സ്‌കേറി ഫാസ്റ്റ് ഇവന്റിൽ ആപ്പിൾ ആരാധകർക്ക് ഉത്സവകാലം. എം3 ചിപ്പിൽ ആരും പ്രതീക്ഷിക്കാത്ത മാക്ക് ബുക്ക് മോഡലുകളാണ് ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്. 22 മണിക്കൂർ ബാറ്ററി ലൈഫ്, ലിക്വിഡ് റെറ്റിന, എക്‌സ്.ഡി.ആർ ഡിസ്‌പ്ലേ തുടങ്ങി മികച്ച ഫീച്ചറുകളാണ് മാക് ബുക്ക് പ്രോ കംപ്യൂട്ടറുകളിൽ ആപ്പിൾ സന്നിവേശിപ്പിച്ചത്. എം3, എം3 പ്രോ, എം3 മാക്‌സ് ചിപ്പുകളുടെ മികച്ച പ്രവർത്തന ക്ഷമതയാണ് ആപ്പിൾ വാഗ്ദാനം ചെയ്യുന്നത്. വെള്ളി, സ്‌പേസ് ബ്ലാക്ക് നിറങ്ങളിൽ മൂന്ന് മോഡലുകളും ലഭിക്കും.

ഈ ഫീച്ചറുകൾ ആദ്യം
അടുത്തതലമുറാ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ആപ്പിൾ പുതിയ മാക്ബുക്ക് പ്രോ നിർമിച്ചിരിക്കുന്നത്.
എം3 ചിപ്പ് കുടുംബത്തിൽ നിന്ന് എം3, എം3 പ്രോ, എം3 മാക്‌സ് ചിപ്പുകളുമായാണ് ആപ്പിൾ മാക്ബുക്ക് പ്രോ മോഡലുകളെ അവതരിപ്പിക്കുന്നത്. 3-നാനോമീറ്റർ ആർക്കിടെക്ച്ചറിലാണ് പ്രോസസിന്റെ നിർമാണം. ജിപിയു ഉപഭോഗം ഫലപ്രദമാക്കാൻ ആവശ്യത്തിന് മാത്രമേ മെമ്മറി നീക്കിവെക്കുന്നുള്ളൂ. 128 ജിബി റാമാണ് ഉള്ളത്. ആപ്പിൾ ആദ്യമായാണ് ഇത്രയധികം റാമുള്ള ലാപ് ടോപ്പ് വിപണിയിലിറക്കുന്നത്. എം3 ചിപ്പിൽ ഇറങ്ങുന്ന ലാപ്‌ടോപ്പിൽ 24 ജിബി റാമും എം3 പ്രോ വേരിയന്റിൽ 36 ജിബി റാമും ഉണ്ടാകും. എം2, എം1 പതിപ്പുകളെ അപേക്ഷിച്ച് പതിന്മടങ്ങ് വേഗതയും പ്രതീക്ഷിക്കാം.

ആറ് സ്പീക്കർ സൗണ്ട് സിസ്റ്റം, മെഗാസേഫ്-3, മാജിക്ക് കീബോർഡ്, 2 എക്‌സ്‌ടേർണൽ ഡിസ്‌പ്ലേ സപ്പോർട്ട് കൂടാതെ 4 എക്‌സ്‌ടേർണൽ ഡിസ്‌പ്ലേ സപ്പോർട്ട് തിരഞ്ഞെടുക്കാനുള്ള അവസരവും ആപ്പിൾ നൽകുന്നുണ്ട്. എച്ച്ഡിഎംഐ, തണ്ടർബോൾട്ട്-4, എസ്.ഡി.എക്‌സ്.സി. എന്നിവയും പുതിയ ലാപ്‌ടോപ്പുകളിൽ പ്രതീക്ഷിക്കാം.

വില കടുപ്പം
ഫീച്ചറുകളുടെ കാര്യത്തിൽ മാത്രമല്ല, വിലയുടെ കാര്യത്തിലും മാക്ബുക്ക് പ്രോ ഒരുപടി മുന്നിലാണ്. 169900 രൂപയ്ക്കാണ് ഇന്ത്യയിൽ ആപ്പിളിന്റെ എം3 മാക്ക്ബുക്ക് പ്രോയുടെ വിൽപ്പന.

14 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിന്റെ പ്രത്യേകത. 199900 രൂപയാണ് എം3 പ്രോ ചിപ്പിന്റെ 14 ഇഞ്ച് വേരിയന്റിന് വില. 16 ഇഞ്ചിൽ വരുന്ന മാക്ബുക്ക് പ്രോ ബേസ് മോഡലിന് വില കുറച്ചുകൂടി കൂടുതലാണ്. 2,49,900 രൂപയാണ് ഇതിന്റെ വില. ഈ മാസം ഏഴിനാണ് ആപ്പിൾ ഇവയെ വിപണിയിലിറക്കുന്നത്. ഇന്ത്യയടക്കം 27 രാജ്യങ്ങളിൽ പ്രീ ഓർഡർ ചെയ്യാനാകും.


During a brief yet impactful live-streamed event, Apple introduced a range of exciting products powered by its latest M3 series chips. This lineup includes three variations of the M3 chip, revamped MacBook Pros, and an updated 24-inch iMac. In this article, we’ll provide a comprehensive overview of the key highlights from Apple’s “Scary Fast” event.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version