ഇന്ത്യൻ ക്രിക്കറ്റിന്റെ ‘ക്യാപ്റ്റൻ കൂളിന്’ സൂപ്പർ കാറുകളോടും ബൈക്കുകളോടുമുള്ള താത്പര്യം കൊച്ചുകുട്ടികൾക്കും അറിയാം. ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്ന് മാറി കൃഷിയിൽ ബൗൻഡറി ക്രോസ് ചെയ്യിക്കുകയാണ് എംഎസ് ധോനി. അവിടെയും കഴിഞ്ഞില്ല, സ്റ്റാർട്ടപ്പുകളും ധോനിയുടെ ഇഷ്ട ഫീൽഡായി മാറിക്കൊണ്ടിരിക്കുകയാണ്.
ഗരുഡ എയ്റോസ്പെയ്സാണ് (Garuda Aerospace) ധോനിയുടെ പിന്തുണ ലഭിച്ച ഒരേയൊരു സ്റ്റാർട്ടപ്പ്. വെഞ്ച്വർ കാറ്റലിസ്റ്റുകളും (Venture Catalysts), വീ ഫൗണ്ടർ സർക്കിളും (WeFounderCircle) നടത്തിയ ബ്രിഡ്ജ് റൗണ്ടിൽ 25 കോടി ഫണ്ടിംഗ് നേടിയിരിക്കുകയാണ് ഗരുഡ എയ്റോസ്പെയ്സ്. ഈ വർഷം എ സീരിസിൽ 22 മില്യൺ ഡോളറും നേടിയിരുന്നു. പുതിയ ഫണ്ടിംഗിലൂടെ ഇന്ത്യൻ മാർക്കറ്റിന് കൂടുതൽ മെച്ചപ്പെട്ട സേവനം നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫൗണ്ടറും സിഇഒയുമായ അഗ്നീശ്വർ ജയപ്രകാശ് പറഞ്ഞു.
ഒറ്റ വർഷം കൊണ്ട് ഏഴിരട്ടി
അഗ്നീശ്വവർ ജയപ്രകാശ് (Agnishwar Jayaprakash) 2015ലാണ് ഡ്രോൺ സ്റ്റാർട്ടപ്പായ ഗരുഡ എയ്റോസ്പെയ്സ് ആരംഭിക്കുന്നത്. ഡ്രോണുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്ന ഡാസ് (DaaS) സ്റ്റാർട്ടപ്പാണ് ഗരുഡ. ഡ്രോൺ രൂപകല്പന ചെയ്യുകയും കസ്റ്റമൈസ്ഡ് ആയി നിർമിക്കുകയും ചെയ്യുന്നുണ്ട് ഗരുഡ. ദുരന്തനിവാരണത്തിലും കാർഷിക-വിതരണ മേഖലയിലും ഗരുഡയുടെ സേവനം ലഭിക്കും.
26 സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന ഗരുഡയ്ക്ക് 200 ഓളം അംഗങ്ങളുള്ള ടീമുമുണ്ട്. 400ഓളം ഡ്രോണുകളും 500 പൈലറ്റുകളും തങ്ങൾക്കുണ്ടെന്ന് ഗരുഡ പറയുന്നു.
ടാറ്റ (TATA), ഗോദ്റേജ് (Godrej), അദാനി (Adani), റിലയൻസ് ( Reliance), എൽ ആൻഡ് ടി (L&T), ആമസോൺ (Amazon) തുടങ്ങിയവരെല്ലാം ഗരുഡയുടെ ഉപഭോക്താക്കളാണ്. 2022 സാമ്പത്തിക വർഷത്തിൽ ഗരുഡയുടെ വരുമാനം 15.31 കോടിയായി ഉയർന്നിരുന്നു. 2021ൽ 2.13 കോടി വരുമാനമുണ്ടായിരുന്ന സ്ഥാനത്താണിത്. ഒറ്റ വർഷം കൊണ്ടാണ് ഏഴിരട്ടി ലാഭം ഗരുഡയ്ക്ക് ലഭിക്കുന്നത്.
Founded in 2015 by Agnishwar Jayaprakash, an alumnus of Harvard Business School and a.former Asian gold medalist, Garuda Aerospace is revolutionising the drone industry with its asset-light, recession-proof, and unit-economic-focused business model. The company not only designs and manufactures precision agriculture drones but also empowers rural entrepreneurs through an uberized ecosystem, making a positive impact on the lives of farmers. With a solid order book and a first-mover advantage in the agricultural drone segment, Garuda Aerospace has secured an impressive 55% market share in the $3 billion Precision Agri Drone industry.