ഷാരൂഖ് ഖാന്റെ ജവാൻ മിഡിൽ ഈസ്റ്റ് വിപണി തൂത്തുവാരി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. മിഡിൽ ഈസ്റ്റ് വിപണിയിൽ 16 മില്യൺ ഡോളർ (58,768,240.00 ദിർഹം ) കടക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമായി അറ്റ്ലി സംവിധാനം ചെയ്ത ജവാൻ. മിഡിൽ ഈസ്റ്റിൽ 16 മില്യൺ ഡോളർ കടക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ് ജവാൻ എന്ന് അന്താരാഷ്ട്ര റിലീസ് അവകാശമുള്ള പ്രൊഡക്ഷൻ ഹൗസായ യാഷ് രാജ് ഫിലിംസ് X ൽ അറിയിച്ചു.
മിഡിൽ ഈസ്റ്റിൽ NO1 ആയി ഒരു ഇന്ത്യൻ സിനിമ ഉയർന്നുവരുന്നു, 16 മില്യൺ ഡോളർ കടക്കുന്ന ആദ്യ ഇന്ത്യൻ സിനിമയായി ജവാൻ മാറുന്നു എന്ന വാചകത്തോടെ ചിത്രത്തിലെ ഷാരൂഖ് ഖാന്റെ കഥാപാത്രമായ ആസാദിന്റെ ഒരു പോസ്റ്ററും YRF X ൽ പങ്കിട്ടു.
മിഡിൽ ഈസ്റ്റിൽ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. നേരത്തെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലാണ് ജവാന്റെ ട്രെയിലർ പ്രദർശിപ്പിച്ചത്. ഷാരൂഖ് ഖാൻ എമിറേറ്റ്സിൽ തിളങ്ങുന്ന പ്രകടനവും നടത്തി. സെപ്റ്റംബർ 7-ന് ലോകമെമ്പാടും റിലീസ് ചെയ്ത ജവാൻ 300 കോടി രൂപ (132,370,715 ദിർഹം) ബജറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്. അടുത്തിടെ മുംബൈയിൽ നടന്ന ഒരു പരിപാടിയിൽ, സംവിധായകൻ ആറ്റ്ലി പങ്കു വച്ച ചില വിവരങ്ങൾ ചലച്ചിത്ര മേഖലക്ക് തന്നെ പ്രചോദനമാണ്.
“കോവിഡ് കാലത്ത് ഒരു സൂം കോളിലാണ് സിനിമ വിവരിച്ചത്. കോവിഡ് കാലഘട്ടത്തിനു ശേഷം 30-40 കോടി രൂപ ചിലവിട്ട് ചിത്രം നിർമിക്കാനായിരുന്നു പദ്ധതി. കോവിഡിന് ശേഷവും തിയേറ്ററുകളിലെ തിരക്ക് കുറയുന്നുണ്ടെന്നും 30-40 കോടിയുടെ സിനിമ പോലും വിജയമാകില്ലെന്നതുമായിരുന്നു മുന്നിലുണ്ടായിരുന്ന വെല്ലുവിളി. ഷാരൂഖ് ഖാൻ പ്രഖ്യാപിച്ചത് ഒരു 300 കോടി രൂപ ബജറ്റുള്ള സിനിമയായിരുന്നു. എല്ലാവരും സംശയം പ്രകടിപ്പിച്ചപ്പോൾ, ഞങ്ങൾ 300 കോടിയിൽ നിർത്തിയില്ല, ഞങ്ങൾ അതിലും കൂടുതൽ നിർമാണ ചിലവിലേക്കു പോയി. ഫലമോ റിലീസ് ആയി മൂന്ന് ദിവസം കൊണ്ട് ജവാൻ ബ്ലോക്ക്ബസ്റ്റർ ആയിമാറി, ഇപ്പോൾ ഞങ്ങൾ പറക്കുന്നു, ‘we are flying’ എന്നാണ് ആറ്റ്ലി പറഞ്ഞു നിർത്തിയത്.
In a historic achievement, Shah Rukh Khan’s latest film, “Jawan,” directed by Atlee, has set a new milestone in the Middle East’s cinematic landscape. The Bollywood megastar’s movie has become the first Indian film to cross the remarkable $16 million mark (equivalent to Dh 58,768,240.00) in the Middle East market.