ഇന്ത്യന്‍ യുവത ആഴ്ചയില്‍ 70 മണിക്കൂര്‍ പണിയെടുക്കണമെന്ന ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ പ്രസ്താവന നിരവധി ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. ഇന്ത്യക്കാര്‍ ശരിക്കും പണിയെടുക്കുന്നില്ലേ? അധ്വാനിക്കാന്‍ ഇത്ര മടിയുള്ളവരാണോ ഇവിടത്തെ ചെറുപ്പക്കാര്‍ തുടങ്ങി പല സംശയങ്ങളും ആളുകള്‍ ഉന്നയിച്ചു. ശരിക്കും ഇന്ത്യക്കാര്‍ മടി പിടിച്ചിരിക്കുകയാണോ?

സംഗതിയുടെ കിടപ്പു വശം പക്ഷേ, അങ്ങനെയല്ല. ശരിക്കും ലോകത്തെ കഠിനാധ്വാനികളുടെ കൂട്ടത്തിലാണ് ഇന്ത്യക്കാര്‍. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്ക് അനുസരിച്ച് ആഴ്ചയില്‍ ശരാശരി 47.7 മണിക്കൂറാണ് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നത്. ഇന്ത്യയിലെ ഓരോ വ്യക്തിയും ആഴ്ചയില്‍ 48 മണിക്കൂറിന്റെ അടുത്ത് ജോലി ചെയ്യുന്നുണ്ടെന്ന് സാരം. ലോകത്ത് ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഇന്ത്യ.

ചൈന (46.1), വിയറ്റ്‌നാമം (41.5), മലേഷ്യ (43.2), ഫിലിപ്പീന്‍ (39.2), ജപ്പാന്‍ (36.6), അമേരിക്ക (36.4) എന്നീ രാജ്യങ്ങളിലുള്ളവരെക്കാള്‍ അധിക സമയം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യയെക്കാള്‍ കൂടുതല്‍ ജോലി സമയമുള്ള രാജ്യങ്ങള്‍ ഖത്തര്‍, കോംഗോ, ലെസോത്തോ, ഭൂട്ടാന്‍, ഗാംബിയ, യുഎഇ എന്നിവയാണ്.

അധ്വാനം മാത്രം, വളർച്ചയില്ല
അധ്വാനം കൂടിയാല്‍ മാത്രം അഭിവൃദ്ധിയുണ്ടാകുമെന്നത് തെറ്റിദ്ധാരണയാണെന്ന് ഐഎല്‍ഒയുടെ പഠനം പറയുന്നു. ജോലി സമയം കുറവുള്ള രാജ്യങ്ങളുടെ ആളോഹരി ജിഡിപി മറ്റു രാജ്യങ്ങളെക്കാള്‍ അധികമാണെന്ന് കണക്കുകള്‍ കാണിക്കുന്നു. ഏറ്റവും കുറഞ്ഞ ജോലി സമയം നടപ്പാക്കുന്ന രാജ്യം ഫ്രാന്‍സ് ആണ്. ആഴ്ചയില്‍ ശരാശരി 30.1 മണിക്കൂറാണ് ഫ്രാന്‍സിലുള്ളവര്‍ പണിയെടുക്കുന്നത്. അതേസമയം ഫ്രാന്‍സിന്റെ പ്രതിശീര്‍ഷ ജിഡിപി 46 ലക്ഷമാണ്. ആഴ്ചയില്‍ ശരാശരി 31.6 മണിക്കൂര്‍ ജോലി സമയമുള്ള സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ പ്രതിശീര്‍ഷ ജിഡിപി 77 ലക്ഷമാണ്.

ഏറ്റവും കൂടുതല്‍ ജോലി സമയമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ സ്ഥാനം പിടിച്ച ഇന്ത്യ പ്രതിശീര്‍ഷ ജിഡിപിയുടെ കാര്യത്തില്‍ പിന്നാക്കമാണ്. 189 രാജ്യങ്ങളുടെ തൊഴില്‍ ഉത്പാദനക്ഷമത പരിശോധിച്ചാല്‍ ഇന്ത്യയ്ക്ക് 131ാം സ്ഥാനമാണുള്ളത്.

Infosys co-founder Narayana Murthy a few days back flared a debate on social media by saying youth should work 70 hours a week, however, Indians are already the sixth most hardworking out of163 countriesin the world.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version