മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്ന രാജ്യങ്ങളിൽ മുൻപന്തിയിലേക്ക് ദുബായി. ബെർലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വർക്ക്മോഷൻ (WorkMotion) ആണ് ആസ്വദിച്ച് ജോലി ചെയ്യാൻ പറ്റുന്ന വർക്കേഷനിൽ (workation) ദുബായി മുൻപന്തിയിലെത്തുമെന്ന് പ്രവചിച്ചത്. വർക്കേഷൻ ചെയ്യാൻ പറ്റുന്ന മികച്ച നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് ബാർസിലോണയാണുള്ളത്. റാങ്കിംഗിൽ ദുബായി രണ്ടാം സ്ഥാനത്തെത്തി.
ജോലി ചെയ്യാം ആസ്വദിച്ച്
തൊഴിൽ മാനദണ്ഡങ്ങളിൽ മാറ്റം വന്നതോടെ വർക്കേഷന് വലിയ പ്രചരണമാണ് ലഭിക്കുന്നത്. എവിടെ നിന്ന് വേണമെങ്കിലും തൊഴിൽ ചെയ്യാൻ പറ്റുന്ന സാഹചര്യം നിലവിലുണ്ട്. ഓഫീസ് മുറി, വീട് എന്നതിനപ്പുറത്തേക്ക് തൊഴിലിടം വ്യാപിക്കുകയാണ് പുതിയ തൊഴിൽ സംസ്കാരം. എൻട്രപ്രണർമാർ, റിമോട്ടായി ജോലി ചെയ്യുന്നവർ തുടങ്ങിയവരാണ് വർക്കേഷൻ തിരഞ്ഞെടുക്കുന്നതിൽ അധികവും. ജോലി ആസ്വദിച്ച് ചെയ്യാൻ ചുറ്റുപ്പാടും ആസ്വദിക്കാൻ പറ്റണമെന്നാണ് ഭൂരിപക്ഷത്തിന്റെയും നിലപാട്.
വീസ വ്യവസ്ഥകൾ, റിമോട്ട്-ജോലികൾക്കുള്ള അടിസ്ഥാന സൗകര്യം, സുരക്ഷ, യാത്രാ സൗകര്യം, ചെലവ്, സന്തോഷ സൂചിക, നികുതി നിരക്ക് തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചാണ് വർക്കേഷൻ തീരുമാനിക്കുന്നത്.
ഇവിടെ ഒന്നും പേടിക്കണ്ട
വർക്കേഷനിൽ ദുബായിലേക്ക് ആളുകളെ ആകർഷിക്കുന്ന പ്രധാനഘടകം അവിടത്തെ നികുതി മാനദണ്ഡങ്ങളാണ്. പൂജ്യമാണ് ദുബായിലെ ആദായ നികുതി നിരക്ക്. വർക്കേഷൻ വേളയിൽ നികുതി ചെലവ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ദുബായിയാണ് തിരഞ്ഞെടുക്കുന്നത്. സുരക്ഷയുടെ കാര്യത്തിലും യാത്രാ സൗകര്യത്തിലും ദുബായി മികച്ച് നിൽക്കുന്നു. മികച്ച യാത്ര സൗകര്യമുള്ള നഗരങ്ങളുടെ പട്ടികയിൽ സ്വിറ്റ്സർലൻഡിലെ ബേൻ (Bern) നഗരത്തിന് ശേഷമാണ് ദുബായിയുടെ സ്ഥാനം.
In a recent study by Berlin-based WorkMotion, Dubai has surged to prominence as one of the leading cities for the burgeoning trend of ‘workations.’ Workations involve individuals working remotely while embracing a change of surroundings, and they have become increasingly popular in the era of flexible work policies.