ഇന്ത്യയിൽ പിക്‌സൽ ഫോണുകൾ നിർമ്മിക്കാൻ ഗൂഗിൾ (Google). ഇക്കാര്യം ഗൂഗിൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2024ഓടെ ഇന്ത്യൻ നിർമിത പിക്‌സൽ ഫോണുകൾ മാർക്കറ്റിലെത്തുമെന്ന് ഗൂഗിൾ ഡിവൈസ് ആൻഡ് സർവീസസ് വിഭാഗം തലവൻ റിക്ക് ഓസ്റ്റർലോ (Rick Osterloh) പറഞ്ഞു. ഇന്ത്യ തങ്ങളുടെ പ്രധാന മാർക്കറ്റാണെന്ന് പറഞ്ഞുകൊണ്ടാണ് പിക്‌സൽ നിർമാണം തുടങ്ങുന്ന കാര്യം അറിയിച്ചത്. മെയ്ക്ക് ഇൻ ഇന്ത്യയ്ക്ക് പിന്തുണ നൽകി കൊണ്ട് രാജ്യത്തെ ഡിജിറ്റൽ വളർച്ചയിൽ പങ്കാളികളാകുകയാണ് ഗൂഗിളെന്ന് സിഇഒ സുന്ദർ പിച്ചൈ പറഞ്ഞു.

ചൈന വിടുന്നവരെല്ലാം ഇന്ത്യയിലേക്ക്

ഗൂഗിൾ പിക്‌സൽ ഫോണുകൾ നിർമിക്കുക തനിച്ചായിരിക്കില്ല. ആഗോള നിർമാതാക്കളുടെ പങ്കാളിത്തതോടെയായിരിക്കും ഗൂഗിൾ പിക്‌സലുണ്ടാക്കുക. ആപ്പിൾ പോലുള്ള കമ്പനികൾ നേരത്തെ തന്നെ ഇന്ത്യയിൽ നിർമാണം തുടങ്ങിയിരുന്നു. രാജ്യത്ത് നിർമാണം തുടങ്ങിയത് ആപ്പിളിന്റെ ഐ ഫോൺ വിൽപ്പനയിൽ വർധനയുണ്ടാക്കിയിരുന്നു. ഇന്ത്യയിലെ നെറ്റ് വർക്ക് ശൃംഖല ഐഫോൺ വിൽപ്പനയെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. 2023 മാർച്ചിൽ തന്നെ 5,829 കോടിയുടെ വിൽപ്പനയാണ് ആപ്പിളിന് ഉണ്ടാക്കാൻ പറ്റിയത്. ചൈനയിൽ നിന്നുള്ള പിൻമാറ്റം കൂടിയാണ് ആപ്പിളിനെ ഇന്ത്യയിലേക്ക് എത്തിച്ചത്.

ആപ്പിളിനെ കൂടാതെ സാംസങ് (Samsung), ഷവോമി (Xiaomi) തുടങ്ങിയ കമ്പനികളും നിർമാണത്തിന് ഇന്ത്യയിലെത്തിയവരാണ്. സാംസങ്ങ് ഗാലക്‌സി ഹാൻഡ് സെറ്റുകൾ നിർമിച്ചപ്പോൾ ഷവോമി നിർമാണത്തിൽ പ്രാദേശിക പങ്കാളിത്തമുണ്ടാക്കുകയാണ് ചെയ്തത്. ചൈനയെ വിട്ട് ഫോക്‌സ് കോണും (Foxconn) രാജ്യത്തേക്ക് വരാനുള്ള സൂചനകൾ നൽകുന്നുണ്ട്. ഇന്ത്യയിലെ നിർമാണമേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുകയാണ് ഫോക്‌സ്‌കോൺ.

കേന്ദ്ര സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി ആഗോള സ്ഥാപനങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരാൻ ശ്രമങ്ങൾ നടന്നിരുന്നു. ഇതിന്റെ ഭാഗമായി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് കൂടിക്കാഴ്ചയും നടത്തി. ഇതും കൂടിയാണ് ഗൂഗിൾ ഇന്ത്യയിലേക്ക് വരാനുള്ള കാരണമെന്ന് കരുതുന്നു. നിലവിൽ ലോകത്തെ രണ്ടാമത്തെ മൊബൈൽ നിർമാണ ഹബ്ബായി ഇന്ത്യ മാറിയതായി ഒരു റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ സാമ്പത്തിക വർഷം കഴിയുമ്പോഴേക്കും 1,20,000 കോടിയുടെ മൊബൈൽ ഫോൺ കയറ്റുമതി നടക്കുമെന്നാണ് കണക്കാക്കുന്നത്.

In a significant development, Google has announced its plans to commence the manufacturing of Pixel smartphones in India, starting with the highly anticipated Pixel 8. The move underscores Google’s commitment to fostering local production and aligns with India’s growing prowess in the manufacturing sector.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version