തൊഴിലുമായി ബന്ധപ്പെട്ട എന്തും ലിങ്ക്ഡ് ഇന്നില്‍ (LinkedIn) അറിയാന്‍ പറ്റും. തൊഴില്‍ മേഖലയില്‍ ബന്ധങ്ങള്‍ ഉണ്ടാക്കാനും വളര്‍ത്താനും അവസരങ്ങള്‍ക്കും, എന്തിനും ഏതിനും എല്ലാവരും ആശ്രയിക്കുന്ന ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് പ്ലാറ്റ് ഫോം. തൊഴിലന്വേഷകരും മറ്റും ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ലിങ്ക്ഡ് ഇന്‍ പക്ഷേ സ്വന്തം തൊഴിലാളികളെ പിരിച്ചു വിടുകയാണ്. പകരം എഐ മതിയെന്ന തീരുമാനത്തിലാണ് ലിങ്ക്ഡ് ഇന്‍.
ഭാവിക്ക് നല്ലത് എഐ
ഭാവിയില്‍ കമ്പനിയെ വളരാന്‍ സഹായിക്കുക എഐ ആയിരിക്കുമെന്നാണ് തൊഴിലാളികളെ പിരിച്ചുവിട്ടുകൊണ്ട് മൈക്രോസോഫ്റ്റിന്റെ (Microsoft) ഉടമസ്ഥയിലുള്ള ലിങ്ക്ഡ് ഇന്‍ പറയുന്നത്. പുതിയ എഐ ടൂളുകള്‍ കൊണ്ടുവരുമെന്ന് ഈ മാസം ആദ്യം തന്നെ കമ്പനി പറഞ്ഞിരുന്നു. പിന്നാലെയാണ് 668 പേരെ പിരിച്ചുവിടുന്നതായുള്ള അറിയിപ്പ് വരുന്നത്.
ഇവരില്‍ 563 പേരെങ്കിലും എഞ്ചിനീയറിങ്, റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ്, പ്രൊഡക്ട് എന്നീ മേഖലകളിലുള്ളവരാണ്. 5 മാസങ്ങള്‍ക്ക് മുമ്പ് 716 പേരെ കമ്പനി പിരിച്ചുവിട്ടിരുന്നു. ലിങ്ക്ഡ് ഇന്‍ ഈ വര്‍ഷം മാത്രം മൊത്തം 1,384 പേരെ പിരിച്ചുവിട്ടിരുന്നു. തൊഴിലാളികളെ പിരിച്ചുവിടുന്നതിന്റെ കാരണം കമ്പനി വ്യക്തമാക്കുന്നില്ലെങ്കിലും കൂടുതല്‍ മേഖലയിലേക്ക് എഐയെ വിന്യസിപ്പിക്കാനുള്ള നീക്കമാണെന്നാണ് വിലയിരുത്തല്‍.
നിലവില്‍ 950 മില്യണ്‍ അംഗങ്ങളുള്ള ലിങ്ക്ഡ് ഇന്നിന് 15 ബില്യണ്‍ ഡോളറിന്റെ വരുമാനമുണ്ട്. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ എഐയിലേക്ക് മാറുമെന്ന സൂചന കമ്പനി നേരത്തെ തന്നെ നല്‍കിയിരുന്നു. എഐയുടെ സഹായത്തോടെ ആര്‍ട്ടിക്കുകളും മറ്റും സാമൂഹിക മാധ്യമങ്ങളില്‍ മികച്ച ട്രാഫിക് ഉണ്ടാക്കുന്നുണ്ട് എന്ന് ലിങ്ക്ഡ് ഇന്‍ പറയുന്നു. എഐയുടെ വരവോടെ ടെക്നോളജി മേഖലയില്‍ മാത്രം ഈ വര്‍ഷം 2 ലക്ഷത്തോളം പേര്‍ക്കാണ് ജോലി നഷ്ടമായത്.
LinkedIn, the social networking giant, has been making waves in the tech industry with its introduction of cutting-edge AI tools. These tools are aimed at enhancing user experiences and solidifying LinkedIn’s position as a top professional network. However, LinkedIn’s latest announcement takes a different turn, with the company revealing plans to lay off 668 employees.