വജ്രത്തേക്കാൾ കാഠിന്യമുള്ളതും ഉരുക്കിനെക്കാൾ കരുത്തുള്ളതുമായ നാളെയുടെ അത്ഭുത പദാർത്ഥം ഗ്രഫീൻ ഉല്പാദനവുമായി കേരളാ സർക്കാർ മുന്നോട്ട് നീങ്ങുന്നു.


സംസ്ഥാനത്ത് 237 കോടി രൂപ ചിലവില്‍ പി.പി.പി മാതൃകയിൽ  ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി തുടങ്ങാൻ കേരളം

കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സിയാവും. അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് കിന്‍ഫ്രയെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി നിയോഗിച്ചു. പദ്ധതിക്ക് കിഫ്ബിയില്‍ നിന്ന് വായ്പ തേടുന്നതിനുള്ള പ്രാഥമിക പ്രൊപ്പോസല്‍ തയ്യാറാക്കാനും ആഗോള താത്പര്യപത്രം വഴി സ്വകാര്യ പങ്കാളികളെ തേടുന്നതിനും ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിക്ക് അനുമതി നല്‍കി. ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി പദ്ധതിക്കായി കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ അധ്യക്ഷതയില്‍ വ്യവസായവകുപ്പ്, ഐ ടി വകുപ്പ്, കിന്‍ഫ്ര എന്നിവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി മാനേജിംഗ് കമ്മിറ്റി രൂപീകരിക്കും.

ഭാവിയിലെ മെറ്റീരിയല്‍ സാങ്കേതികവിദ്യകളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഗ്രാഫീന്‍ ഇക്കോ സിസ്റ്റം സ്ഥാപിക്കുമെന്ന് 2022-23 ലെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. നിര്‍ദ്ദിഷ്ട ഗ്രാഫീന്‍ ഇക്കോ സിസ്റ്റത്തില്‍ ഉള്‍പ്പെടുന്ന ഗ്രാഫീന്‍ അധിഷ്ഠിത സാങ്കേതികവിദ്യാ വികസനത്തിനായി രൂപീകരിച്ച ഇന്ത്യ ഇന്നോവേഷന്‍ സെന്‍റര്‍ ഫോര്‍ ഗ്രാഫിന്‍ എന്ന ഗവേഷണ വികസന കേന്ദ്രം പ്രാരംഭഘട്ടത്തിലാണ്. ഗവേഷണത്തിലൂടെ വികസിപ്പിക്കുന്ന ഗ്രാഫീന്‍ ഉല്‍പ്പന്നങ്ങളെ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ ഒരു മധ്യതല ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ യൂണിറ്റാണ് ഇപ്പോൾ ആരംഭിക്കുന്നത്.  

കേരളത്തിൽ ഗ്രഫീൻ വ്യവസായത്തിന് തുടക്കം കൊച്ചിയിലെ കാർബൊറാണ്ടത്തിൽ.

‘ഗ്രഫീനോ’ എന്ന പേരിൽ പ്രത്യേക പദ്ധതി ആവിഷ്കരിച്ചു കൊണ്ടാണ് കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രഫീൻ ഉൽപാദനത്തിലേക്ക് കടന്നിരിക്കുന്നത്. കൊച്ചിയിൽ കാക്കനാട് ഇതിനായി പ്രത്യേക ലാബും പ്ളാന്റും സ്ഥാപിച്ചുകഴിഞ്ഞു.

12000 ച.അടി വിസ്തൃതിയിൽ സ്ഥാപിച്ച പ്ളാന്റിന് പ്രതിവർഷം 6 ലക്ഷം ലിറ്റർ ഗ്രഫീൻ പൗഡർ പൗഡർ സംസ്കരിക്കുന്നതിനുള്ള ശേഷിയുണ്ട്. കോമ്പോസിറ്റുകൾ, കോട്ടിംഗ്, ഊർജ്ജം എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളിലാണ് കാർബോറാണ്ടം ഉൽപന്നങ്ങൾ പുറത്തിറക്കുന്നത്.

എന്താണ് ഗ്രഫീൻ (Graphene)
വജ്രത്തേക്കാൾ അതി ശക്തൻ, ഉരുക്കിനേക്കാൾ 200 മടങ്ങു കട്ടി, ഭാവിയുടെ സൂപ്പർ ചാലകം. അതാണ് വ്യവസായ ലോകം അത്ഭുതത്തോടെയും കൗതുകത്തോടെയും നോക്കിക്കാണുന്ന ഗ്രഫീൻ (Graphene).

നാളെയുടെ അദ്ഭുത പദാർഥമെന്നാണ് ഗ്രാഫീൻ അറിയപ്പെടുന്നത്. ഗ്രാഫീനിന്റെ വ്യവസായ സാധ്യതകളേറെയാണ്.
ഇലക്ട്രോണിക് മേഖലയിലും ഊർജോൽപാദന മേഖലയിലും വൈദ്യശാസ്ത്ര മേഖലയിലും നാനോ ടെക്‌നോളജി, സ്‌പേസ് ടെക്‌നോളജി എന്നിവയിലൊക്കെ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന പദാർത്ഥമാണ് ഗ്രഫീൻ (Graphene).
ഏറ്റവും ഭാരം കുറഞ്ഞതും വൈദ്യുതപരവും താപപരവുമായ ചാലകശേഷി കൂടുതലുമുള്ളതുമായ പദാർഥമാണ് ഇത്.  

ഇലക്ട്രിക്, ഇലക്ട്രോണിക് വ്യവസായങ്ങളിലുൾപ്പെടെ ഗ്രഫീന് വൻ സാധ്യതയാണുള്ളത്. സ്വാഭാവിക /സിന്തറ്റിക് റബ്ബർ, കൊറോഷൻ കോട്ടിംഗ്, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ചാർജ്ജിംഗ് വേഗത വർധിപ്പിക്കൽ തുടങ്ങിയ നിരവധി മേഖലകളിൽ അവയുടെ ശേഷി വർധിപ്പിക്കുന്നതിനും ഗ്രഫീൻ ഉപയോഗപ്പെടുത്തുന്നുണ്ട്.

വജ്രത്തേക്കാൾ അതി ശക്തവും, ഉരുക്കിനേക്കാൾ 200 മടങ്ങ് ശക്തവുമാണ് ഗ്രഫീൻ. ഇത് ഗ്രാഫൈറ്റിന്റെ ബിൽഡിംഗ് ബ്ലോക്കാണ്. അതിശയിപ്പിക്കുന്ന നിരവധി ഗുണങ്ങളുള്ള ഗ്രാഫൈൻ അതിന്  ‘വണ്ടർ മെറ്റീരിയൽ ‘ എന്ന പദവി നേടിക്കൊടുക്കുന്നു.

ഗ്രഫീൻ താപത്തിന്റെയും വൈദ്യുതിയുടെയും മികച്ച ചാലകമാണ്, കൂടാതെ പ്രകാശം ആഗിരണം ചെയ്യാനുള്ള കഴിവുമുണ്ട്. ഇത് യഥാർത്ഥത്തിൽ ലോകത്തെ മാറ്റാൻ കഴിയുന്ന ഒരു മെറ്റീരിയലാണ്, ഏതാണ്ട് ഏത് വ്യവസായത്തിലും ഗ്രഫീൻ സംയോജനത്തിന് പരിധിയില്ലാത്ത സാധ്യതയുണ്ട്.

ലോകമെമ്പാടുമുള്ള ഡസൻ കണക്കിന് കമ്പനികൾ ഉയർന്ന നിലവാരമുള്ള സിംഗിൾ-ലെയർ ഗ്രഫീൻ സിവിഡി-അധിഷ്‌ഠിത പ്രക്രിയ ഉപയോഗിച്ച് വ്യത്യസ്‌ത തരങ്ങളും ഗ്രേഡുകളുമുള്ള ഗ്രഫീൻ മെറ്റീരിയലുകൾ ഉത്പാദിപ്പിക്കുന്നുണ്ട്.

ഹൈ-എൻഡ് ഗ്രഫീൻ ഷീറ്റുകൾ കൂടുതലും R&D പ്രവർത്തനങ്ങളിലോ സെൻസറുകൾ പോലെയുള്ള ആപ്ലിക്കേഷനുകളിലോ ഉപയോഗിക്കുന്നു, എന്നാൽ വലിയ അളവിലും കുറഞ്ഞ വിലയിലും ഉൽപ്പാദിപ്പിക്കുന്ന ഗ്രഫീൻ സ്പോർട്സ് ഉപകരണങ്ങൾ, ഉപഭോക്തൃ ഇലക്ട്രോണിക്സ്, ഓട്ടോമോട്ടീവ് തുടങ്ങിയ നിരവധി ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കുന്നു.

ഗ്രഫീൻ  എന്തിലൊക്കെ ?

  • ബാറ്ററികൾ
  • ട്രാൻസിസ്റ്ററുകൾ
  • കമ്പ്യൂട്ടർ ചിപ്പുകൾ
  • ഊർജ്ജ ഉത്പാദനം
  • സൂപ്പർകപ്പാസിറ്ററുകൾ
  • ഡിഎൻഎ സീക്വൻസിങ്
  • വാട്ടർ ഫിൽട്ടറുകൾ
  • ആന്റിനകൾ
  • ടച്ച്‌സ്‌ക്രീനുകൾ (എൽസിഡി അല്ലെങ്കിൽ ഒഎൽഇഡി ഡിസ്‌പ്ലേകൾക്ക്)
  • സൗരോര്ജ സെൽ
  • സ്പിൻട്രോണിക്സുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ

എന്നിവയിലൊക്കെ അവിഭാജ്യ ഘടകമാണ് ഗ്രഫീൻ.

ഗ്രഫീൻ വളരെ വൈവിധ്യമാർന്ന ഒരു വസ്തുവാണ്, കൂടാതെ വാതകങ്ങളും ലോഹങ്ങളും ഉൾപ്പെടെ മറ്റ് മൂലകങ്ങളുമായി   സംയോജിപ്പിച്ച് വിവിധ ഉയർന്ന ഗുണങ്ങളുള്ള വ്യത്യസ്ത വസ്തുക്കൾ നിർമ്മിക്കാൻ കഴിയും. ലോകമെമ്പാടുമുള്ള ഗവേഷകർ ഗ്രഫീന്റെ വിവിധ ഗുണങ്ങളും സാധ്യമായ ആപ്ലിക്കേഷനുകളും  ഇപ്പോളും പഠനമാക്കികൊണ്ടിരിക്കുകയാണ്.

Graphene, a remarkable material with incredible strength and conductivity, is set to be produced by the Kerala government with a budget of 237 crore rupees. The Kerala Digital University will oversee the project. Graphene is highly versatile and has applications in various fields, from electronics and energy production to nanotechnology and space technology. This initiative aims to promote research, development, and commercial production of graphene-based products in Kerala and support industries like electronics, battery manufacturing, water filtration, and more.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version