ഏവിയേഷൻ ഇന്ധന വില വർദ്ധനവെന്ന കാരണത്താൽ ഇന്ത്യയിലെ ആഭ്യന്തര, അന്തർദേശിയ വിമാന യാത്രാ നിരക്ക് വർധിപ്പിക്കുന്നതിന് ബഡ്ജറ്റ് എയർ ലൈനായ ഇൻഡിഗോ തുടക്കമിട്ടു കഴിഞ്ഞു. ഒക്ടോബർ 6 മുതൽ ഇൻഡിഗോ വിമാനത്തിന്റെ യാത്രാ ദൂരത്തെ അടിസ്ഥാനമാക്കി 1,000 രൂപ വരെ ഇന്ധന ചാർജ് ഏർപ്പെടുത്തി. തൊട്ടു പിന്നാലെ ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ ഇന്ധന ചാർജ് ഏർപ്പെടുത്താൻ തീരുമാനിച്ചതായി രാജ്യത്തെ മറ്റൊരു ബഡ്ജറ്റ് എയർലൈനായ സ്പൈസ് ജെറ്റ് പ്രഖ്യാപിച്ചിരിക്കുന്നു. അന്താരാഷ്ട്ര വിമാന നിരക്കിൽ എത്ര മാത്രം വർദ്ധനവ് ഉണ്ടാകുമെന്നു സ്പൈസ് ജെറ്റ് അറിയിച്ചിട്ടില്ല.
ഇതോടെ രാജ്യത്തെ ആഭ്യന്തര, അന്തർദേശിയ വിമാന നിരക്ക് ഉയരുകയാണ്. വിമാന യാത്രക്കാർക്കിനി തങ്ങളുടെ യാത്രകൾ ചിലവേറിയതായി മാറും. ഒക്ടോബർ ഡിസംബർ കാലത്തെ ഉത്സവ സീസണിൽ തിരക്കേറുന്ന ഇന്ത്യയിലെ വിമാന യാത്രാ സീസണിൽ യാത്രക്കാരെ ഈ തീരുമാനം വലക്കും. കഴിഞ്ഞ മൂന്ന് മാസമായി ഏവിയേഷൻ ടർബൈൻ ഫ്യുവൽ (ATF) വിലയിലുണ്ടായ ഗണ്യമായ വർദ്ധനവിനെ തുടർന്നാണ് ഈ നിരക്ക് കൂട്ടുന്നതെന്നു ഇൻഡിഗോയും, സ്പൈസ് ജെറ്റും അറിയിച്ചിട്ടുണ്ട്.
മറ്റ് ചില ആഭ്യന്തര വിമാനക്കമ്പനികൾ അവരുടെ വിമാന നിരക്കിൽ ഇന്ധന ചാർജുകൾ കൂട്ടിച്ചേർക്കുമെന്നാണ് സൂചന. എന്നാൽ തൽകാലം വിമാനക്കൂലിയിൽ അത്തരത്തിലുള്ള ഒരു അധിക ഇന്ധന ഘടകവും അവതരിപ്പിക്കുന്നില്ല എന്നാണ് വിസ്താര എയർ ലൈനിന്റെ നിലപാട്.
ഈ വിലനിർണ്ണയ ഘടന പ്രകാരം, ഇൻഡിഗോ വിമാനങ്ങൾ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് സെക്ടറിനെ അടിസ്ഥാനമാക്കി ഓരോ സെക്ടറിലും ഇന്ധന ചാർജ് ഈടാക്കും. ഇൻഡിഗോ 500 കിലോമീറ്റർ വരെയുള്ള വിമാനയാത്രകൾക്ക് ടിക്കറ്റ് നിരക്കിൽ 300 രൂപയും 501 മുതൽ 1,000 കിലോമീറ്റർ വരെയുള്ള വിമാനയാത്രകൾക്ക് 400 രൂപയുമാണ് ഇന്ധന ചാർജ് ഏർപ്പെടുത്തിയിരിക്കുന്നത്. 3,501 കിലോമീറ്ററും അതിനുമുകളിലും ദൂരമുള്ളവയ്ക്ക് 1,000 രൂപ ഇന്ധന ചാർജായി ചുമത്തിക്കഴിഞ്ഞു. എയർലൈനിന്റെ 60 ശതമാനം വിമാനങ്ങളും 1,000 കിലോമീറ്ററിനുള്ളിൽ സർവീസ് നടത്തുന്നവയാണ്.
ഒരു വിമാനക്കമ്പനിയുടെ പ്രവർത്തനച്ചെലവിന്റെ 45 ശതമാനം അപഹരിക്കുന്ന ജെറ്റ് ഇന്ധനത്തിന്റെ തുടർച്ചയായ നാലാമത്തെ വില വർധന ഇതിനകം തന്നെ സാമ്പത്തികമായി ഞെരുക്കമുള്ള എയർലൈനുകളുടെ ഭാരം വർദ്ധിപ്പിക്കും.
ഈ മാസം ആദ്യം സർക്കാർ ATFന്റെ വില 5 ശതമാനം വർധിപ്പിച്ചിരുന്നു . ഇത് – ജൂലൈ മുതൽ തുടർച്ചയായ നാലാമത്തെ പ്രതിമാസ വർദ്ധനവാണിത്. ATF വില കിലോലിറ്ററിന് 5,779.84 രൂപ (5.1%) വർധിപ്പിച്ചതോടെ ഡൽഹിയിൽ എടിഎഫ് വില കിലോലിറ്ററിന് 112,419.33 രൂപയിൽ നിന്ന് 118,199.17 രൂപയായി. ജൂൺ 1 നും ഒക്ടോബർ 1 നും ഇടയിൽ ഡൽഹിയിൽ എടിഎഫ് വില ഉയർന്നത് 32.4 %.
ഇതാദ്യമായല്ല ഇൻഡിഗോ ഇന്ധന ചാർജ് ഏർപ്പെടുത്തുന്നത്. 2018 മെയ് മാസത്തിൽ, എടിഎഫ് വിലയിലുണ്ടായ ഗണ്യമായ വർദ്ധനവ് നികത്താൻ എയർലൈൻ സമാനമായ ഒരു വർദ്ധന അവതരിപ്പിച്ചിരുന്നു. പിന്നീട് ATF വില കുറഞ്ഞതോടെ ഇത് ഒഴിവാക്കി. വിമാന നിരക്ക് വർധിപ്പിക്കുന്നത് യാത്രക്കാരുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമാണെന്നും ഇത് ഉത്സവ സീസണിന് മുമ്പുള്ള ഇരട്ട തിരിച്ചടിയാണെന്നും വിലയിരുത്തുകയാണ് ഫെഡറേഷൻ ഓഫ് അസോസിയേഷൻസ് ഓഫ് ഇന്ത്യൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റിയുടെ ഓണററി സെക്രട്ടറി രാജീവ് മെഹ്റ.
“വിമാനനിരക്ക് ഇതിനകം തന്നെ ഉയർന്ന തലത്തിലാണ്. വീണ്ടും ഇന്ധന ചാർജ് ഏർപ്പെടുത്തുന്നത് മേഖലയെ ദോഷകരമായി ബാധിക്കും. എടിഎഫ് വിലകൾ ഗണ്യമായി വർദ്ധിച്ചതിനാൽ എയർലൈനുകൾക്ക് മേഖലയിൽ പിടിച്ചു നില്കേണ്ടതുമുണ്ട്. ഇത് ഒറ്റത്തവണ നടപടിയായിരിക്കുമെന്നും, എടിഎഫ് വില കുറയുമ്പോൾ ഈ സർചാർജ് പിൻവലിക്കും എന്നും പ്രതീക്ഷയുണ്ട്, ”മെഹ്റ പറഞ്ഞു.
സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നിവ മുൻ മാസത്തെ ശരാശരി അന്താരാഷ്ട്ര വിലയുടെ അടിസ്ഥാനത്തിൽ എല്ലാ മാസവും ആദ്യ ദിവസം ATF വിലകൾ പരിഷ്കരിക്കുന്നു.
As India gears up for its peak travel season between October and December, passengers are bracing themselves for an increase in airfares. IndiGo, one of the country’s largest airlines, has recently introduced a fuel charge ranging from Rs 300 to Rs 1,000 based on the flight’s distance. This move comes in response to the significant surge in aviation turbine fuel (ATF) prices over the last three months, putting added pressure on the already financially-strained aviation industry.