വേദാന്തയ്ക്ക് ഇത് എന്തുപറ്റി? ഇന്ത്യ റേറ്റിങ് ആൻഡ് റിസേർച്ചിൽ നിന്ന് വർഷങ്ങളായി വാങ്ങി കൂട്ടിയ AA ഗ്രെയ്ഡ് വേദാന്ത ലിമിറ്റഡിന് (Vedanta Ltd) കൈവിട്ടു. ഇന്ത്യ റേറ്റിങ് ആൻഡ് റിസേർച്ചിന്റെ റേറ്റിങ് വന്നപ്പോൾ കിട്ടിയത് AA-.
ലിക്വിഡിറ്റി റിസ്കും സാമ്പത്തിക അനശ്ചിത്വത്തിൽ നിന്ന് കരകയറാൻ പറ്റാത്തതുമാണ് അനിൽ അഗർവാൾ നയിക്കുന്ന വേദാന്തയുടെ നടുവൊടിച്ചത്.
വിഡിഎൽ ഗ്രൂപ്പിന്റെയും മാതൃസ്ഥാപനമായ വേദാന്ത റിസോഴ്സസ് ലിമിറ്റഡിന്റെയും (Vedanta Resources Limited) പ്രവർത്തനങ്ങൾ നിരീക്ഷിച്ച ശേഷമാണ് റേറ്റിങ്ങിൽ തരം താഴ്ത്താൻ തീരുമാനിച്ചത്. വേദാന്ത റിസോഴ്സസ് ലിമിറ്റഡിന്റെ കടബാധ്യതകളും പരിഗണിച്ചായിരുന്നു തീരുമാനം.
കൊമോഡിറ്റി സൈക്കിളിൽ പ്രതീക്ഷിച്ച ധനസമാഹരണം നടക്കാത്തതും ബോണ്ട് വിതരണത്തിന്റെ ബോറോയിങ് തുക കൂട്ടിയതും റേറ്റിങ് കുറയാനുള്ള കാരണങ്ങളായി.
വേദാന്തയുടെ ലിക്വിഡിറ്റി പോസിഷൻ ബാധിക്കപ്പെട്ടാൽ അതിന്റെ പ്രത്യാഘാതം വിആർഎല്ലും അനുഭവിക്കേണ്ടി വരും. അടുത്ത വർഷങ്ങളിലായി വിഡിഎല്ലിനെ ആറ് സ്ഥാപനങ്ങളായി വിഭജിക്കാനുള്ള ഡയറക്ടർ ബോർഡ് അംഗങ്ങളുടെ തീരുമാനം വന്ന് അധികം താമസിയാതെയാണ് റേറ്റിങ് കുറയുന്നത്.