ഫാസ്റ്റ് ഫാഷന്‍ സ്റ്റാര്‍ട്ടപ്പ് എന്ന വിശേഷണത്തോടെയായിരുന്നു വിര്‍ജിയോ (Virgio)യുടെ തുടക്കം. ഫണ്ട് റൈസിങ്ങിലൂടെ ഏകദേശം 1400 കോടി രൂപയുടെ വാല്യുവേഷൻ നേടിയതും വേഗതിയില്‍. ഏതൊരു സ്റ്റാര്‍ട്ടപ്പും കൊതിക്കുന്ന വളര്ച്ചയുണ്ടാക്കിയതിന് ശേഷം അടച്ചു പൂട്ടാനുള്ള തീരുമാനവും അതേ വേഗതയില്‍. ഒരു വര്‍ഷത്തിനുള്ളില്‍ സേവനം നിര്‍ത്തുകയാണെന്ന് ഔദ്യോഗിക വെബ്സൈറ്റില്‍ വിര്‍ജിയോ തുറന്ന് പറഞ്ഞ് കഴിഞ്ഞു.
മിന്ത്ര (Myntra)യുടെ മുന്‍ സിഇഒ അമര്‍ നാഗറാം (Amar Nagaram) ആണ് ഫാഷന്‍ പ്ലാറ്റ് ഫോമായ വിര്‍ജിയോ ആരംഭിക്കുന്നത്. പ്രോസസ് വെഞ്ചേഴ്സ് (Prosus Ventures), ആക്സല്‍ (Accel), ആല്‍ഫാ വേവ് ഗ്ലോബല്‍ (Alpha Wave Global) തുടങ്ങിയ വമ്പന്മാര് വിര്ജിയോയില് ഇന്‍വെസ്റ്റ് ചെയ്തവരാണ്. വിര്‍ജിയോ ലോഞ്ച് ചെയ്ത് കൃത്യം ഒരുവര്‍ഷം കഴിയുമ്പോള്‍ നിര്‍ത്താനുള്ള തീരുമാനം എടുക്കേണ്ടി വരുമെന്ന് വിചാരിച്ചില്ലെന്ന് അമര്‍ ലിങ്ക്ഡ് ഇന്നില്‍ (LinkedIN) കുറിച്ചു. വിര്‍ജിയോ അടച്ചു പൂട്ടാനുള്ള കൃത്യമായ കാരണം വ്യക്തമല്ല.
വിര്ജിയോയുടെ ആപ്തവാക്യമായ ഫാസ്റ്റ് ഫാഷന്‍ ഉപേക്ഷിക്കുകയാണെന്ന് കമ്പനി സൂചന നല്‍കിയിരുന്നു. ഫാസ്റ്റ് ഫാഷന്‍ ഹാനികരമാണെന്നും വിര്‍ജിയോ ഇനി സുസ്ഥിര വസ്ത്രങ്ങളിലേക്ക് ചുവട് മാറുകയാണെന്നും കമ്പനിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു.
Fast-fashion startup Virgio, once valued at over $160 million, is set to cease its operations just under a year after securing substantial funding, sources close to the investors have revealed. The decision, which took many by surprise, has raised questions about the future of the brand.
Channel IAM Malyalam ഇപ്പോൾ വാട്ട്സ്ആപ്പ് ചാനലുകളിൽ ലഭ്യമാണ്, ലിങ്കിൽ ക്ലിക്കുചെയ്ത് ഇന്നുതന്നെ സബ്സ്ക്രൈബ് ചെയ്യൂ, ഏറ്റവും പുതിയ സ്റ്റാർട്ടപ്പ്- സംരംഭകത്വ-ടെക്നോളജി വാർത്തകൾ അപ്ഡേറ്റ് ചെയ്യുക!” സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക!
https://whatsapp.com/channel/0029Va5Cisv77qVQ26ImKU3X