റോഡ് നിർമാണത്തിന് ആവശ്യമായ ഫ്ലൈ ആഷ് പവർ പ്ലാന്റുകൾ നൽകണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടു. റോഡ് പ്രൊജക്ടുകൾ നടക്കുന്നതിന്റെ 300 കിലോമീറ്റർ ചുറ്റളവിലുള്ള പവർ പ്ലാന്റുകൾ നിർമാണത്തിന് ആവശ്യമായ ഫ്ലൈ ആഷ് നൽകണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.


പവർ പ്ലാന്റുകളില്ലാത്ത ഇടങ്ങളിൽ റോഡ് പണി നടക്കുമ്പോൾ കോൺട്രാക്ടർമാർ സർക്കാരിനെ അറിയിക്കണം. അങ്ങനെയുള്ള ഇടങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്തുമെന്ന് സർക്കാർ പറഞ്ഞു. എന്നാൽ ഇവ കൊണ്ടുവരാനും മറ്റുമുള്ള തുക കോൺട്രാക്ടർമാരാണ് നൽകേണ്ടത്. ഫ്ലൈ ആഷിന്റെ ലഭ്യതയെ കുറിച്ച് കോൺട്രാക്ട് വിളിക്കുന്ന വേളയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുകയും വേണം.  

പാലിച്ചില്ലെങ്കിൽ നടപടി
റോഡ് നിർമാണത്തിന് ഫ്ലൈ ആഷുകൾ നിർബന്ധമായും ഉപയോഗിക്കണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറപ്പിടുവിച്ചിരുന്നു. ഫ്ലൈ ആഷ് കിട്ടാനില്ലാത്തത് കൊണ്ട് പല ഹൈവേ പ്രൊജക്ടുകളും പാതി വഴിയിലായി. റോഡ് നിർമാണത്തിന് ആവശ്യമായ ഫ്ലൈ ആഷ്, കൽക്കരി ഉപയോഗിക്കുന്ന പവർ പ്ലാന്റുകളിൽ നിന്നാണ് ലഭിക്കുക. എന്നാൽ ഇത്തരം കമ്പനികളിൽ നിന്ന് ഫ്ലൈ ആഷ് ലഭിച്ചിരുന്നില്ല. ഇതോടെ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ഊർജമന്ത്രാലയത്തിന്റെ സഹായം തേടുകയായിരുന്നു.

ഇനി മുതൽ കമ്പനികൾ ഫ്ലൈ ആഷ് കൊടുക്കുമ്പോൾ റോഡ് നിർമാണത്തിന് പ്രാഥമിക പരിഗണന നൽകണമെന്ന് മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. ഉത്തരവ് പാലിക്കാത്ത കമ്പനികളുടെ പേരിൽ നടപടി സ്വീകരിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പെനാൽറ്റി ഗൈഡ് ലൈൻ ഉടനെ പുറത്തിറക്കും.
തെർമൽ പവർ പ്ലാന്റുകളിൽ കൽക്കരി കത്തിക്കുമ്പോഴാണ് ഫ്ലൈ ആഷ് ലഭിക്കുന്നത്. ഫ്ലൈ ആഷുകൾ വായു മലിനീകരണം ഉണ്ടാക്കുമെന്നതിനാൽ 2016ലാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം റോഡ് നിർമാണത്തിന് ഉപയോഗിക്കാൻ ഉത്തരവിടുന്നത്. റോഡ് നിർമാണത്തിന് ഉപയോഗിക്കുന്ന ഫ്ലൈ ആഷ് കിട്ടാനില്ലാത്തത് കൊണ്ട് റോഡ് പണി മുടങ്ങുമെന്ന് പേടിക്കണ്ട.  ചാരം കിട്ടാനില്ലാത്തത് കൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പല റോഡ് നിർമാണ പദ്ധതികളും ഇഴഞ്ഞ് നീങ്ങുകയായിരുന്നു. ഭാരത് മാലയിലും മറ്റും ഉൾപെടുത്തി നടത്തുന്ന ഹൈവേ പ്രൊജക്ടുകളെ ചാരത്തിന്റെ ദൗർലഭ്യത ബാധിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങൾ ഇനി ഒഴിവാക്കാൻ പറ്റും.


The Indian government has provided a welcome reprieve for stalled highway projects grappling with delays due to the unavailability of fly ash, a crucial construction material. In a proactive move, the government has mandated all thermal power plants located within 300 kilometres of these highway projects to offer fly ash, an essential input, free of charge and with immediate effect.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version