ഭക്ഷ്യമേളയായ വേള്‍ഡ് ഫുഡ് ഇന്ത്യ 2023 ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഒരുലക്ഷം സ്വയംസഹായ സംഘങ്ങള്‍ക്ക് 380 കോടി രൂപയുടെ സഹായധനവും ചടങ്ങില്‍ പ്രധാനമന്ത്രി വിതരണം ചെയ്തു. വേള്‍ഡ് ഫുഡ് ഇന്ത്യയുടെ രണ്ടാമത്തെ പതിപ്പാണ് സംഘടിപ്പിച്ചത്. കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രി പശുപതി കുമാര്‍ പരസ് സമ്മേളനത്തില്‍ പങ്കെടുത്തു.

ഭക്ഷണം പാഴാക്കുന്നതും വിളവെടുപ്പിന്റെ നഷ്ടം കുറയ്ക്കുന്നതിനും കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇന്ത്യയുടെ ഭക്ഷണ വൈവിധ്യത്തിന് സാധിക്കും. ഭക്ഷണനിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ നടത്തുന്നതിന് ഇന്ത്യയിലെ സ്ത്രീകള്‍ക്ക് സ്വാഭാവികമായ ശേഷിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഭക്ഷണ കലവറയായി ഇന്ത്യ
മെച്ചപ്പെട്ട പാക്കേജിംഗിലൂടെയും ഗുണമേന്മയിലൂടെയും ഉത്പാദനത്തിന് മെച്ചപ്പെട്ട വില ഉറപ്പിക്കാനാണ് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാക്കാന്‍ ഇന്ത്യയുടെ ഭക്ഷണവൈവിധ്യം സഹായിക്കും.

ഇന്ത്യയെ ലോകത്തിന്റെ ഭക്ഷണ കലവറയായി അവതരിപ്പിക്കുകയാണ് ഇത്തവണത്തെ ‘വേള്‍ഡ് ഫുഡ് ഇന്ത്യ’. അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷവും ആഘോഷിക്കും.

കര്‍ഷകര്‍, എന്‍ട്രപ്രണര്‍മാര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ക്ക് കാര്‍ഷിക-ഭക്ഷ്യ മേഖലയില്‍ നെറ്റ് വര്‍ക്കിംഗ്-ബിസിനസ് വേദിയൊരുക്കുകയാണ് വേള്‍ഡ് ഫുഡ് ഇന്ത്യ ഉദ്ദേശിക്കുന്നത്. ഭക്ഷണ നിര്‍മാണ മേഖലയുടെ സാമ്പത്തിക ശാക്തീകരണവുമായി ബന്ധപ്പെട്ട് സമ്മേളനങ്ങളും സംഘടിപ്പിക്കും.

The Prime Minister Narendra Modi has inaugurated the second edition of ‘World Food India 2023’ at Bharat Mandapam in the National capital. During his inaugural address, Modi stressed that India’s food processing sector has emerged as a ‘Sunrise Industry’ and has attracted INR 50,000 crore in foreign direct investment (FDI)

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version