പ്രതീക്ഷിച്ചത്ര പ്രചാരം അങ്ങ് കിട്ടുന്നില്ല. അതോടെ ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസി e-RUPI കൂടുതൽ ജനപ്രിയമാക്കി അവതരിപ്പിക്കാനൊരുങ്ങുകയാണ് റിസർവ് ബാങ്ക്. ഇനി മുതൽ UPI ഇന്റർ ഫെയ്സിൽ ഇ-റുപ്പിയും ഇടം പിടിക്കും.
റിസർവ് ബാങ്കിന്റെ ഡിജിറ്റൽ നാണയമായ ഇ – റുപ്പി ജനപ്രിയമാക്കുന്നതിന് ആകർഷകമായ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ വാണിജ്യ ബാങ്കുകൾ പദ്ധതി തയ്യാറാക്കുന്നു. e-RUPI ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കൾക്ക് വിവിധ ഇളവുകൾ ലഭ്യമാക്കാനാണ് ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദേശം നൽകിയിട്ടുള്ളത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് നൽകുന്ന പോലുള്ള കാഷ് ബാക്ക് ഓഫറുകൾ, പോയിന്റുകൾ എന്നിവ ഇ – റുപ്പി ഉപയോഗിക്കുന്നവർക്കും ലഭിക്കും.
കഴിഞ്ഞ വർഷം ഡിസംബറിൽ ഇ – റുപ്പിയുടെ ഉപയോഗം കൂടുതൽ വ്യാപകമാക്കാൻ ലക്ഷ്യമിട്ട് പൈലറ്റ് പദ്ധതിക്ക് തുടക്കമിട്ടിരുന്നു. ഒരു വർഷത്തിനുള്ളിൽ പ്രതിദിനം പത്ത് ലക്ഷം ഇടപാടുകൾ യാഥാർത്ഥ്യമാക്കാനാണ് കേന്ദ്ര ബാങ്ക് ലക്ഷ്യമിട്ടത്. എന്നാൽ നിലവിൽ പ്രതിദിനം 25000 ഇടപാടുകൾ കൈവരിക്കാൻ പോലും കഴിയാത്തതിനാലാണ് പുതിയ വിപണന പദ്ധതികൾ ആവിഷ്ക്കരിക്കുന്നത്. ഇതോടൊപ്പം ഇ – റുപ്പിയെ രാജ്യത്തെ പ്രധാന പേയ്മെന്റ് ഇന്റർഫേയ്സായ യു. പി. ഐയുമായി ബന്ധിപ്പിക്കാനും റിസർവ് ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.
മുൻനിര സ്വകാര്യ ബാങ്കുകളായ HDFC ബാങ്ക്, ICICI ബാങ്ക്, IDFC ബാങ്ക്, യെസ് ബാങ്ക് എന്നിവയോടൊപ്പം പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്കും ഇ – റുപ്പി ഉപയോഗിക്കുന്നവർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ തയ്യാറെടുക്കുകയാണ്. അടുത്ത ഘട്ടത്തിൽ മറ്റു ബാങ്കുകളും സമാനമായ ഓഫറുകൾ ഒരുക്കുമെന്ന് റിസർവ് ബാങ്ക് വൃത്തങ്ങൾ പറയുന്നു.
വിമാന, ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്, മൊബൈൽ റീചാർജിംഗ്, ഹൈവേകളിലെ ഫാസ്റ്റ്ടാഗ് റീചാർജിംഗ്, യു. പി. ഐ പേയ്മെന്റുകൾ എന്നീ സേവനങ്ങളിലാകും തുടക്കത്തിൽ ഇളവുകൾ ലഭിക്കുക.
എന്താണ് ഡിജിറ്റൽ കറൻസി? എന്താണ് ഇന്ത്യയുടെ ഇ റുപ്പീ?
പണത്തിന്റെ ഇലക്ട്രോണിക് പതിപ്പായ റീട്ടെയിൽ സിബിഡിസി ആണ് ഡിജിറ്റൽ കറൻസി. ഇവ ക്രിപ്റ്റോകറൻസികളിൽ നിന്നും വ്യത്യസ്തമാണ്. സുരക്ഷിതത്വം മുൻനിർത്തി രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു ഡിജിറ്റൽ കറൻസിയാണ് സിബിഡിസി.
ഡിജിറ്റൽ രൂപത്തിൽ ആർബിഐ നൽകുന്ന രൂപയാണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി. നിലവിലുള്ള കറൻസിക്കുള്ള തുല്യ മൂല്യം ഇതിനുണ്ട്. സിബിഡിസി ഇടപാടുകൾ നടത്താൻ ഉടമകൾക്ക് ബാങ്ക് അക്കൗണ്ട് ആവശ്യമില്ലെന്നു ആർബിഐ ഉറപ്പു നൽകിയിട്ടുണ്ട്.
പണത്തിന്റെ ഇലക്ട്രോണിക് പതിപ്പായ റീട്ടെയിൽ സിബിഡിസി എല്ലാവർക്കും ലഭ്യമാകും. മൊത്തവ്യാപാര സിബിഡിസി രൂപകൽപ്പന ചെയ്തിരിക്കുന്നത് തിരഞ്ഞെടുത്ത ധനകാര്യ സ്ഥാപനങ്ങൾക്ക് വേണ്ടിയാണ്. ബാങ്കുകൾ തമ്മിലുള്ള കൈമാറ്റങ്ങൾക്കും അനുബന്ധ മൊത്തവ്യാപാര ഇടപാടുകൾക്കും ഇ-റുപ്പി ഉപയോഗിക്കാം.
അറ്റ്ലാന്റിക് കൗൺസിൽ അനുസരിച്ച് ജമൈക്ക, ബഹാമാസ്, ആന്റിഗ്വ ആൻഡ് ബാർബുഡ, മോൺസെറാത്ത്, ഡൊമിനിക്ക, സെന്റ് ലൂസിയ, സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡൈൻസ്, നൈജീരിയ എന്നിവയുൾപ്പെടെ 10 രാജ്യങ്ങൾ കഴിഞ്ഞ വർഷം തന്നെ സിബിഡിസികൾ പുറത്തിറക്കിയിട്ടുണ്ട്.
തങ്ങളുടെ ഡിജിറ്റൽ യുവാൻ (e-CNY) ഉപയോഗം വിപുലീകരിക്കാൻ ചൈനയും ശ്രമം നടത്തുന്നുണ്ട്.
The Reserve Bank of India is working to promote e-RUPI, the country’s digital currency, by collaborating with banks to offer incentives and benefits to users. e-RUPI, a stable digital version of the rupee, aims to facilitate various transactions, including travel, mobile recharges, and utility payments. This initiative is part of the government’s plan to boost the adoption of digital currencies in India.