ടീമുകളെല്ലാം റെഡി, ചൊവ്വാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടും ന്യൂസ് ലൻഡും നേർക്കു നേർ പൊരുതുന്നതോടെ ഏകദിന ക്രിക്കറ്റ് ലോക കപ്പിന് തുടക്കമാവും.
കളിയിൽ ആര് ജയിച്ചാലും കളിക്ക് പുറത്ത് നേട്ടമുണ്ടാക്കുക ഡിസ്നി സ്റ്റാർ ആയിരിക്കും. 3,500 കോടിയെങ്കിലും പരസ്യവരുമാനം ഡിസ്നി സ്റ്റാറിന് ലോക കപ്പിന്റെ സംപ്രേഷണത്തിൽ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 12 വർഷത്തിന് ശേഷം ഇന്ത്യയിലെത്തുന്ന ലോക കപ്പിന് കാണികൾ ധാരാളമുണ്ടാകും. എല്ലാവർക്കും സ്റ്റേഡിയത്തിൽ നേരിട്ട് എത്താൻ സാധിക്കാത്തത് കൊണ്ട് കളി കാണാൻ ടെലിവിഷന്റെയും ഡിജിറ്റൽ പ്ലാറ്റ് ഫോമുകളുടെയും മുന്നിലിരിക്കുന്നവരുടെ എണ്ണം കൂടും. കളി കാണികളുടെയും പരസ്യക്കാരുടെയും എണ്ണത്തിൽ റെക്കോർഡ് തകർക്കുമെന്നാണ് ഡിസ്നി സ്റ്റാർ കണക്കു കൂട്ടുന്നത്. കണക്കു കൂട്ടൽ ശരിയായാൽ ഇന്ത്യൻ പ്രീമിയർ ലീഗിന് (Indian Premier League) ശേഷമുള്ള പണം വാരി കളിയായി ഐസിസി മാറും.
പരസ്യങ്ങളെ ഇതിലേ
ഐപിഎല്ലിന്റെ ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ തവണ ഡിജിറ്റൽ സംപ്രേഷണ അവകാശവും ടെലിവിഷൻ സംപ്രേഷണത്തിനുള്ള അവകാശവും രണ്ട് കമ്പനികൾക്കായിരുന്നു നൽകിയത്. ടെലിവിഷൻ സംപ്രേഷണ അവകാശ ലഭിച്ച ഡിസ്നിക്ക് അതിൽ നിന്ന് 3,500-3,800 കോടി വരുമാനമുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ക്രിക്കറ്റ് ലോക കപ്പിൽ ഇതിലും കൂടുതൽ വരുമാനം നേടാൻ പറ്റുമെന്നാണ് ഡിസ്നി പ്രതീക്ഷിക്കുന്നത്.
ക്രിക്കറ്റ് ലോക കപ്പിന് മുന്നോടിയായി 21 ബ്രാൻഡുകളുമായി സ്പോൺസർഷിപ്പ് കരാറുണ്ടാക്കാൻ ഡിസ്നിക്ക് കഴിഞ്ഞിരുന്നു. ലോക കപ്പിന് തുടങ്ങുന്നതിന് മുമ്പ് 500-ഓളം പരസ്യങ്ങൾ സംപ്രേഷണം ചെയ്തെന്നും ഇനിയും പരസ്യങ്ങൾ ചെയ്യാനുണ്ടെന്നും ഡിസ്നി സ്റ്റാറിന്റെ നെറ്റ് വർക്ക് വിഭാഗം തലവൻ അജിത് വർഗീസ് പറഞ്ഞു.
ലോക കപ്പിനൊപ്പം ഉത്സവ സീസണും തുടങ്ങുന്നതോടെ പരസ്യ നിർമാണ മേഖലയിലും ആഘോഷമാണ്. ദസ്റ, ദീപാവലി സീസൺ പൊതുവേ പരസ്യങ്ങളുടെയും ഉത്സക്കാലമാണ്. എല്ലാ ബ്രാൻഡുകളുടെയും പരസ്യം ഈ സമയങ്ങളിലുണ്ടാകും. കൂട്ടത്തിൽ ലോക കപ്പും വന്നതാണ് ഡിസ്നിക്ക് ബംപറിടിക്കാനുള്ള കാരണം.
With the excitement of cricket taking hold of the nation, Disney Star is poised to generate a staggering ₹3,500 crores in advertising revenues from the 2023 Cricket World Cup, say industry insiders. The ICC Men’s Cricket World Cup is all set to commence this Thursday, starting with the opening clash between England and New Zealand. Disney Star has labeled this tournament as a harbinger of “the highest viewership and the largest number of advertisers.”