പോർട്ട് ചെയ്തു.
ഉപഭോക്തൃ വസ്തുക്കൾ, കൃഷി, റിയൽ എസ്റ്റേറ്റ്, രാസവസ്തുക്കൾ, സാമ്പത്തിക സേവനങ്ങൾ എന്നിവയിൽ താൽപ്പര്യമുള്ള ഒരു ഹോൾഡിംഗ് കമ്പനിയാണ് ഗോദ്‌റെജ് ഇൻഡസ്ട്രീസ്, കൂടാതെ പുതിയ ബിസിനസ്സുകളുടെ ഇൻകുബേറ്ററായി പ്രവർത്തിക്കുന്നു. കമ്പനിക്ക് ഗോദ്‌റെജ് അഗ്രോവെറ്റിൽ 64.89% ഓഹരിയും ഗോദ്‌റെജ് കൺസ്യൂമറിൽ 23.74% ഓഹരിയും ഗോദ്‌റെജ് പ്രോപ്പർട്ടീസിൽ 47.34% ഓഹരിയും ഉണ്ട്.
ഗോദ്‌റെജ് ഇൻഡസ്ട്രീസ് പ്രൊമോട്ടർ ഹോൾഡിംഗ് 28 കുടുംബാംഗങ്ങൾക്കിടയിൽ വിഭജിക്കപ്പെട്ടിരിക്കുന്നു. റിഷാദ് നവറോജിക്ക് 12.65%, ജംഷിദ് നവറോജി ഗോദ്‌റെജ്, നൈരിക ഹോൾക്കർ എന്നിവർക്ക് യഥാക്രമം 9.34%, 8.01% എന്നിങ്ങനെയാണ് ഓഹരികൾ. പ്രമോട്ടർമാർ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഗോദ്‌റെജ് ഇൻഡസ്ട്രീസിലെ തങ്ങളുടെ ഓഹരി ഏകദേശം 3% വർധിപ്പിച്ചു.
ലിസ്റ്റുചെയ്ത സ്ഥാപനങ്ങളിൽ ഏറ്റവും വലുതാണ് Godrej Consumer Products. വെള്ളിയാഴ്ച വരെ വിപണി മൂലധനം 1.01 ലക്ഷം കോടി രൂപയാണ്. ഗോദ്‌റെജ് ഇൻഡസ്ട്രീസിനും ജി ആൻഡ് ബിക്കും പുറമെ ഗോദ്‌റെജ് സീഡ്‌സ് ആൻഡ് ജെനറ്റിക്‌സിന് ഗോദ്‌റെജ് കൺസ്യൂമറിൽ 27.43% ഓഹരിയുണ്ട്. തന്യ അരവിന്ദ് ദുബാഷ്, സ്മിത ഗോദ്‌റെജ് കൃഷ്ണ, നിസാബ ഗോദ്‌റെജ് എന്നിവർ ഡയറക്ടർമാരുമായി സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഗോദ്‌റെജ് സീഡ്‌സ് ആൻഡ് ജെനറ്റിക്‌സ്.
The Godrej Group, a renowned conglomerate with a legacy that dates back to pre-Independence India, is currently in the advanced stages of negotiations to formalize the division of its multifaceted businesses. This conglomerate, which began its industrial journey over five decades ago by selling locks in a crime-prone Bombay, has evolved into a diverse entity with a staggering valuation of ₹1.76 lakh crore.