ആദ്യ നിമിഷം പരാജയപ്പെടുമോ എന്ന ആശങ്ക, അധികം വൈകാതെ മടങ്ങി വരവ്. ഗഗൻയാൻ ദൗത്യം ആശങ്കയും ആകാംക്ഷയും നിറച്ചതായിരുന്നു.

ആദ്യം പേടിച്ചു
ഒക്ടോബർ 21ന് രാവിലെ 10-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ഒക്ടോബർ 21ന് 10 മണിക്ക് ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ്‌കേപ്പ് സിസ്റ്റം വിജയകരമായി വിക്ഷേപിച്ചു. അതിന് മുമ്പ് രണ്ട് തവണ വിക്ഷേപണ സമയം മാറ്റേണ്ടി വന്നു.

ആദ്യത്തേത് മോശം കാലാവസ്ഥയെ തുടർന്നായിരുന്നു. രണ്ടാമത്തേത് ജ്വലന പ്രശ്‌നങ്ങൾകൊണ്ട്, വിക്ഷേപണത്തിന് 5 സെക്കന്റ് മാത്രം ബാക്കി നിൽക്കേ. രണ്ടും ഗഗൻയാൻ മോഹങ്ങൾക്ക് മേൽ നിഴൽ വീഴ്ത്തി.

എന്നാൽ പ്രശ്‌നം നോക്കി പരിഹരിച്ച് വിക്ഷേപണ സമയം അറിയിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് അറിയിച്ചതോടെ ആത്മവിശ്വാസം തിരിച്ചുവന്നു.

ഒന്നര മണിക്കൂറിന് ശേഷം കൃത്യം 10 മണിക്ക് തന്നെ വിക്ഷേപം നടത്താനൊരുങ്ങി. ക്രൂ എസ്‌കേപ്പ് സിസ്റ്റം വിക്ഷേപിച്ച് 1.66 മിനിറ്റ് കഴിഞ്ഞപ്പോൾ 17 കിലോമീറ്റർ ഉയരത്തിൽ നിന്ന് മൊഡ്യൂൾ വിക്ഷേപണ വാഹനത്തിൽ നിന്ന് വേർപ്പെട്ട് ബംഗാൾ ഉൾക്കടലിൽ പാരച്യൂട്ടിന്റെ സഹായത്തിൽ പതിച്ചു.
ആദ്യഘട്ടത്തിൽ ചില അസ്വാഭാവികതകൾ കണ്ടെത്തിയപ്പോഴാണ് വിക്ഷേപണം നിർത്തിവെച്ചതെന്ന് എസ്. സോമനാഥ് അറിയിച്ചു. ഓട്ടോമാറ്റിക് ലോഞ്ച് സിസ്റ്റം കംപ്യൂട്ടറാണ് വിക്ഷേപണം നിർത്തിവെച്ചത്.

എന്നാൽ പ്രശ്‌നം അതിവേഗം കണ്ടെത്തി പരിഹരിക്കാൻ സാധിച്ചു. ഇത് ഗഗൻയാൻ ദൗത്യ സംഘാംഗങ്ങൾക്കുള്ള പരിശീലനമാണെന്ന് അദ്ദേഹം പറഞ്ഞു. വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയതിൽ സന്തോഷമുണ്ടെന്നും എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇനി സമുദ്രത്തിൽ നിന്ന് പേടകം വീണ്ടെക്കും. പദ്ധതിയിലെ വളരെ പ്രധാനപ്പെട്ട പരീക്ഷണം വിജയിച്ച സന്തോഷത്തിലാണ് ഐഎസ്ആർഒ

The Indian Space Research Organisation (ISRO) encountered an unexpected setback as it postponed the first test flight of its human spaceflight mission, ‘Gaganyaan,’ just 5 seconds before its scheduled launch time of 8:45 am IST. This delay raises questions about the technical intricacies and ambitions of India’s mission to put astronauts into space.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version