ബിസിനസ് ലോകത്ത് SNS എന്ന് വിളിപ്പേരുള്ള ചെന്നൈ സ്വദേശി എസ് എൻ സുബ്രഹ്മണ്യൻ ലാർസൻ ആൻഡ് ടൂബ്രോ എന്ന മൾട്ടി ബില്യൺ ഡോളർ കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി അധികാരമേറ്റെടുത്തു. നിലവിൽ ഡയറക്ടർ ബോർഡ് അംഗമായ പ്രവർത്തിക്കുന്ന അദ്ദേഹം 2017 ജൂലൈ മുതൽ L&T യുടെ സിഇഒയും എംഡിയും ആണ്.
എസ് എൻ എസ് LTIMindtree, L&T ടെക്നോളജി സർവീസസ് എന്നിവയുടെ ബോർഡുകളിൽ വൈസ് ചെയർമാൻ, L&T മെട്രോ റെയിൽ ലിമിറ്റഡിന്റെ (ഹൈദരാബാദ്) ചെയർമാൻ, L&T ഫിനാൻസ് ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ ഡയറക്ടറും ചെയർപേഴ്സണും എന്നീ പദവികളും വഹിക്കുന്നുണ്ട്. .
L&T യുടെ സിഇഒയും എംഡിയും ആയിരുന്ന കാലയളവിൽ എസ്എൻഎസ്, എൽ ആൻഡ് ടിയുടെ ഇൻഫ്രാസ്ട്രക്ചർ ബിസിനസിനെ രാജ്യത്തെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ ഓർഗനൈസേഷനായും ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനമായും മാറ്റി. ഡിജിറ്റലൈസേഷൻ, ബിഗ് ഡാറ്റ, പ്രവചനാത്മക വിശകലനം എന്നിവയുടെ വികസസനത്തിനൊപ്പം മുന്നിട്ടിറങ്ങി, എൽ ആൻഡ് ടിയുടെ വിപുലമായ ബിസിനസ്സ് താൽപ്പര്യങ്ങളെ പുതിയ വളർച്ചാ തലങ്ങളിലേക്ക് നയിക്കുന്നതിന് അദ്ദേഹം നേതൃത്വം നൽകി വരുന്നു. ഇന്നൊവേഷൻ, പ്രോജക്ട് മാനേജ്മെന്റ്, ടാലന്റ് ഡെവലപ്മെന്റ് എന്നിവയിൽ, പ്രത്യേകിച്ച് നേതൃത്വപരമായ റോളുകളിൽ അദ്ദേഹം സ്ഥാപനത്തിൽ പ്രശസ്തനുമാണ്.
ചെന്നൈ സ്വദേശിയായ എസ്എൻഎസ്, സിവിൽ എഞ്ചിനീയറിംഗിൽ ബിരുദവും ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ ശേഷം 1984-ൽ പ്രോജക്ട് പ്ലാനിംഗ് എഞ്ചിനീയറായി എൽ ആൻഡ് ടിയുടെ കൺസ്ട്രക്ഷൻ ബിസിനസിൽ ചേർന്നു.
1984-ൽ എൽ ആൻഡ് ടിയിൽ ഒരു പ്രോജക്ട് പ്ലാനിംഗ് എഞ്ചിനീയർ എന്ന നിലയിൽ തന്റെ പ്രൊഫഷണൽ യാത്ര ആരംഭിച്ചു. ഹൈദരബാദിലെയും ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ടിലെയും വളരെ വിജയകരമായ ഹൈടെക് സിറ്റി പ്രോജക്റ്റ് മുതൽ വിവിധ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള മണ്ഡലത്തിലേക്ക് എൽ ആൻഡ് ടിയുടെ മുന്നേറ്റത്തെ അദ്ദേഹം നയിച്ചു. ഇന്ത്യയിലെ എല്ലാ പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളും രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനുമുള്ള കരാറുകൾ L&T കമ്പനിക്കാണ്. L&T കമ്പനിയുടെ ക്രെഡൻഷ്യലുകളും സാന്നിധ്യവും ദീർഘകാല നിർമ്മാണ പരിചയവും കൈമുതലാക്കി മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ആസിയാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് കമ്പനി കടന്നു ചെന്നു.
SNSന്റെ നേതൃത്വത്തിൽ, എൽ ആൻഡ് ടിയെ സ്പീഡ് & സ്കെയിലിൽ വിപുലമായ പദ്ധതികൾ നടപ്പിലാക്കുന്ന ഒരു കമ്പനിയായി മാറ്റി, ഇന്ത്യയിലെ ഐതിഹാസികമായ ബുള്ളറ്റ് ട്രെയിൻ പ്രോജക്റ്റ് ഉൾപ്പെടെ നിരവധി സാങ്കേർണ പ്രോജക്ടുകൾ ഇപ്പോൾ L&T യുടെ പക്കലാണ്.
2022-ലെ കൺസ്ട്രക്ഷൻ വീക്ക് പവർ 100 റാങ്കിംഗിൽ SNS എട്ടാം സ്ഥാനത്താണ്, 2012-ലെ ഇൻഫ്രാസ്ട്രക്ചർ പേഴ്സൺ ഓഫ് ദ ഇയർ ആയി അദ്ദേഹത്തെ നേരത്തെ അംഗീകരിച്ചിരുന്നു. 2020-ൽ, SNS ടോപ്പ് CEO (സെൽ സൈഡ്) ആയും മൊത്തത്തിൽ 3-ആമത്തെ മികച്ച CEO ആയും റാങ്ക് ചെയ്യപ്പെട്ടു. ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റർ നടത്തിയ ഓൾ-ഏഷ്യ എക്സിക്യൂട്ടീവ് ടീം സർവേയിൽ ഈ വർഷത്തെ മികച്ച സിഇഒ ആയി .
“ഭാവി സജ്ജമായ” സ്ഥാപനം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം ” എന്ന് ലാർസൻ ആൻഡ് ടൂബ്രോയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ചുമതലയേറ്റശേഷം ജീവനക്കാരെ അഭിസംബോധന ചെയ്ത എസ്എൻ സുബ്രഹ്മണ്യൻ വ്യക്തമാക്കി. കമ്പനിയുടെ പ്രകടനം ഉയർത്തുന്നതിനെക്കുറിച്ചും സാങ്കേതികവിദ്യയുടെ പ്രാധാന്യം പ്രകീർത്തിച്ചും തന്റെ സംഭാവനകൾ കൂടുതൽ ശക്തമാക്കുമെന്ന് എസ് എൻ എസ് ഉറപ്പു നൽകി .
സെപ്തംബർ 30-ന് കമ്പനിയുടെ നോൺ-എക്സിക്യൂട്ടീവ് ചെയർമാൻ റോളിൽ നിന്ന് എ എം നായിക് പടിയിറങ്ങിയതോടെയാണ് എസ് എൻ എസ് ചുമതലയേറ്റത്. 2016-ൽ നായ്ക് തന്റെ പിൻഗാമിയായി സുബ്രഹ്മണ്യനെ പ്രഖ്യാപിച്ചു. ഇനി നായ്ക് വ്യത്യസ്തമായ ജീവകാരുണ്യ സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനിയുടെ കുറിപ്പിൽ പറയുന്നു.
81 കാരനായ നായിക് എൽ ആൻഡ് ടിയുടെ ഐടി കമ്പനികളുടെയും ജീവനക്കാരുടെ ട്രസ്റ്റിന്റെയും ചെയർമാൻ കൂടിയാണ്.
ശനിയാഴ്ച മുംബൈയിൽ നടന്ന ചടങ്ങിൽ നായിക്കിന്റെ സംഭാവനകളെ ആദരിച്ചുകൊണ്ട് ഇന്ത്യ പോസ്റ്റ് തപാൽ സ്റ്റാമ്പ് പുറത്തിറക്കി.