സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (MSME) നേരിടുന്ന പ്രവര്‍ത്തന മൂലധന പ്രതിസന്ധി മറികടക്കാന്‍ കഴിയുന്ന സംവിധാനമാണ് ട്രെഡ്സ് –ട്രേഡ്  റിസീവബിൾ ഇലക്‌ട്രോണിക് ഡിസ്കൗണ്ടിങ് സിസ്റ്റം (TREDS). ഒന്നിലധികം ധനകാര്യ സ്രോതസ്സുകൾ വഴി സൂക്ഷ്മ -ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് പ്രവർത്തന മൂലധനം കണ്ടെത്താൻ സൗകര്യമൊരുക്കുന്നതിനുള്ള ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോമാണ് ‘ട്രെഡ്‌സ്’. ഉത്പന്നങ്ങളുടെ വില്പനക്കാരായ എം.എസ്.എം.ഇ.കളും പൊതുമേഖലാ സ്ഥാപനങ്ങളും, ബാങ്കുകളും എൻ.ബി.എഫ്.സി.കളും അടക്കം  ധനകാര്യസ്ഥാപനങ്ങളുമാണ് ഇതിൽ ഉൾപ്പെടുന്നത്.

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും ഉത്പന്നങ്ങൾ വിൽക്കുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് (എം.എസ്.എം.ഇ.) കുടിശ്ശിക വരുത്താതെ കൃത്യമായി പേമെന്റ് ഉറപ്പാക്കാൻ ഈ പ്ലാറ്റ്ഫോം വഴി സാധിക്കും. ‘ട്രെഡ്സ്’ പ്ലാറ്റ്ഫോമിൽ പൊതുമേഖലാ സ്ഥാപനങ്ങളും എം.എസ്.എം.ഇ.കളും രജിസ്റ്റർ ചെയ്യുന്നതോടെ പ്രവർത്തനമൂലധനത്തിന്റെ അഭാവത്തിൽ ചെറുകിട സംരംഭങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും.  

പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, സൊസൈറ്റികൾ, മറ്റു സർക്കാർ ഏജൻസികൾ തുടങ്ങിയവയ്ക്ക് സാധനങ്ങൾ വിതരണം ചെയ്തുകഴിഞ്ഞാലുടൻ എം.എസ്.എം.ഇ.കൾക്ക് ‘ട്രെഡ്സി’ലെ ധനകാര്യസ്ഥാപനങ്ങൾ വഴി പണം ലഭ്യമാക്കും. ഇരുകക്ഷികളും അംഗീകരിച്ച നിബന്ധനകളുടെ അടിസ്ഥാനത്തിൽ നിശ്ചയിച്ച തീയതിക്ക് പൊതുമേഖലാ സ്ഥാപനങ്ങൾ ഈ തുക ധനകാര്യസ്ഥാപനങ്ങൾക്ക് നൽകിയാൽ മതിയാകും.

പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാരുമായി ബന്ധപ്പെടുന്ന വിവിധ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ട്രെഡ്സ് ഉപയോഗിക്കുന്നതിനുള്ള അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

വ്യാപാരത്തില്‍ നിന്ന്  ലഭിക്കുന്ന തുക ലിക്വിഡ് ഫണ്ടുകളാക്കി മാറ്റുന്നതിന് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ നേരിടുന്ന തടസങ്ങള്‍ പരിഹരിക്കുന്നതിനായാണ് ട്രേഡ് റിസീവബിള്‍സ് ഡിസ്കൗണ്ടിംഗ് സിസ്റ്റം (ട്രെഡ്സ്) രൂപീകരിച്ചത്. കൃത്യസമയത്ത് സംരംഭകര്‍ക്ക് പണമിടപാട് നടത്തുന്നതിനും ക്രെഡിറ്റ് റിസ്ക് പരമാവധി കുറയ്ക്കുന്നതിനും ഈ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ സാധിക്കും.

എന്താണ് ‘ട്രെഡ്സ്’?

വിൽപ്പനയിൽ കടം കൊടുക്കുന്നത് തിരികെ കിട്ടാനുള്ള താമസം കാരണം MSMEകൾ നേരിടുന്ന സാമ്പത്തിക പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിന് റിസർവ് ബാങ്ക് സജ്ജമാക്കിയ സംവിധാനമാണ് ട്രേഡ്  റിസീവബിൾ ഇലക്‌ട്രോണിക് ഡിസ്കൗണ്ടിങ് സിസ്റ്റം’ (‘ട്രെഡ്സ്’). പണം ലഭിച്ചിട്ടില്ലാത്ത ബില്ലുകൾ ഡിസ്കൗണ്ടഡ് വിലയ്ക്ക് ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങൾക്ക് കൈമാറി, അവരിൽനിന്ന് ഫണ്ട് കണ്ടെത്തുന്ന രീതിയാണിത്. റിസർവ് ബാങ്ക് അനുമതി നൽകിയ ബാങ്കുകൾ, എൻ.ബി.എഫ്.സി.കൾ, ധനകാര്യസ്ഥാപനങ്ങൾ എന്നിവയാണ് ‘ട്രെഡ്സി’ലെ ധനകാര്യ സ്ഥാപനങ്ങൾ. 150-ഓളം ധനകാര്യസ്ഥാപനങ്ങളാണ് ‘ട്രെഡ്‌സി’ൽ അംഗങ്ങളായിട്ടുള്ളത്

പുതിയ കാലത്തിന്‍റെ എംഎസ്എംഇകള്‍ക്ക് മുന്നോട്ട് പോകുന്നതില്‍ ഈ സംവിധാനം സഹായകമായിരിക്കും. നിരവധി സ്ഥാപനങ്ങള്‍ ഇതിനോടകം ട്രെഡ്സില്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞതായി  വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. പരമാവധി എംഎസ്എംഇകള്‍ക്ക് സഹായകമായ വിധത്തില്‍ ഈ സംവിധാനം വിനിയോഗിക്കാന്‍ സാധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

എംഎസ്എംഇകളെ പരമാവധി നിലനിര്‍ത്തുന്നതിനുള്ള ഇക്കോസംവിധാനം സംസ്ഥാന സര്‍ക്കാര്‍ ശക്തിപ്പെടുത്തി വരുന്നുണ്ട്. 1,40000 പുതിയ എംഎസ്എംഇകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഐടി സ്റ്റാര്‍ട്ടപ്പ്കള്‍ക്ക് നല്‍കിക്കൊണ്ടിരുന്ന എല്ലാ സൗകര്യങ്ങളും ഐടി ഇതര സ്റ്റാര്‍ട്ടപ്പുകള്‍ക്കും ലഭ്യമാക്കുന്നതായും മന്ത്രി പറഞ്ഞു. വന്‍കിട വ്യവസായത്തേക്കാള്‍ കൂടുതല്‍ സാധ്യതകളുള്ള കേരളത്തിലെ പ്രധാനപ്പെട്ട വ്യവസായ മേഖലയാണ് എംഎസ്എംഇകളെന്നും മന്ത്രി  രാജീവ് ചൂണ്ടിക്കാട്ടി.

TREDS, the Trades Receivable Discounting System, provides MSMEs a vital avenue to access working capital. By registering on this electronic platform, organizations can discount unpaid bills, enhancing liquidity and creditworthiness. It streamlines financial transactions and benefits a wide spectrum of businesses in the state.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version