കാർ-സുരക്ഷാ റേറ്റിംഗിന്റെ ഭാഗമായി ക്രാഷ് പരിശോധന ഡിസംബർ 15ഓടെ ഇന്ത്യയിൽ ആരംഭിക്കും. കാർ-സുരക്ഷാ റേറ്റിംഗ് പദ്ധതി ഇന്ത്യയിൽ ആദ്യമായാണ് നടപ്പാക്കുന്നത്. ഇന്ത്യ, ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കാറുകളുടെ ക്രാഷ് പരിശോധന ഇവിടെ നടക്കും. മൂന്ന് ഡസൻ കാറുകളെങ്കിലും ആദ്യ ഘട്ടത്തിൽ പരിശോധിക്കും.
ആഗോള നിലവാരത്തിൽ
ആഗോള എൻസിഎപിയുടെ നിലവാരം അടിസ്ഥാനമാക്കി ആഗസ്റ്റിലാണ് ഇന്ത്യ ഭാരത് ന്യൂ കാർ അസെസ്മെന്റ് പ്രോഗ്രാം (Bharat NCAP) നടപ്പാക്കുന്നത്. ഇന്ത്യൻ നിലവാരത്തിന് അനുസൃതമായാണ് ഭാരത് എൻസിഎപി രൂപവത്കരിച്ചത്. രാജ്യം നിർമിച്ച കാറുകളുടെ സുരക്ഷാമാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഒക്ടോബർ ഒന്ന് മുതൽ ഭാരത് എൻസിഎപി നിലവിൽ വന്നെങ്കിലും ഡിസംബർ 15 മുതലായിരിക്കും പദ്ധതിയുടെ കീഴിൽ ക്രാഷ് പരിശോധനകൾ നടക്കുക.
സുരക്ഷ ഉറപ്പിക്കാൻ
നിലവിൽ രാജ്യത്ത് കാറുകളുടെ സ്ട്രക്ചറൽ സുരക്ഷ പരിശോധിക്കാൻ നിർബന്ധിത ക്രാഷ് ടെസ്റ്റുകൾ നടത്തുന്നുണ്ട്. പ്രധാനമായും മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പരിശോധന. മുതിർന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ അഡൽട്ട് ഒക്യുപന്റ് പ്രൊട്ടക്ഷൻ (AOP), കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള ചൈൽഡ് ഒക്യുപന്റ് പ്രൊട്ടക്ഷൻ (COP), സേഫ്റ്റി അസിസ്റ്റ് ടെക്നോളജീസ് (SAT) എന്നിവ മാനദണ്ഡമാക്കിയാണ് പരിശോധന.
പരിശോധനയ്ക്കായി കാർ നിർമാതാക്കളും ഇറക്കുമതി ചെയ്യുന്നവരും കേന്ദ്ര സർക്കാർ നിഷ്കർഷിച്ചിട്ടുള്ള ഏജൻസികളിൽ ഫോം 70-എയിൽ അപേക്ഷിക്കണം. പരിശോധനയ്ക്ക് ശേഷം ഏജൻസികളാണ് ഓട്ടോമോട്ടീവ് ഇന്ത്യൻ സ്റ്റാൻഡേഡ് അനുസരിച്ച് പൂജ്യം മുതൽ 5 വരെയുള്ള റേറ്റിംഗ് നൽകും. സർക്കാർ ഏജൻസികളായ ഓട്ടോമോട്ടീവ് റിസേർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ, ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടോമോട്ടീവ് ടെക്നോളജി, ഗ്ലോബൽ ഓട്ടോമോട്ടീവ് റിസേർച്ച് തുടങ്ങിയ ഏജൻസികളുടെ പങ്കാളിത്തത്തോടെയാണ് ക്രാഷ് പരിശോധന നടത്തുന്നത്.
ആദ്യം രജിസ്റ്റർ ചെയ്ത് ടാറ്റ
ഭാരത് എൻസിഎപിയിൽ ക്രാഷ് പരിശോധനയ്ക്ക് ആദ്യം അപേക്ഷിക്കുന്നത് ടാറ്റ മോട്ടോർസാണ് (Tata Motors). ടാറ്റയുടെ സഫാരി (Safari), ഹാരിയർ (Harrier) തുടങ്ങിയ വാഹനങ്ങളായിരിക്കും ആദ്യമായി ക്രാഷ് പരിശോധനയ്ക്ക് വിധേയമാകുക. മാരുതി സുസുക്കി ഇന്ത്യ (Maruti Suzuki India) മൂന്ന് മോഡലുകളും, മഹീന്ദ്ര ആൻഡ് മഹീന്ദ്ര (Mahindra and Mahindra) നാല് മോഡലുകളും പരിശോധനയ്ക്ക് അയക്കും.
അതേസമയം ഗ്ലോബൽ എൻസിഎപി പരിശോധന വിജയകരമായി പൂർത്തിയാക്കിയ റെനൗൾട്ട് ഇന്ത്യ (Renault India), ഫോക്സ് വാഗൺ (Volkswagen) അന്താരാഷ്ട്ര നിർമാതാക്കൾ ഭാരത് എൻസിഎപിയിൽ ക്രാഷ് പരിശോധന നടത്തില്ലെന്ന് സൂചനയുണ്ട്.
In a significant step toward enhancing vehicle safety in India, the country is set to launch its inaugural car safety rating program, the Bharat New Car Assessment Programme (Bharat NCAP), commencing on December 15. This initiative, designed with inspiration from the Global NCAP but tailored to meet Indian standards, aims to raise the bar for safety in vehicles manufactured within the nation. Although Bharat NCAP officially took effect on October 1, the crash tests will be initiated post-Diwali in December, as explained by a government official attributing the delay to festive celebrations. This article delves into the key components of Bharat NCAP and explores the response from Indian and European automakers.