Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ

16 June 2026

കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports

16 June 2026

കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA

16 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാൻ Paytm
News Update

സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാൻ Paytm

സ്റ്റാർട്ടപ്പുകൾക്ക് 30 കോടി നൽകാൻ Paytm CEO,| ഏതൊക്കെ സ്റ്റാർട്ടപ്പുകൾക്ക് കിട്ടും |
News DeskBy News Desk24 October 2023Updated:24 October 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

നിർമ്മിത ബുദ്ധി (AI), ഇലക്ട്രിക് വെഹിക്കിൾ (EV) എന്നിവയിൽ നിക്ഷേപത്തിനൊരുങ്ങി പേടിഎം (Paytm) ഫൗണ്ടറും സിഇഒയുമായ വിജയ് ശേഖർ ശർമ (Vijay Shekhar Sharma). ഇതിനായി 30 കോടി രൂപയാണ് ‘വിസിസി ഇൻവെസ്റ്റ്‌മെന്റ് ഫണ്ടായി’ വിജയ് നീക്കിവെക്കുന്നത്. സെബിയുടെ അംഗീകാരമുള്ള കാറ്റഗറി II ആൾട്ടർനേറ്റ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടാണിത്. കാറ്റഗറി II ആൾട്ടർനേറ്റ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിൽ 20 കോടി നീക്കിവെക്കാനാണ് വ്യവസ്ഥയുള്ളത്.

പുറമേ ഗ്രീൻ ഷൂ ഓപ്ഷൻ വഴി 10 കോടി കൂടി നീക്കിവെക്കും. ഫണ്ട് സ്‌പോൺസർ ചെയ്യുന്നത് പ്രധാനമായും വിജയിയുടെ നിയന്ത്രണത്തിലുള്ള വിഎസ്എസ് ഇൻവെസ്റ്റ്‌കോ പ്രൈവറ്റ് ലിമിറ്റഡാണ് (VSS Investco Private Limited). മറ്റു നിക്ഷേപകരും ഫണ്ടിംഗിൽ പങ്കെടുക്കും.

ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക്

ഇന്ത്യയിലെ നിർമ്മിത ബുദ്ധി, ഇലക്ട്രിക്ക് മേഖലയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകളെയാണ് ഫണ്ടിംഗ് ലക്ഷ്യംവെക്കുന്നത്. വിദേശ ഉപഭോക്താക്കൾക്കും ബിസിനസിനും വേണ്ടി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കില്ല.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച എൻട്രപ്രണർമാർ ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ ഉണ്ടെന്ന്, ഫണ്ടിംഗ് വിവരം പ്രഖ്യാപിച്ച് കൊണ്ട് വിജയ് പറഞ്ഞു. എഐ, നൂതന സാങ്കേതിക വിദ്യ എന്നിവയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളുടെ സാധ്യത കണ്ടെത്തണം. ഇന്ത്യയിലെ യുവ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുകയാണ് ഫണ്ടിംഗിലൂടെ ലക്ഷ്യം വെക്കുന്നത്.

ഇതിന് മുമ്പും നിരവധി സ്റ്റാർട്ടപ്പുകൾക്ക് വിജയിയുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. ബി2ബി ടെക്, കൺസ്യൂമർ മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്ക് വിജയ് ഫണ്ടിംഗ് നൽകിയിട്ടുണ്ട്. ഒല ഇലക്ട്രിക് (Ola Electric), ഗോക്വീ (GoQii), ട്രീബോ ഹോട്ടൽസ് (Treebo Hotels), ജോഷ് ടാക്‌സ് (Josh Talks), കെഡബ്ല്യുഎച്ച് ബൈക്ക്‌സ് (KWH Bikes), ലീവറേജ് എജ്യു (LeverageEdu), കാവ സ്‌പെയ്‌സ് (KAWA Space), ദാൽചീനി (Daalchini) എന്നിവ അവയിൽ ഉൾപ്പെടും. വിജയയും സീഡ് ഫണ്ടിന്റെ ശൈലേഷ് വിക്രം സിങ്ങും (Shailesh Vickram Singh) 2018ൽ 150 മില്യൺ ഡോളറിന്റെ മാസ് ഫണ്ട് ലോഞ്ച് ചെയ്തിരുന്നു. ഭക്ഷണം, കൃഷി, വായു-ജല മലിനീകരണം, ഊർജം, റീസൈക്കിൾ എന്നീ മേഖലകളുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകളെ സഹായിക്കാനായിരുന്നു ഇത്.

Vijay Shekhar Sharma, the founder and CEO of Paytm, a prominent digital payments and financial services platform in India, has recently unveiled the ‘VSS Investments Fund,’ with an initial investment of ₹30 crore. This fund aims to support Indian startups working in the fields of artificial intelligence (AI) and electric vehicles (EV). In this article, we delve into the specifics of this exciting development and its potential impact on the Indian tech ecosystem.

banner business Channel I Am channeliam India MOST VIEWED Short news startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ

16 June 2026

കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports

16 June 2026

കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA

16 June 2026

AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും

16 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
  • AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും
  • റെയിൽവേ വികസനത്തിൽ തമിഴ്‌നാടിന് നേട്ടം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
  • AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും
  • റെയിൽവേ വികസനത്തിൽ തമിഴ്‌നാടിന് നേട്ടം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil