ബി ഫണ്ടിങ് റൗണ്ടില്‍ 500 കോടി നേട്ടമുണ്ടാക്കി ഇന്‍ഷുറന്‍സ് മാര്‍ക്കറ്റ് പ്ലെയ്സായ ഇന്‍ഷുറന്‍സ് ദേക്കോ (InsuranceDekho). എ ഫണ്ടിങ് റൗണ്ടില്‍ ഏകദേശം 12,000 കോടി നേട്ടമുണ്ടാക്കി ഒരു വര്‍ഷം തികയുന്നതിന് മുമ്പാണ് അടുത്ത നേട്ടവും. എ ഫണ്ടിങ് റൗണ്ടിലും ബി ഫണ്ടിങ് റൗണ്ടിലും ഒരു വര്‍ഷം തന്നെ വലിയ മുന്നേറ്റമുണ്ടാക്കിയിരിക്കുകയാണ് കമ്പനി.
ഗ്രാമത്തിലും നഗരത്തിലും ഒരുപോലെ
ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ഇന്‍ഷുറന്‍സ് ദേക്കോ ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ മുന്നേറ്റത്തിലാണ്. നിലവിലെ നിക്ഷേപകരുടെ വിശ്വാസം നിലനിര്‍ത്താനും ആഗോളതലത്തില്‍ പുതിയ നിക്ഷേപകരെ കണ്ടെത്താനും സാധിച്ചതായി കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
മാര്‍ക്കറ്റിങ്ങിനും ടെക് പ്ലാറ്റ് ഫോമിന്റെ വികസനത്തിനും ഇന്ത്യയിലെ നഗര-ഗ്രാമീണ വ്യത്യാസമില്ലാതെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ഫണ്ടിങ് തുക വിനിയോഗിക്കുമെന്ന് ഇന്‍ഷുറന്‍സ് ദേക്കോ പറഞ്ഞു.
എല്ലാ പൗരന്മാര്ക്കും ഇന്‍ഷുറന്‍സ് സൗകര്യം ലഭ്യമാക്കാനും ഉപഭോക്തൃ സൗഹൃദമാക്കാനുമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് കമ്പനി സിഇഒയും ഫൗണ്ടറുമായ അങ്കിത് അഗ്രവാള്‍ (Ankit Agrawal) പറഞ്ഞു. ഫണ്ടിങ്ങിലൂടെ പുതിയ വേഗത്തില്‍ പ്രവര്‍ത്തിക്കാനും കൂടുതല്‍ കസ്റ്റമേഴ്സിലേക്ക് എത്താനും ഇന്‍ഷുര്‍ ടെക്ക് മേഖലയില്‍ പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാനും സാധിക്കും. ഇന്‍ഷുറന്‍സ് മേഖലയില്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന രാജ്യത്തെ തന്നെ ആദ്യ സ്റ്റാര്‍ട്ടപ്പുകളിലൊന്നാണ് ഇന്‍ഷുറന്‍സ് ദേക്കോയെന്ന് അങ്കിത് പറയുന്നു.
ഇന്ത്യയിലെ നഗര-ഗ്രാമീണ മേഖലയില്‍ 1.1 ലക്ഷം ഫീല്‍ഡ് ഏജന്റുമാരുള്ള ഇന്‍ഷുറന്‍സ് ദേക്കോ 2017-ലാണ് ആരംഭിക്കുന്നത്. അങ്കിത് അഗർവാളും ഇഷ് ബാബറും (Ish Babbar) ആണ് കമ്പനിയുടെ ഫൗണ്ടര്‍മാര്‍. 1500 പ്രദേശങ്ങളിലെങ്കിലും സാന്നിധ്യമുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 90% പ്രീമിയം വരിക്കാരും ടയര്‍ 2 വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഇന്‍ഷുറന്‍സ് ദേക്കോയില് ഓരോ മിനിറ്റിലും 12 ഇന്ത്യക്കാര്‍ ഇന്‍ഷുറന്‍സ് എടുക്കുന്നുണ്ടെന്ന് കമ്പനി പറയുന്നു. ഈ വര്‍ഷം അവസാനത്തോടെ പ്രീമിയം വഴി 3,600 കോടിയെങ്കിലും നേടുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 2027-ഓടെ പൊതുമേഖലാ സ്ഥാപനമാകുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.
InsuranceDekho, India’s Insurtech player, has raised $60 million in its ongoing Series B funding round. As per the company, with this latest capital infusion, a mix of equity and debt, the company has attracted new marquee investors to its cap table while reaffirming the confidence of existing investors. The company plans to utilize the proceeds from this funding round to boost its marketing activities, further expand its distribution presence in the Indian hinterland, scale up its tech platform, explore inorganic growth opportunities, and for new initiatives like Reinsurance to continue democratizing and revolutionizing the insurance landscape in India.