അത്ര ശോഭനമല്ലാത്ത കണക്കുകളാണ് രാജ്യത്തെ ഉല്പാദന, നിർമാണ മേഖലകളിൽ നിന്നും രണ്ടാം സാമ്പത്തിക പാദത്തിൽ ഉയരുന്നത്.  ഇന്ത്യയുടെ എട്ട് പ്രധാന അടിസ്ഥാന വ്യവസായ മേഖലകൾ സെപ്റ്റംബറിൽ രേഖപ്പെടുത്തിയത് 8.1 ശതമാനം വളർച്ച മാത്രം. കഴിഞ്ഞ മാസം ഓഗസ്റ്റിലെ ഉയർന്ന നിരക്കായ 12.1 ശതമാനത്തേക്കാൾ കുറവാണിത്.ഒക്ടോബറിലും അതേ സ്ഥിതി തുടരുന്നു എന്നാണ് റിപോർട്ടുകൾ.

കാര്യങ്ങൾ ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. ഇന്ത്യയുടെ ഉല്പാദന മേഖലയിലെ ഉത്പന്ന നിർമ്മാണ പ്രവർത്തനങ്ങൾ എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 55.5 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. ഒരു മാസം മുമ്പ് S & P ഗ്ലോബൽ പർച്ചേസിംഗ് മാനേജേഴ്‌സ് ഇൻഡക്‌സ് (പിഎംഐ) 57.5 ആയിരുന്നു.

ഇന്ത്യയുടെ എട്ട് പ്രധാന മേഖലകൾ സെപ്തംബറിൽ 8.1 ശതമാനം വളർച്ച കൈവരിച്ചതായി കണക്കുകൾ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഒക്ടോബറിലെ മാനുഫാക്ചറിംഗ് പിഎംഐയിലെ ഇടിവ് നാല് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത്

സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയുടെ IIP വളർച്ച, ഓഗസ്റ്റിൽ 14 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 10.3 ശതമാനത്തിലേക്ക് കുതിച്ചിരുന്നു. ആഗസ്ത് – സെപ്തംബറിൽ പ്രധാന മേഖലയുടെ വളർച്ച കുത്തനെ ഇടിഞ്ഞതിനാൽ, വ്യാവസായിക ഉൽപ്പാദന സൂചിക (ഐഐപി) പ്രകാരം വ്യാവസായിക വളർച്ചയും ഇടിഞ്ഞു .

തളർച്ച തുടർന്ന് ഉല്പാദന മേഖല

ഏറ്റവും പുതിയ പിഎംഐ റിപ്പോർട്ട് അനുസരിച്ച് ചില ഉൽപ്പന്നങ്ങളുടെ ഡിമാൻഡിലുണ്ടായ കുറവും,
ചില പ്ലാന്റുകളിലെ മത്സര സമ്മർദ്ദവും, ഉയർന്ന നിർമാണ ചിലവും മൂലം ഒക്ടോബറിൽ PMI വളർച്ച ഇൻഡക്സ് കുറഞ്ഞു. പുതിയ ഓർഡറുകളിൽ കൂടുതൽ വർദ്ധനവുണ്ടായെങ്കിലും, ഇക്കാരണങ്ങൾ മുൻ ഓർഡറുകൾ പ്രകാരമുള്ള  പ്ലാന്റുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങളെ ബാധിച്ചു.

കഴിഞ്ഞ മാസത്തെ തൊഴിലവസരങ്ങളുടെ നിരക്ക് ഏപ്രിലിന് ശേഷമുള്ള ഏറ്റവും താണ നിലയിലാണെന്നും റിപ്പോർട്ട് പറയുന്നു.

8 സുപ്രധാന അടിസ്ഥാന വ്യവസായ മേഖലകൾ താഴേക്ക്

വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയുടെ എട്ട് പ്രധാന മേഖലകൾ സെപ്റ്റംബറിൽ 8.1 %വളർച്ച രേഖപ്പെടുത്തി. 2022 സെപ്റ്റംബറിൽ പ്രധാന മേഖലയുടെ വളർച്ച 8.3 ശതമാനമായിരുന്നു. കൽക്കരി, ക്രൂഡ് ഓയിൽ, സ്റ്റീൽ, സിമൻറ്, വൈദ്യുതി, വളം, റിഫൈനറി ഉൽപന്നങ്ങൾ, പ്രകൃതിവാതകം എന്നീ എട്ട് പ്രധാന അടിസ്ഥാന സൗകര്യ വ്യവസായ മേഖലകളിലെ വളർച്ച 8.1 ശതമാനത്തിലെത്തി. കഴിഞ്ഞ മാസം ഓഗസ്റ്റിലെ ഉയർന്ന നിരക്കായ 12.1 ശതമാനത്തേക്കാൾ കുറവാണിത്. മേൽ പറഞ്ഞ എട്ട് പ്രധാന വ്യവസായങ്ങൾ വ്യാവസായിക ഉൽപ്പാദന സൂചികയുടെ (ഐഐപി) 40 ശതമാനത്തിലധികം വരുന്നതിനാൽ, പിഎംഐ വ്യാവസായിക വളർച്ചയുടെ പ്രധാന സൂചകമായി കണക്കാക്കപ്പെടുന്നു.

സെപ്തംബറിൽ മെച്ചപ്പെട്ട വളർച്ച രേഖപ്പെടുത്തിയ ഒരേയൊരു വ്യവസായം രാസവളമാണ്, ഓഗസ്റ്റിലെ 1.8 ശതമാനത്തിൽ നിന്ന് 4.2 ശതമാനം വേഗത്തിൽ ഉത്പാദനം വർദ്ധിച്ചു. സെപ്റ്റംബറിലെ പ്രധാന മേഖലയിലെ വളർച്ചയിലെ ഇടിവിന് സിമന്റ് വ്യവസായം കാരണമായി. ഓഗസ്റ്റിലെ 19.3 ശതമാനം വർദ്ധനയ്ക്ക് ശേഷം സിമെന്റ് ഉത്പാദനം സെപ്റ്റംബറിൽ വർധിച്ചത് വെറും 4.7 ശതമാനം മാത്രം. ആറ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന പ്രകടനമാണിത്.

India’s industrial sector experienced an 8.1% growth in September, down from the 12.1% growth in August. This trend continued into October. The manufacturing industry, which accounts for eight core sectors, saw a decline in growth, particularly in cement production, which fell to 4.7% after an earlier peak of 19.3%.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version