ഇന്റിലജന്റ് റോബോർട്ടിക്‌സ് സൊലൂഷനിൽ തങ്ങളുടെതായ സ്ഥാനമുറപ്പിച്ച കൊച്ചിയിൽ നിന്നുള്ള ഐ ഹബ്ബ് റോബോർട്ടിക്‌സിന് (iHub Robotics) ഖത്തർ ഇൻവെസ്റ്റ്‌മെന്റ് ഫ്രെയിമിന്റെ (Qatar Investment Frame) നിക്ഷേപം.

കമ്പനിയുടെ വളർച്ചയ്ക്കും മികച്ച അവസരങ്ങൾ ലഭിക്കാനും ഖത്തർ ഇൻവെസ്റ്റ്‌മെന്റ് ഫ്രെയിമിന്റെ പങ്കാളിത്തം വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് കോടിയുടെ നിക്ഷേപമാണ് ഐഹബ്ബ് റോബോർട്ടിക്‌സിൽ ക്യൂഐഎഫ് നടത്തിയത്. ഇതോടെ 2% ഓഹരി ക്യൂഐഎഫിന് ലഭിച്ചു.
പല മേഖലകളിൽ ഉപയോഗിക്കാൻ പറ്റുന്ന ഇന്നോവേറ്റീവ് റോബോർട്ടുകൾ ഐ ഹബ്ബിന്റെ പ്രത്യേകതയാണ്. പുത്തൻ ആശയങ്ങൾ രൂപപ്പെടുത്തിയ റോബോർട്ടുകളായി കൊച്ചിയിലാണ് ഐഹബ്ബ് തുടങ്ങുന്നത്. ഈ പുത്തൻ ആശയങ്ങളാണ് അവരെ വേറിട്ടു നിർത്തിയതും പ്രശസ്തരാക്കിയതും.

പുതിയ വഴിവെട്ടാൻ
ക്യൂഐഎഫുമായുള്ള പങ്കാളിത്തം ഐഹബ്ബ് റോബോർട്ടിക്‌സിനെ പുതിയ ഉയരത്തിലേക്ക് എത്തിക്കുമെന്നും കമ്പനിയുടെ പോർട്ട് ഫോളിയോ വികസിപ്പിക്കാൻ സഹായിക്കുമെന്നും ഐ ഹബ്ബിന്റെ സിഇഒ അതിൽ കൃഷ്ണ (Athil Krishna) പറഞ്ഞു.

ഗൾഫ് രാജ്യങ്ങളിൽ തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഐ ഹബ്ബ്. ഇതിനുള്ള ഊർജമാണ് പുതിയ സംഭവവികാസം. ഗൾഫ് മാർക്കറ്റിൽ ഐ ഹബ്ബിന്റെ ഉത്പന്നങ്ങൾക്ക് സ്വീകാര്യത ലഭിച്ച് തുടങ്ങിയിട്ടുണ്ട്. റോബോർട്ടിക്‌സ് ഓട്ടോമേഷൻ മാർക്കറ്റിൽ മാറ്റത്തിനുള്ള വഴിയൊരുക്കുകയാണ് ഉത്പന്നങ്ങളിലൂടെ. അടുത്ത രണ്ട് പാദങ്ങളിലായി 100% വളർച്ച നേടാൻ കമ്പനിക്ക് പറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അതിൽ കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വർഷങ്ങൾ കൊണ്ട് നിർമിച്ച ലോ കോസ്റ്റ് കമ്യൂണിക്കേഷൻ സാറ്റ്‌ലൈറ്റ് കമ്പനിയെ ദുബായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഡിസംബറിൽ പുതിയ പ്രൊഡക്ഷൻ കേന്ദ്രം തുറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. പുതിയ മൂന്ന് ഉത്പന്നങ്ങൾ പണിപ്പുരയിലാണ്.
ചെറുകിട സ്റ്റാർട്ടപ്പുകൾക്ക് ആഗോളതലത്തിലേക്ക് എങ്ങനെ വളരാമെന്ന് ഐ ഹബ്ബ് പറഞ്ഞ് തരും. സ്റ്റാർട്ടപ്പുകൾക്കാണെങ്കിലും അന്വേഷിച്ച് പോയാൽ അവസരങ്ങൾ മുന്നിൽ വരുമെന്നാണ് ഐ ഹബ്ബ് തരുന്ന പാഠം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version