Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഡാർക്ക് വെബിൽ ആധാർ വിൽപ്പനയ്ക്ക്
News Update

ഡാർക്ക് വെബിൽ ആധാർ വിൽപ്പനയ്ക്ക്

81.5 കോടി ഇന്ത്യക്കാരുടെ ആധാർ വിവരങ്ങൾ ചോർന്നെന്ന് റിപ്പോർട്ട് | സുരക്ഷിതമാണോ നിങ്ങളുടെ ആധാർ?
News DeskBy News Desk31 October 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

81.5 കോടി ഇന്ത്യക്കാരുടെ ആധാർ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. 81.5 കോടി ഇന്ത്യക്കാർ ആധാറിൽ നൽകിയ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്കെന്ന് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സെക്യൂരിറ്റി സ്ഥാപനമായ റീസ്‌ക്യൂരിറ്റിയെ (Resecurity) ഉദ്ധരിച്ച് കൊണ്ട് ബിസിനസ് സ്റ്റാൻഡേർഡാണ് (Business Standard) റിപ്പോർട്ട് ചെയ്തത്.

ചോർന്നത് എവിടെ നിന്ന്
റിപ്പോർട്ട് അനുസരിച്ച് വ്യക്തികളുടെ പേര്, ഫോൺ നമ്പർ, വിലാസം, ആധാർ, പാസ്‌പോർട്ട് വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് സൂക്ഷിച്ച വിവരങ്ങളാണ് ചോർന്നതെന്നാണ് സംശയിക്കുന്നത്.

ഇതിന് മുമ്പ് കോവിഡ് വാക്‌സിനേഷനു വേണ്ടി കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ ഇത്തരത്തിൽ ചോർന്നിരുന്നു. ജനുവരിയിലാണ് കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യാൻ വ്യക്തികൾ നൽകിയ സ്വകാര്യ വിവരങ്ങൾ ടെലിഗ്രാമിൽ ലഭ്യമാണെന്ന വിവരം പുറത്തായത്. സംഭവം നടന്ന് അധികം വൈകാതെയാണ് ഇപ്പോൾ ആധാർ വിവരങ്ങൾ ചോർന്ന റിപ്പോർട്ട് പുറത്തു വരുന്നത്.

ഒക്ടോബർ 9നാണ് pwn0001 എന്ന പേരിൽ 8.15 കോടി ഇന്ത്യക്കാരുടെ പാസ്‌പോർട്ട്, ആധാർ വിവരങ്ങൾ വിൽപ്പനയ്ക്ക് വെക്കുന്നതായി ഹാക്കർ ഡാർക്ക് നെറ്റായ ബ്രീച്ച് ഫോറത്തിൽ പോസ്റ്റ് ചെയ്തത്. റീസെക്യൂരിറ്റി നടത്തിയ അന്വേഷണത്തിൽ വിവരങ്ങൾ 66 ലക്ഷം രൂപയ്ക്ക് വിൽപ്പനയ്ക്ക് വെച്ചതായാണ് അറിയുന്നത്. സംഭവത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചതായാണ് വിവരം.

സിബിഐ അന്വേഷണം
ഇത് ആദ്യമായല്ല ഡാർക്ക് വെബിൽ ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോരുന്നത്. ആഗസ്റ്റിൽ ഇന്ത്യൻ ഇന്റേർനൽ ലോ എൻഫോഴ്‌സ്‌മെന്റ് ഓർഗനൈസേഷന്റെ 1.8 ടെറാബൈറ്റ് വിവരങ്ങൾ വിൽക്കാൻ തയ്യാറാണെന്ന് ഡാർക്ക് വെബിൽ ഒരു ഹാക്കർ പോസ്റ്റ് ചെയ്തിരുന്നു.

2022 ഏപ്രിലിൽ കംപ്‌ട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ നടത്തിയ അന്വേഷണത്തിൽ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഡാറ്റ സുരക്ഷിതമാക്കാൻ മതിയായ സുരക്ഷാ സംവിധാനങ്ങൾ സ്വീകരിച്ചില്ലെന്ന് കണ്ടെത്തിയിരുന്നു.

A blog post published by US-based cybersecurity firm Resecurity, has claimed that personal identifiable information of about 815 million which is 81.5 crore Indians has been leaked on the dark web. The report reveals that data including names, phone numbers, addresses, Aadhaar, passport information are for sale online. The blog post was cited by media portals Business Standard, Times Now, Mint among many others.

banner business Channel I Am channeliam India MOST VIEWED Short news startups
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil