ക്രിപ്റ്റോ ആസ്തി നിരോധനത്തിൽ ഉറച്ച് ആർബിഐ ഗവർണർ ശക്തികാന്തദാസ് (Shaktikanta Das). തുടക്കത്തിലുണ്ടായിരുന്ന ആശങ്കകളെ മറികടന്ന് ഇപ്പോൾ ലോകരാജ്യങ്ങൾ ക്രിപ്റ്റോ ആസ്തികൾ അംഗീകരിക്കുന്നുണ്ട്. എന്നാൽ ക്രിപ്റ്റോ ആസ്തി നിരോധനം തുടരുമെന്ന് ആർബിഐ വ്യക്തമാക്കി.
ക്രിപ്റ്റോയുടെ കാര്യത്തിൽ തീരുമാനം വ്യക്തമാക്കിയതാണെന്നും അതിൽ മാറ്റമുണ്ടാകില്ലെന്നും ആർബിഐ ഗവർണർ ശക്തി കാന്ത ദാസ് പറഞ്ഞു. ക്രിപ്റ്റോ ഉപയോഗിക്കുന്നതിലെ അപകടങ്ങളെ കുറിച്ച് അന്താരാഷ്ട്ര മോണിറ്ററി ഫണ്ട്-ഫിനാൻഷ്യൽ സ്റ്റബിലിറ്റി ബോർഡ് (International Monetary Fund-Financial Stability Board) താക്കീത് നൽകിയിട്ടുണ്ട്. റെഗുലേഷന്റെ എല്ലാ വശങ്ങളും എഫ്എസ്ബി പരിശോധിക്കുകയാണെന്ന് കൗടില്യ ഇക്കണോമിക്ക് കോൺക്ലേവിൽ 2023ൽ പങ്കെടുക്കവേയാണ് ദാസ് പറഞ്ഞത്.
പച്ചക്കൊടി കാട്ടി സർക്കാർ, മുഖം തിരിച്ച് ആർബിഐ
ഒരു രാജ്യത്തിന് ഒറ്റയ്ക്ക് ക്രിപ്റ്റോയെ നിയന്ത്രിക്കാൻ പറ്റില്ല എന്ന നിലപാടിൽ നിന്ന് ഇന്ത്യ മാറി ചിന്തിക്കുന്നതാണ് സെപ്റ്റംബറിൽ നടന്ന G20 ഉച്ചക്കോടിയിൽ കണ്ടത്. ക്രിപ്റ്റോയെ നിരോധിക്കുന്നതിന് പകരം നിയന്ത്രണവും നിരീക്ഷണവുമാണ് വേണ്ടത് എന്ന നിലപാടിലേക്ക് സർക്കാർ മാറിയിരുന്നു.
ക്രിപ്റ്റോയെ നിയന്ത്രിക്കാൻ രാജ്യാന്തര സഹകരണത്തിനും ഉച്ചക്കോടിയിൽ ധാരണയായി. എഫ്എസ്ബി, ഐഎംഎഫ് എന്നിവരും പിന്തുണച്ചു. ക്രിപ്റ്റോ ആസ്തിയുടെ കാര്യത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യയിലെ ക്രിപ്റ്റോ വ്യവസായ മേഖല. എന്നാൽ ശക്തി കാന്ത ദാസിന്റെ പ്രഖ്യാപനം എല്ലാ പ്രതീക്ഷകളിലും വിള്ളൽ വീഴ്ത്തുന്നതാണ്. ക്രിപ്റ്റോ ആസ്തിയിൽ പൂർണ നിയന്ത്രണം കൊണ്ടുവരുന്നത് സാങ്കേതികമായും സാമ്പത്തികമായും സർക്കാരിന് ബുദ്ധിമുട്ട് ആയിരിക്കും.
രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രിക്കാൻ മോണിറ്ററി പൊളിസിയിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരില്ലെന്ന് ആർബിഐ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. കോവിഡിന് ശേഷം ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു വരുന്നതേയുള്ളൂ. നിലവിൽ കേന്ദ്ര ബാങ്ക് ലക്ഷ്യമിടുന്നത് പണപ്പെരുപ്പം നിയന്ത്രിക്കുക എന്നതാണ്.
ഇത്തവണ പച്ചക്കറി വില കുതിച്ചുയർന്നപ്പോഴും റീട്ടെയിൽ ഇൻഫ്ളേഷൻ 5% ആയി നിർത്താൻ സാധിച്ചിരുന്നു. 2022 മേയ്-2023 ഫെബ്രുവരിയിൽ പൊളിസി റിപ്പോ നിരക്ക് 250 ബേസിസ് പോയിന്റായി ഉയർത്തിയതോടെ പൊളിസി നിരക്കിൽ സ്ഥിരത കൊണ്ടുവരാൻ ആർബിഐക്ക് സാധിച്ചിരുന്നു. പണപ്പെരുപ്പം 4% ആയി കുറയ്ക്കാനുള്ള നടപടികളും ആർബിഐ തുടങ്ങിയിട്ടുണ്ട്. അതിനാൽ ഈ അടുത്തൊന്നും ക്രിപ്റ്റോയ്ക്ക് നേരെ പച്ചക്കൊടി ആർബിഐ കാണിക്കാൻ സാധ്യതയില്ല.
Reserve Bank of India (RBI) Governor Shaktikanta Das, on Friday, reaffirmed the central bank’s unwavering position on the prohibition of crypto assets. Despite a global trend toward regulating cryptocurrencies, Das made it clear that the RBI’s stance on the matter remained unchanged. Speaking to reporters at the Kautilya Economic Conclave 2023, he emphasised the risks associated with cryptocurrencies and the need for regulation.