ഇന്ത്യൻ യുവത ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യാൻ തയ്യാറാകണമെന്ന് ഇൻഫോസിസ് (Infosys) സഹസ്ഥാപകൻ എൻആർ നാരായണ മൂർത്തി (NR Narayana Murthy). ഇന്ത്യയുടെ തൊഴിൽ സംസ്‌കാരം അടുത്ത ഘട്ടത്തിലേക്ക് ഉയർത്താനും വൻകിട രാജ്യങ്ങളുമായി മത്സരിക്കാനും തൊഴിൽ സമയം കൂട്ടേണ്ടത് ആവശ്യമാണെന്നാണ് നാരായണ മൂർത്തി പറയുന്നത്. 3വൺ4 കാപ്പിറ്റലിന്റെ പോഡ്കാസ്റ്റിലാണ് രാജ്യത്തെ ഉത്പാദന ക്ഷമത വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് നാരായണ മൂർത്തി സംസാരിച്ചത്. മൂർത്തിയുടെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.

ഇത് പോരാ, ഇനിയും പണിയെടുക്കണം
ഇൻഫോസിസ് മുൻ സിഎഫ്ഒ മോഹൻദാസ് പൈയുമായി നടത്തിയ ചർച്ചയിലാണ് രാജ്യം ഉത്പാദനക്ഷമതയിൽ പിന്നോട്ട് പോകുന്നതായി നാരായണ മൂർത്തി പറഞ്ഞത്. ഉത്പാദനക്ഷമതയിൽ റാങ്കിംഗ് പരിശോധിച്ചാൽ മറ്റു ലോകരാജ്യങ്ങളുടെ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഉത്പാദനക്ഷതയുടെ കാര്യത്തിൽ ചൈന പോലുള്ള രാജ്യങ്ങളുമായാണ് ഇന്ത്യയ്ക്ക് മത്സരിക്കാനുള്ളത്. രണ്ടാം ലോക മഹായുദ്ധത്തിൽ തകർന്ന സമ്പദ് വ്യവസ്ഥയെ പിടിച്ചുയർത്താൻ ജപ്പാൻ, ജർമനി പോലുള്ള രാജ്യങ്ങൾ കൂടുതൽ തൊഴിൽ സമയം സംസ്കാരത്തിന്റെ ഭാഗമാക്കി. ഇത്തരത്തിലേക്ക് ഇന്ത്യയും മാറണം. തന്റെ രാജ്യത്തിന് വേണ്ടി 70 മണിക്കൂർ ജോലി ചെയ്യുമെന്ന് ഓരോ ചെറുപ്പക്കാരും തീരുമാനമെടുക്കണമെന്ന് നാരായണ മൂർത്തി ആവശ്യപ്പെട്ടു. നിലവിൽ രാജ്യത്തിന്റെ ജനസംഖ്യയുടെ വലിയൊരു ശതമാനം യുവാക്കളാണെന്നും അവർ വിചാരിച്ചാൽ ഇന്ത്യയെ പുനർനിർമിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമയത്തിലല്ല നൈപുണ്യത്തിലാണ് കാര്യം
ഇന്ത്യൻ യുവത 60 മണിക്കൂറിന് പകരം 70 മണിക്കൂർ പണിയെടുക്കാൻ തയ്യാറാകണമെന്ന നാരായണ മൂർത്തിയുടെ അഭിപ്രായത്തിൽ രണ്ട് പക്ഷത്താണ് ആളുകൾ. പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. രാജ്യത്തിന്റെ വികസനത്തിന് അച്ചടക്കവും അധികസമയവും ചേർന്ന തൊഴിൽ സംസ്‌കാരം അത്യാവശ്യമാണെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു. നല്ല അച്ചടക്കവും കഠിനാധ്വാനവുമുള്ള ആളുകളെയാണ് രാജ്യത്തിന്റെ വികസനത്തിന് ആവശ്യമെന്ന നാരായണ മൂർത്തിയുടെ പ്രസ്താവനയെ അനുകൂലിച്ചവരിൽ ഒല ഇലക്ട്രിക് (Ola Electric) ഫൗണ്ടറും സിഇഒയുമായ ഭാവിഷ് അഗർവാളും (Bhavish Aggarwal) ഉൾപ്പെടുന്നു. പല രാജ്യങ്ങളും തലമുറകളോളമെടുത്ത് നടത്തിയ വികസനം ഇന്ത്യയിൽ ഒറ്റ തലമുറയെ കൊണ്ട് സാധിക്കണം. കുറച്ച് ജോലി ചെയ്ത് സമയം കളയുന്നതിന് പകരം കൂടുതൽ സമയം ജോലിയിൽ ചെലവഴിക്കാൻ തയ്യാറാകണമെന്ന് ഭാവിഷ് എക്‌സിൽ ട്വീറ്റ് ചെയ്തു.

ജോലി സമയം കൂട്ടുന്നതിനോട് വിയോജിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ വികസം ഒരു തലമുറയിൽ അടിച്ചേൽപ്പിക്കേണ്ടതിന്റെ ആവശ്യമില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.

ഉത്പാദന ക്ഷമത വർധിപ്പിക്കാൻ ജോലി സമയം കൂട്ടുകയല്ല വേണ്ടതെന്ന് സിനിമാ നിർമാതാവായ റോണി സ്‌ക്ര്യൂവല (Ronnie Screwvala) എക്‌സിൽ കുറിച്ചു. മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷവും ചെയ്യുന്ന ജോലിക്ക് അനുസൃതമായ ശമ്പളവും നൽകുകയാണ് ഉത്പാദന ക്ഷമത കൂട്ടാൻ ചെയ്യേണ്ടത്. ജോലി സമയം കൂട്ടുന്നതിലൂടെയല്ല നൈപുണ്യ വികസനത്തിലൂടെയേ ഉത്പാദനം കൂടുകയുള്ളൂവെന്ന് റോണി പറയുന്നു. ഇതിനെ അനുകൂലിച്ച് നിരവധി പേർ രംഗത്തെത്തി.

Infosys founder NR Narayana Murthy has said that youngsters should work 70 hours a week if India wants to compete with economies that have made tremendous progress in the last two to three decades. Murthy stated these on the first episode of 3one4 Capital’s podcast ‘The Record’, which was released on YouTube today.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version