ഇത് എഐയുടെ കാലമാണ്. ചിത്രം വരയ്ക്കാൻ മുതൽ കോടതിയിൽ വരെ എഐ. ഈ കാലത്തിന്റെ മറ്റൊരു പ്രത്യേകത വമ്പൻ കമ്പനികളോ ആധുനിക സാങ്കേതിക ഉപകരണങ്ങൾ ഉള്ളവരോ മാത്രമല്ല റോബോർട്ട് നിർമിക്കുന്നത്. സാങ്കേതിക പരിജ്ഞാനമുള്ള ആർക്കുവേണമെങ്കിലും റോബോർട്ടുകളെ ഉണ്ടാക്കാമെന്നാണ്.

ഈയടുത്ത് യു.പി. സ്‌കൂൾ വിദ്യാർഥി നിർമിച്ച ഓട്ടോമാറ്റിക് ഡെസ്റ്റ് ബിൻ യന്ത്രം വൈറലായിരുന്നു. പ്രായവും വിദ്യാഭ്യാസവുമൊന്നും എഐ കാലത്ത് യന്ത്രനിർമാണത്തിന് വിലങ്ങുതടിയില്ല എന്ന് സാരം. അത്തരത്തിലൊന്നാണ് മുടി മുറിക്കുന്ന റോബോർട്ടിന്റെ നിർമാണം. അമേരിക്കയിലെ എൻജിനിയറായ ഷെയ്ൻ വിംഗ്ടൺ (Shane Wighton) ആണ് ഈ റോബോർട്ടിക് ബാർബറെ ഉണ്ടാക്കിയത്, സ്വന്തം മുടി മുറിക്കാൻ. 2020ൽ ലോക്ഡൗൺ കാലത്താണ് ബാർബർ റോബോർട്ടിനെ ഷെയ്ൻ നിർമിക്കുന്നതും വീഡിയോ സ്വന്തം യൂട്യൂബ് ചാനലായ സ്റ്റഫ് മെയ്ഡ് ഹിയറിൽ (Stuff Made Here) പങ്കുവെക്കുന്നതും. ഇപ്പോൾ റെഡ്ഡിറ്റിന്റെ (Reddit) കണ്ണിൽ പെട്ടതോടെ വീണ്ടും ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ് വീഡിയോ. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും റെഡ്ഡിറ്റിൽ വന്നു കഴിഞ്ഞു.കോവിഡ് കാലത്ത് ബാർബർ റോബോർട്ടിനെ നിരവധി പേർ അനുകൂലിച്ചിരുന്നു.

അന്ന് വേണം ഇപ്പോൾ വേണ്ട

കോവിഡ് പശ്ചാത്തലത്തിൽ സമ്പർക്കം പേടിച്ച് ബാർബർ ഷോപ്പിൽ പോയി മുടി മുറിക്കാൻ പറ്റുന്നില്ല എന്ന പറഞ്ഞാണ് ഷെയ്ൻ റോബോർട്ടിനെ ഉണ്ടാക്കിയത്. ഇപ്പോൾ കാലം മാറി, രോഗഭീതിയൊഴിഞ്ഞു, ഇത്തരം കണ്ടുപിടിത്തങ്ങൾ ആവശ്യമില്ല എന്നാണ് പുതിയ കാണികളുടെ പക്ഷം.

ബാർബർ റോബോർട്ടിനെ ഉണ്ടാക്കുന്നതും വിജയകരമായി മുടി മുറുപ്പിക്കുന്നതും വീഡിയോയിൽ കാണാം. യഥാർഥ ബാർബർമാരെ പോലെ കൊച്ചുവർത്തമാനവും റോബോർട്ട് പറയുന്നുണ്ട്. എന്നാൽ നിലവിൽ വീഡിയോ കണ്ടവർക്കാർക്കും അത്ര നല്ല അഭിപ്രായമില്ല. വലിയൊരു പെട്ടിയിൽ തല മാത്രം പുറത്തിട്ട് ഇരിക്കുന്നത് പേടിപ്പിക്കുന്നുവെന്നാണ് മിക്കവരുടെയും അഭിപ്രായം. മാത്രമല്ല, മൂർച്ചയുള്ള കത്രികയുമായി നിൽക്കുന്ന റോബോർട്ടിന്റെ മുന്നിൽ എങ്ങനെയാണ് തല വെച്ച് കൊടുക്കുന്നത് എന്നാണ് എല്ലാവരുടെയും ആശങ്ക. മുടി മുറിക്കുമ്പോൾ വീഡിയോയിൽ ഷെയ്‌നും പേടിക്കുന്നതായി പലരും ചൂണ്ടിക്കാട്ടുന്നു. സാങ്കേതിക വിദ്യ അതിവേഗം കുതിക്കുമ്പോൾ എല്ലാം എല്ലാവർക്കും ആവശ്യമുള്ളതല്ല എന്നു കൂടിയാണ് റെഡ്ഡിറ്റിന്റെ വീഡിയോ കണ്ടവർ പറയുന്നത്.

Artificial Intelligence is taking a lion’s share from our daily life. Brilliant brains are inventing and exploring all the possibilities to bring out the innovations in the AI segment. But do they always stay relevant?

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version