ബ്രാൻഡഡ് ആല്ലെങ്കിൽ മില്ലെറ്റിന് നികുതി ഇല്ല
പരോക്ഷ നികുതിയുമായി ബന്ധപ്പെട്ട് രാജ്യം പുലർത്തുന്ന ജാഗ്രതയുടെ പ്രതിഫലനമായി 52-ാമത് GST കൗൺസിൽ യോഗത്തിലെ തീരുമാനങ്ങൾ. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് മില്ലെറ്റിന്റെ ഉപഭോഗം വർദ്ധിപ്പിക്കാനും മില്ലെറ്റ് ഉൽപ്പാദകർക്ക് വിപണി ഒരുക്കാനും ലക്ഷ്യമിട്ട് ചെറുധാന്യങ്ങളുടെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാൻ GST കൗൺസിൽ തീരുമാനിച്ചു.
പോഷകാഹാരമുള്ള ഭക്ഷണം ജനങ്ങൾക്ക് കുറഞ്ഞചെലവിൽ ലഭ്യമാക്കണമെന്ന ലക്ഷ്യമാണ് തീരുമാനത്തിന് പിന്നിൽ. ഇതിൽ തന്നെ പ്രത്യേകിച്ച് ബ്രാൻഡ് ഒന്നും ഇല്ലാതെ ചെറുകിട സംരംഭകർ ചെറിയ അളവിൽ ലൂസായി വിൽക്കുന്ന മില്ലെറ്റ് ഫ്ലോറിന് നികുതി ഒഴിവാക്കാനും യോഗം തീരുമാനിച്ചതായി ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു. ബ്രാൻഡ് ചെയ്ത് ലേബൽ ചെയ്ത് വിൽക്കുന്ന ചെറുധാന്യത്തിനാണ് GST 18 ശതമാനത്തിൽ നിന്ന് 5 ശതമാനമാക്കിയത്.
എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന് നികുതി ഇല്ല
മദ്യ നിർമ്മാണത്തിലെ അസംസ്കൃത വസ്തുവായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന് (Extra Neutral Alcohol) നികുതി ഒഴിവാക്കി. മദ്യത്തിന് GST ഇല്ലെങ്കിലും മദ്യത്തിന്റെ അസംസ്കൃത വസ്തുവായ എക്സട്രാ ന്യൂട്രൽ ആൽക്കഹോളിന് നികുതി ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ പലപ്പോഴും ആശയക്കുഴപ്പവും നിലനിന്നിരുന്നു. അതാണ് ഇന്നത്തെ GST കൗൺസിൽ യോഗത്തിൽ തീരുമാനമായത്. കേന്ദ്രം നികുതി ഒഴിവാക്കിയെങ്കിലും നികുതി ചുമത്തുന്ന കാര്യം അതാത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം എന്ന് ജിഎസ്ടി കൗൺസിൽ വ്യക്തമാക്കുന്നു. നിലവിലെ 28 ശതമാനത്തിൽ നിന്ന് മൊളാസസിന്റെ ജിഎസ്ടി 5 ശതമാനമായി കുറച്ചത് കരിമ്പ് കർഷകർക്ക് ഗുണകരമാകുമെന്ന് ധനമന്ത്രി സീതാരാമൻ പറഞ്ഞു. ഈ തീരുമാനം കന്നുകാലി തീറ്റയുടെ വില കുറയ്ക്കും. പരോക്ഷമായി ക്ഷീരകർഷകർക്കുൾപ്പെടെ ഇത് ആശ്വാസമാകും.
മദ്യ വ്യവസായം കൊഴുക്കും!
കരിമ്പ് മൊളാസസ്, ഗോതമ്പ്, ബാർലി, ചോളം, അരി തുടങ്ങിയവയിൽ നിന്ന് ഉണ്ടാക്കുന്ന എക്സ്ട്രാ ന്യൂട്രൽ സ്പിരിറ്റാണ് മദ്യ നിർമ്മാണത്തിന്റെ അവിഭാജ്യ ഘടകം. എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിനെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയതിനെ മദ്യ നിർമ്മാണ കമ്പനികളുടെ സംഘടനയായ Confederation of Indian Alcoholic Beverage Companies സ്വാഗതം ചെയ്തു. മദ്യവ്യവസായത്തിന് വലിയ ആശ്വാസമാണ് കൗൺസിൽ തീരുമാനമെന്ന് CIABC ഡയറക്ടർ ജനറൽ Vinod Giri പ്രതികരിച്ചു.
അതേസമയം വ്യാവസായിക ആവശ്യങ്ങൾക്കുള്ള extra neutral alcohol (ENA) തുടർന്നും ജിഎസ്ടി പരിധിയിൽ വരുമെന്ന് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രിയും ജിഎസ്ടി കൗൺസിൽ അംഗവുമായ ടിഎസ് സിംഗ് ഡിയോ പറഞ്ഞു.
രാജ്യത്തിന്റ പ്രത്യക്ഷ നികുതി ഘടന പരിഷ്ക്കരിക്കുന്നതിന് GST Council നിർണ്ണായകമായ റോൾ വഹിക്കുന്നുണ്ട്. സാധാരണക്കാർക്കും വ്യവസായ ലോകത്തിനും നികുതി ഭാരം കുറയ്ക്കാനുള്ള നിർദ്ദേശങ്ങളാണ് ജിഎസ്ടി കൗൺസിൽ പരിഗണിക്കുക.
Channel IAM Malyalam ഇപ്പോൾ വാട്ട്സ്ആപ്പ് ചാനലുകളിൽ ലഭ്യമാണ്, ലിങ്കിൽ ക്ലിക്കുചെയ്ത് ഇന്നുതന്നെ സബ്സ്ക്രൈബ് ചെയ്യൂ, ഏറ്റവും പുതിയ സ്റ്റാർട്ടപ്പ്- സംരംഭകത്വ-ടെക്നോളജി വാർത്തകൾ അപ്ഡേറ്റ് ചെയ്യുക!” സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക!
https://whatsapp.com/channel/0029Va5Cisv77qVQ26ImKU3X