ടാറ്റ മോട്ടോഴ്സ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന പഞ്ച്, ഹാരിയർ, കർവ്വ്   എന്നിവയുടെ EV

മോഡലുകൾ നൽകുക ഒറ്റ ചാർജിൽ 500 കിലോമീറ്റർ വരെ റേഞ്ച്. മാരുതി തങ്ങളുടെ 500 കി മീ റേഞ്ച് നൽകുന്ന സെമി എസ് യു വി ഡിജിറ്റൽ EV ടോക്കിയോ ഓട്ടോ ഷോയിൽ പ്രദർശിപ്പിച്ചതിനു പിന്നാലെയാണീ പ്രഖ്യാപനം.  

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ കുറഞ്ഞ വിലയിൽ മികച്ച റേഞ്ചുള്ള ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കി കരുത്തു കാട്ടിയ Tata  ഇപ്പോൾ പുതിയ ഇവികളുടെ നിര അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇഷ്ടപെട്ട EV തിരഞ്ഞെടുക്കുന്നതിൽ നിന്നും ഉപഭോക്താക്കൾ പിന്നോട്ട് പോകുന്നത് ഉറപ്പില്ലാത്തതും, നന്നേ കുറവ്  റേഞ്ച് പ്രശ്നം കാരണമാണ്.
കുറഞ്ഞ  റേഞ്ച്, ഉയർന്ന വില, പരിമിതമായ ചോയിസ്, ഇനിയും വികസിക്കാത്ത ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ എന്നിവയാണ് ഇവികൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്ന വിപണിയിലെ പൾസ് മനസ്സിലാക്കി ഇത് പരിഹരിക്കാനാണ് ടാറ്റ ശ്രമിക്കുന്നത്. ടാറ്റ പഞ്ച് ഇവി, ടാറ്റ ഹാരിയർ ഇവി, ടാറ്റ കർവ്വ് ഇവി എന്നീ വാഹനങ്ങളാണ് ഇനി പുറത്തിറങ്ങാൻ പോകുന്നത്. അതിശയിപ്പിക്കുന്ന റേഞ്ചുമായിട്ടായിരിക്കും ഈ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറങ്ങാൻ പോകുന്നത്.

ടാറ്റ മോട്ടോഴ്സ് ഇനി വരുന്ന ഇവികൾക്ക് തങ്ങളുടെ നിലവിലെ ഈവികളേക്കാൾ കൂടുതൽ റേഞ്ച് നൽകും. പഞ്ച് ഇവി, ഹാരിയർ ഇവി, കർവ്വ് ഇവി എന്നിവയ്ക്ക് കമ്പനി 500 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്നാണ് റിപ്പോട്ടുകൾ. തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങളുടെ റേഞ്ച് വർധിപ്പിക്കുന്നതിനൊപ്പം ബാറ്ററികളുടെ വില കുറയ്ക്കാനുള്ള സാധ്യതയും വാഹന വിലയിൽ പ്രയോജനപ്പെടുത്തുകയാണ് ലക്‌ഷ്യം.    

EV ജനറേഷൻ 1 പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ജനറേഷൻ 2 പ്ലാറ്റ്‌ഫോമുകളിലേക്ക് മാറാനും ടാറ്റ മോട്ടോഴ്സിന് പദ്ധതികളുണ്ട്. ഈ മാറ്റത്തോടെ ഒരു തവണ പൂർണ്ണമായി ചാർജ് ചെയ്താൽ ഏകദേശം 500 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന രീതിയിൽ ബാറ്ററി പാക്ക് എനർജി പരമാവധി ഉപയോഗിക്കാൻ സാധിക്കും.  

റേഞ്ചിന്റെ കാര്യത്തിൽ ഇതിനകം തന്നെ ടാറ്റ മോട്ടോഴ്സ് കഴിവ് തെളിയിച്ചിട്ടുണ്ട്. 465 കിലോമീറ്റർ റേഞ്ചുള്ള നെക്‌സോൺ ഇവി നിലവിൽ വിപണിയിലെ താരമാണ്. 300 മുതൽ 400 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന മറ്റു ഇലക്ട്രിക് വാഹനങ്ങൾ ടാറ്റ വിപണിയിലെത്തിച്ചിട്ടുണ്ട്. ചാർജിങ് ഹബ്ബുകൾ നിരവധിയുള്ള നഗര യാത്രകൾക്ക് ഈ റേഞ്ച് ധാരാളമാണ്. എന്നാൽ ദീർഘദൂര യാത്രകൾ നടത്തുന്ന അവസരത്തിൽ ഹൈവേകളിലെ ചാർജിങ് ഹബ്ബുകളുടെ അപര്യാപ്തത റേഞ്ച് ഒരു പ്രശ്നമായി വരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതായിരിക്കും ടാറ്റയുടെ പഞ്ച് ഇവി, ഹാരിയർ ഇവി, കർവ്വ് ഇവി എന്നീ വാഹനങ്ങൾ എന്നുവേണം കരുതാൻ. ഹൈവേകളിൽ കൂടുതൽ ചാർജിങ് സംവിധാനങ്ങൾ ലഭ്യമാക്കാനും ടാറ്റയ്ക്ക് പദ്ധതികളുണ്ട്.

മികച്ച റേഞ്ചും ചാർജിങ് സൌകര്യങ്ങളും നൽകുന്നതിലൂടെ കൂടുതൽ ആളുകൾ ഇവികൾ വാങ്ങാൻ തയ്യാറാകുമെന്നാണ് ടാറ്റ മോട്ടോഴ്സ് കരുതുന്നത്. ടാറ്റയുടെ വരാനിരിക്കുന്ന ഇവികൾ കൂടുതൽ റേഞ്ചും, ആധുനിക ഫീച്ചറുകളും നൽകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

EV കളുടെ ആകർഷകമായ വിലയും ടാറ്റ പരമാവധി വിപണിയിൽ പ്രയോജനപ്പെടുത്തുകയാണ്.  8.5 ലക്ഷം രൂപ മുതലാണ് ടാറ്റ ഇവികളുടെ വില ആരംഭിക്കുന്നത്. ടിയാഗോ ഇവിയാണ് ഏറ്റവും വില കുറഞ്ഞ മോഡൽ. ഇതിന് മുകളിലായി ടിഗോർ ഇവി, നെക്സോൺ ഇവി എന്നിവയും ലഭ്യമാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version