ഇലക്ട്രിക് വാഹനമാണെങ്കിൽ അങ്ങനെ, ഐസി എഞ്ചിൻ ആണെങ്കിൽ അങ്ങനെ, ഒറ്റ ബട്ടൺ ഞെക്കിയാൽ വാഹനം ഐസിഇയോ ഇവിയോ ആക്കി മാറ്റുന്ന മാന്ത്രികത, ഹൈബ്രിഡ് വാഹനങ്ങൾക്കുണ്ട്. അതാണ് ഹൈബ്രിഡ് വാഹനങ്ങളെ പ്രിയങ്കരമാക്കുന്നതും. ഇവിയാണോ, ഹൈബ്രിഡ് ആണോ, ഐസിഇ ആണോ മികച്ചതെന്ന് ചോദ്യത്തിന് ഹൈബ്രിഡ് ഉത്തരമാകുന്നതും അതുകൊണ്ടുതന്നെയാണ്.

എണ്ണ വില കുതിച്ചുയരുമ്പോൾ പെട്രോൾ-ഡീസൽ എന്നിവയിൽ ഓടുന്ന വാഹനങ്ങൾ വാങ്ങുന്നത് പോക്കറ്റിൽ ചോർച്ചയുണ്ടാകും. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനും തട വില തന്നെയാണ്. അവിടെയാണ് ഹൈബ്രിഡ് വാഹനങ്ങളുടെ പ്രസക്തിയേറുന്നത്. ബജറ്റിൽ ഒതുങ്ങുന്ന വിലയും ഐസിഇ വാഹനങ്ങളേക്കാൾ മികച്ച ഇന്ധന ക്ഷമതയും ഹൈബ്രിഡ് വാഹനങ്ങൾ ഉറപ്പ് നൽകുന്നു. എന്നാൽ വാങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഹൈബ്രിഡ് വാഹനങ്ങൾ വിചാരിച്ച പോലെ ലാഭമുണ്ടാകുകയുമില്ല.

രണ്ടും ചേരുന്ന വാഹനങ്ങൾ

ഇലക്ട്രിക് മോട്ടറും ഗ്യാസോലിൻ എൻജിനും ഒരുപോലെ പ്രവർത്തിക്കുന്ന വാഹനമാണ് ഹൈബ്രിഡ് വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഡീസലിലും പെട്രോളിലും പ്രവർത്തിക്കുന്ന ഗ്യാസോലിൻ വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഹൈബ്രിഡ് വാഹനങ്ങൾ. ഇലക്ട്രിക് പവർട്രെയിനുമായി യോജിച്ചാണ് ഇതിന്റെ ഗ്യാസോലിൻ എൻജിൻ പ്രവർത്തിക്കുന്നത്. വാഹനത്തിലെ ഹൈ-വോൾട്ടേജ് ബാറ്ററിയാണ് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. വാഹനത്തിന്റെ ഇലക്ട്രിക് ബാറ്ററി ചാർജ് ചെയ്യാനും മറ്റും ഐസിഇ ആണ് ഹൈബ്രിഡ് ആശ്രയിക്കുന്നത്.

‍‍ഡബിൾ പവർ
ഇലക്ട്രിക് മോട്ടറും ഇന്റേർനൽ കംപഷൻ എൻജിനും ചേർന്നാണ് ഹൈബ്രിഡ് വാഹനങ്ങൾക്കാവശ്യമായ പവർ ഉത്പാദിപ്പിക്കുന്നത്. വാഹനത്തിന്റെ വേഗത കുറയ്ക്കുമ്പോഴും പവറില്ലാതെ ഓടിക്കുമ്പോഴും ഹൈബ്രിഡ് കാറുകൾ പ്രവർത്തിപ്പിക്കുന്നത് ഇലക്ട്രിക് മോട്ടറുകളായിരിക്കും. ഇന്ധന ക്ഷമതയുടെ കാര്യത്തിലും ഹൈബ്രിഡ് വാഹനങ്ങൾ മുന്നിലാണ്. കയറ്റം കയറുമ്പോഴും അധിക പവർ ആവശ്യമായി വരുമ്പോഴും ആക്സിലറേറ്റ് ചെയ്യുമ്പോഴും ഇവ ഇന്ധന എൻജിനിലാണ് പ്രവർത്തിക്കുന്നത്.

ഹൈബ്രിഡ് കാറുകളിൽ ഇന്ധനം പാഴാകാതിരിക്കാൻ പ്രത്യേക സംവിധാനമുണ്ട്. വാഹനമോടിക്കുന്നവർ പെഡൽ ചവിട്ടുമ്പോൾ മാത്രമായിരിക്കും എൻജിൻ പ്രവർത്തിക്കുക. കാറിന്റെ ഹൈബ്രിഡ് ബാറ്ററി സ്വാഭാവികമായി ചാർജാവുന്നത് കൊണ്ട് ചാർജിംഗ് സ്റ്റേഷനുകൾ അന്വേഷിച്ച് നടക്കുകയും വേണ്ട.


നാല് തരം
നാല് തരം ഹൈബ്രിഡ് വാഹനങ്ങളാണ് ഇപ്പോൾ വിപണിയിലിറങ്ങിയിരിക്കുന്നത്. ഐസിഇയുടെ ശേഷിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് പവർട്രെയിനുകളുള്ള സീരിസ് ഹൈബ്രിഡ് വാഹനങ്ങൾ, ഐസിഇയും ഇലക്ട്രിക് പവർട്രെയിനുകളും സമാന്തരമായി പ്രവർത്തിക്കുന്ന പാരലൽ ഹൈബ്രിഡ്, പുറമേ നിന്ന് ചാർജ് ചെയ്യേണ്ടി വരുന്ന പ്ലഗ്-ഇൻ ഹൈബ്രിഡുകൾ, അധികം ശേഷിയില്ലാത്ത ഇലക്ട്രിക് മോട്ടറുകൾ ഘടിപ്പിച്ച മൈൽഡ് ഹൈബ്രിഡ് വാഹനങ്ങൾ എന്നിവയാണ് മാർക്കറ്റിലുള്ളത്.



നല്ലോണം ശ്രദ്ധിക്കണം
ഹൈബ്രിഡ് വാഹനങ്ങൾ വാങ്ങുന്നതിൽ പലപ്പോഴും ആളുകൾ പിന്തിരിയാനുള്ള കാരണം അവയുടെ പരിപാലനം തന്നെയാണ്. സാധാരണ കാറുകൾ പരിപാലിക്കുന്നത് പോലയല്ല ഹൈബ്രിഡ് വാഹനങ്ങളുടെ പരിപാലനം.

ഹൈബ്രിഡ് കാറുകളുടെ ബാറ്ററികൾക്ക് തകരാറ് പറ്റാതെ നോക്കേണ്ടത് അത്യാവശ്യമാണ്. ഇവിയാണെങ്കിലും ഹൈബ്രിഡ് കാറാണെങ്കിലും ഏറ്റവും വില കൂടിയ ഭാഗം അവയുടെ ബാറ്ററികളാണ്. ബാറ്ററി കേടായാൽ സാധാരണ കാറുകൾ നന്നാക്കുന്നതിനേക്കാൾ കൂടുതൽ ചെലവ് വേണ്ടി വരും ഹൈബ്രിഡ് കാറുകൾ നന്നാക്കുന്നതിന്. ബാറ്ററിയുടെ നിലവാരം നല്ലതല്ലെങ്കിൽ കാത്തു നിൽക്കാതെ അവ മാറ്റുന്നതായിരിക്കും നല്ലത്. ബാറ്ററിയുടെ ഫാൻ ഫിൽറ്റർ ശരിയാം വണ്ണം പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഫാൻ ഫിൽറ്റർ ശരിയായി പ്രവർത്തിക്കുന്നിലെങ്കിൽ ബാറ്ററി സെല്ലുകൾ ഡ്രൈ ആയിപോകാൻ സാധ്യതയുണ്ട്. ബാറ്ററി മാറ്റി നിർത്തിയാൽ ഹൈബ്രിഡ് കാറുകളുടെ പരിപാലനം അത്ര ചെലവുള്ളതല്ല.



മാറുന്ന ട്രെൻഡ്
ലോക വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളോടുള്ള കമ്പം കുറഞ്ഞു വരുന്നതായാണ് മേഖലയിലെ വിദഗ്ധരുടെ നിരീക്ഷണം.

വരും വർഷങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പകരം ഹൈബ്രിഡ് വാഹനങ്ങളെയായിരിക്കും ആളുകൾ തിരഞ്ഞെടുക്കുക. ഇന്ത്യയിലെ വാഹന നിർമാതാക്കളും അധികം വൈകാതെ ഹൈബ്രിഡ് കാറുകളിലേക്ക് മാറും. മാരുതി, ടൊയോട്ട പോലുള്ള കമ്പനികൾ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഹൈബ്രിഡ് നിർമാണത്തിലേക്കിറങ്ങുമെന്ന് അറിയിച്ചു കഴിഞ്ഞു.

Definition of better is subjective according to each individual. When it is about the choice of things you dreamt of possessing, the word better won’t be enough. In the era of automobiles transitioning and innovating within the blink of an eye, the debate over ‘Best/Better’ is constantly undergoing variations. Now, the auto-tech world is arguing on hybrid-EV vehicles.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version