ഹീബ്രു ഭാഷയിൽ “കിപ്പാറ്റ് ബാർസെൽ”എന്ന് വിളിക്കുന്ന അയൺ ഡോം ഇസ്രായേലിന്റെ ആയുധപ്പുരയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ സംവിധാനമാണ്.

ലോകത്തെ തന്നെ മികച്ച വ്യോമ  പ്രതിരോധ സംവിധാനങ്ങളിൽ ഒന്നും.

ആകാശത്ത് കൂടിയെത്തുന്ന ശത്രു റോക്കറ്റുകളെ ഗൈഡഡ് മിസൈലുകൾ വിക്ഷേപിച്ച് തടസ്സപ്പെടുത്താൻ വേണ്ടിയാണു ഇസ്രായേൽ  മൊബൈൽ ഓൾ-വെതർ പ്രതിരോധ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഹമാസ് ഗാസ മുനമ്പിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റുകളെ തക്ക സമയത്തു പ്രതിരോധിക്കാൻ ഇസ്രായേലിന്റെ അയൺ ഡോം മിസൈൽ വിരുദ്ധ സംവിധാനം തുടക്കത്തിൽ ഒന്ന് മടിച്ചതാണ് നാശനഷ്ടങ്ങൾ വർധിക്കാൻ കാരണമെന്നു ഇസ്രായേൽ തന്നെ സമ്മതിക്കുന്നുണ്ട്.

എന്നാൽ പെട്ടന്ന് പ്രതികരിച്ചു തുടങ്ങിയ അയൺ ഡോം പിന്നീട് ഇസ്രായേൽ അതിർത്തിയുടെ കാവൽ ചുമതല ഏറ്റെടുക്കുകയായിരുന്നു.  
കഴിഞ്ഞ വർഷം ഗാസ പോരാട്ടത്തിന്റെ പലസ്തീൻ  തൊടുത്തുവിട്ട റോക്കറ്റുകളിൽ 97 ശതമാനവും അയൺ ഡോം വിജയകരമായി തടഞ്ഞുവെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു, അതേസമയം മേയിൽ പലസ്‌തീൻ വിഘടനവാദികൾ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ സിസ്റ്റം 95.6% വിജയ നിരക്ക് രേഖപ്പെടുത്തി.

എന്താണ് ഇസ്രായേലിന്റെ അയൺ ഡോം?
ലോകത്തെ തന്നെ ഏറ്റവും ശക്തമായ വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നാണ് ഇത്.2011 മാർച്ചിൽ ഇസ്രായേൽ അതിർത്തികളിൽ വിന്യസിച്ച ശേഷം നിരവധി തവണ നവീകരിച്ച മൊബൈൽ ഓൾ-വെതർ ഡിഫൻസ് സിസ്റ്റം, ഇൻകമിംഗ് റോക്കറ്റുകളും മറ്റ് ഹ്രസ്വദൂര ഭീഷണികളും ആകാശത്തു വച്ച് തന്നെ ഗൈഡഡ് മിസൈലുകൾ വിക്ഷേപിച്ച് തടഞ്ഞു ഇസ്രായേൽ പൗരന്മാരെ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.



ഇൻകമിംഗ് റോക്കറ്റുകളെ തടസ്സപ്പെടുത്താൻ ഉപയോഗിക്കുന്ന യന്ത്രങ്ങൾ, സിസ്റ്റം പ്രവർത്തിപ്പിക്കുന്ന സൈനികർ, നെറ്റ്‌വർക്കിന്റെ മേൽനോട്ടം വഹിക്കുന്ന കമാൻഡർമാർ എന്നിവയടങ്ങുന്ന അയൺ ഡോം നിരവധി സവിശേഷതകളുടെ ഒരു യൂണിറ്റാണ്.

അയൺ ഡോം പ്രതികരിക്കും നിമിഷങ്ങൾക്കകം അയൺ ഡോം ഇൻകമിംഗ് റോക്കറ്റുകൾ ട്രാക്കുചെയ്യുന്നതിന് റഡാർ ഉപയോഗിക്കുന്നു, ശത്രു മിസൈലിന്റെ പാത തന്ത്രപരമായി പ്രാധാന്യമുള്ള സ്ഥലമോ ജനവാസ കേന്ദ്രമോ പോലുള്ള സംരക്ഷിത പ്രദേശത്തിന് ഭീഷണിയുണ്ടോ എന്ന് ഞൊടിയിടയിൽ  നിർണ്ണയിക്കാൻ കഴിയും.

റോക്കറ്റ് സംരക്ഷിത പ്രദേശത്തിന് ഭീഷണി ഉയർത്തുകയാണെങ്കിൽ, ഒരു കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന് അതിനെ തടയാൻ അതിൽ സജീകരിച്ചിട്ടുള്ള തമിർ മിസൈൽ വിക്ഷേപിച്ച് പ്രതികരിക്കാനാകും. ഒരു സംരക്ഷിത പ്രദേശത്തിന് പുറത്ത് കൂടി കടന്നു പോകുന്ന റോക്കറ്റുകൾക്ക് നേരെ ഗൈഡഡ് മിസൈലുകൾ അബദ്ധത്തിൽ പോലും ഉതിർക്കില്ല എന്ന സുരക്ഷാ സംവിധാനവുമുണ്ട്.  

2.5 മുതൽ 43 മൈൽ വരെ അകലെയുള്ള വിക്ഷേപണങ്ങളെ തടസ്സപ്പെടുത്താൻ കഴിയുന്ന മൊബൈൽ ആന്റി റോക്കറ്റ്, ആന്റി മോർട്ടാർ, ആൻറി ആർട്ടിലറി സിസ്റ്റം എന്നിങ്ങനെ ഘടകങ്ങൾ ഒരു ബാറ്ററി എന്ന് വിളിക്കുന്ന യുണിറ്റിലുണ്ടാകും.

രാജ്യവ്യാപകമായി കുറഞ്ഞത് 10 ബാറ്ററികളെങ്കിലും വിന്യസിച്ചിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു, അവ ഓരോന്നും 60 ചതുരശ്ര മൈൽ ജനവാസമുള്ള പ്രദേശത്തെ പ്രതിരോധിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

ഒരു സമ്പൂർണ്ണ അയൺ ഡോം ബാറ്ററി നിർമ്മിക്കുന്നതിന് ഇസ്രായേലിനു ഏകദേശം 100 മില്യൺ ഡോളർ ചിലവ് വരുമെന്നു കണക്കു കൂട്ടിയത് അമേരിക്കൻ പ്രതിരോധ വിദഗ്ധരാണ്.   


In the midst of an ongoing conflict between Israel and the Palestinian militant group Hamas, the nation once again turns to its formidable defence system, the Iron Dome, to safeguard its citizens against rocket attacks. This article explores the critical role played by the Iron Dome, its operational details, the strong support it receives from the United States, and the potential challenges it faces in the face of evolving threats.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version