ഇന്ത്യയുടെ ആഡംബര ട്രെയിനായ രാജധാനിയെ കടത്തി വെട്ടുമോ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ? അതിനുത്തരവുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തന്നെ ‘X’ ൽ വന്നു കഴിഞ്ഞു. രാജധാനിക്കൊപ്പം കിടപിടിക്കുന്ന കോച്ചുകളോട് കൂടിയതാകും പുതിയ വന്ദേ ഭാരത് സ്ലീപ്പർ.
ആദ്യ സ്ലീപ്പർ പതിപ്പിൽ ഓരോ കോച്ചിലും ഒരു മിനി പാൻട്രി ഉണ്ടായിരിക്കും. 857 ബർത്തുകൾ ഉണ്ടായിരിക്കും, അതിൽ 823 ബർത്തുകൾ യാത്രക്കാർക്കും ബാക്കി 34 ജീവനക്കാർക്കുമായി നീക്കിവയ്ക്കും. ഈ ട്രെയിനുകളിൽ ഓരോ കോച്ചിലും മൂന്ന് ടോയ്‌ലറ്റുകൾ ഉണ്ടായിരിക്കും.
മാർച്ചിൽ പുറത്തിറങ്ങാൻ സാധ്യതയുള്ള ഏറ്റവും പുതിയ സ്ലീപ്പർ ട്രെയിനുകൾക്ക് മികച്ച ലൈറ്റിംഗും നല്ല സസ്പെൻഷനും ഉള്ളതായി ചിത്രങ്ങൾ വ്യക്തമാക്കുന്നു. യാത്രക്കാർക്ക് മുകളിലെ ബർത്തിലേക്കുള്ള മികച്ച സ്റ്റെയർകെയ്സുകളും, മികച്ച ഇന്റീരിയറുകളും ഇവയിലുണ്ടാകും.
തന്റെ എക്‌സ് ഹാൻഡിൽ വഴി യാത്രക്കാർക്ക് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ആശയത്തെക്കുറിച്ചും അവ എങ്ങനെയിരിക്കും എന്നതിനെക്കുറിച്ചും അശ്വിനി വൈഷ്ണവ് സൂചന നൽകി. “ഉടൻ വരുന്നു… 2024 ആദ്യം” എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി ചിത്രങ്ങൾ പങ്കുവെച്ചത്.
ഈ സ്ലീപ്പർ ട്രെയിനുകളുടെ 200 പുതിയ പതിപ്പുകളിൽ 120 എണ്ണം നിർമ്മിക്കുന്നത് ഇന്ത്യയുടെ റെയിൽ വികാസ് നിഗം ലിമിറ്റഡിന്റെ (RVNL) കൺസോർഷ്യവും റഷ്യയിലെ ടിഎംഎച്ച് ഗ്രൂപ്പും ആണ്. മറ്റ് 80 എണ്ണം നിർമ്മിക്കുന്നത്. ടിറ്റാഗർ വാഗൺസിന്റെയും, ഭെല്ലിന്റെയും – Titagarh Wagons and BHEL- കൺസോർഷ്യം ആണ് .
വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ തദ്ദേശീയമായി നിർമ്മിക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോൾ തുടരുന്നത്. ആദ്യത്തേത് 2019 ഫെബ്രുവരി 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്ത് നിലവിൽ ഇവയിൽ 33 എണ്ണം സർവീസ് നടത്തുന്നുണ്ട്.
Union Railway Minister Ashwini Vaishnaw recently took to social media to provide travelers with a glimpse of the forthcoming Vande Bharat sleeper trains and what they can expect. These exciting additions to India’s railway network are expected to make their debut in early 2024, offering an alternative to the renowned Rajdhani trains.