എത്രവലിയ ആധുനിക സാങ്കേതി വിദ്യയാണെന്ന് പറഞ്ഞാലും നുഴഞ്ഞു കയറാൻ ഹാക്കർമാർ വഴികണ്ടെത്തും, അത് നിർമിത ബുദ്ധിയുടെ കാര്യത്തിലാണെങ്കിലും മാറ്റമില്ല. കഴിഞ്ഞ ദിവസം ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിക്കും സൈബര്‍ ആക്രമണം നേരിടേണ്ടി വന്നു. ചാറ്റ് ജിപിടിയിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ഓപ്പൺ എഐ ഡെവലപ്പർ കോൺഫറൻസിന് മുന്നോടിയായിട്ടാണ് സംഭവം. രണ്ടു ദിവസമാണ് ചാറ്റ് ജിപിടിയുടെ പ്രവർത്തനം തടസ്സപ്പെട്ടത്.



ചാറ്റ് ജിപിടിയെ ആക്രമിച്ചത് ഡോസ് (DDoS) അഥവാ ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ ഓഫ് സർവീസ് ആണെന്ന് ഓപ്പൺ എഐ തുറന്നുപറയുകയുമുണ്ടായി. സുരക്ഷയിൽ അതീവ ജാഗ്രത പാലിക്കുന്നുണ്ടെന്ന് കമ്പനി ഉറപ്പു പറയുമ്പോഴാണ് സൈബർ ആക്രമണം. എഐ സാങ്കേതികമായി വികസിക്കുന്നതിന്റെ ഒരു പടി മുന്നിലാണ് ഹാക്കർമാർ ചിന്തിക്കുന്നതെന്ന് സാരം. പുതിയതരം സുരക്ഷാഭീഷണികൾ നേരിടാൻ എഐയെ സജ്ജമാക്കുമെന്നാണ് ഓപ്പൺ എഐ പറയുന്നത്.

ആശങ്കപ്പെടുത്തുന്നു
കൂടുതൽ പ്രീമിയം, എന്റർപ്രൈസ് ഉപഭോക്താക്കളെ ചാറ്റ് ജിപിടി ലക്ഷ്യം വെക്കുമ്പോഴാണ് അപ്രതീക്ഷിത തിരിച്ചടി. ലോകത്ത് 100 മില്യൺ ആളുകൾ ഉപയോഗിക്കുന്ന ചാറ്റ് ജിപിടിയുടെ സുരക്ഷാ ഭീഷണി എല്ലാവരെയും ആശങ്കപ്പെടുത്തുണ്ട്.

ഉപഭോക്താക്കൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ ചാറ്റ് ബോട്ടിന്റെ കസ്റ്റമൈസഡ് പതിപ്പ് അനുവദിക്കുമെന്ന് ഓപ്പൺ എഐ പ്രഖ്യാപിച്ചിട്ട് അധിക ദിവസമായിട്ടില്ല. മറ്റു ചാറ്റ് ബോട്ട് നിർമാതാക്കളിൽ നിന്നുള്ള കടുത്ത മത്സരത്തിൽ പിടിച്ച് നിൽക്കാൻ സേവനങ്ങളുടെ  വില കുറയ്ക്കാനും കൂടുതൽ ഉപഭോക്താക്കൾക്ക് കോപ്പിറൈറ്റ് കൊടുക്കാനും ഓപ്പൺ എഐ ഒരുങ്ങുന്നുണ്ട്. എന്നാൽ പുതിയ സംഭവവികാസങ്ങൾ ഉപഭോക്താക്കളെ പിടിച്ചു നിർത്തുമോയെന്നാണ് അറിയേണ്ടത്. ഓപ്പൺ എഐയുടെ നേർക്ക് സൈബർ ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത് റഷ്യൻ പശ്ചാത്തലമുള്ള ഹാക്കർ രംഗത്തെത്തിയെങ്കിലും ഓപ്പൺ എഐ സ്ഥിരീകരിച്ചിട്ടില്ല. ഓപ്പൺ എഐക്ക് ഇസ്രയേലിനോടുള്ള അനുഭാവമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് ഇയാൾ അവകാശപ്പെടുന്നത്.

2023 അവസാനിക്കുമ്പോഴെക്കും ആഗോളതലത്തിൽ റാൻസംവെയറുകളുടെ (Ransomeware) ആക്രമണം 50% കൂടിയെന്നാണ് ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന അലൈൻസിന്റെ പഠനം കാണിക്കുന്നത്. മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന റാൻസംവെയറുകൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതും ഇത്തരം ആക്രമണങ്ങൾ കൂടുന്നതിന്റെ ഒരു കാരണമായിട്ടുണ്ട്.

ഇവിടെ സൈബർ തട്ടിപ്പ്
ഒരുഭാഗത്ത് എഐയുടെ നേർക്ക് തന്നെ സൈബർ ആക്രമണം നടക്കുമ്പോൾ മറുഭാഗത്ത് എഐയെ ഉപയോഗിച്ചുള്ള സൈബർ തട്ടിപ്പുകളും കുറ്റ കൃത്യങ്ങളും കൂടുകയാണ്. നടിമാരായ രശ്മിക മന്ദാന, കത്രീന കൈഫ് എന്നിവർ കഴിഞ്ഞ ദിവസം എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഡീപ്‌ഫെയ്ക്കിന് ഇരയായിരുന്നു. സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്ന ഇന്ത്യക്കാരുടെ എണ്ണവും കൂടിവരികയാണ്. എഐ സാങ്കേതിക വിദ്യയുടെ സഹായം ലഭിച്ചു തുടങ്ങിയതോടെ ഇത്തരം തട്ടിപ്പുകൾ കൂടിവരികയാണ്.

ഒരു ഇന്ത്യക്കാരൻ ദിവസം 105 മിനിറ്റ് ഓൺലൈനിൽ സമയം ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. അതുകൊണ്ടുതന്നെ ഓൺലൈൻ വഴിയുള്ള തട്ടിപ്പുകൾക്ക് അവസരം കൂടുകയാണ്. എംകഫേ നടത്തിയ ഒരു പഠനത്തിൽ ഇന്ത്യയിലെ 82% ആളുകളും എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തുന്ന സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നുണ്ട്. ടെക്‌സറ്റ് മെസേജായും ഇമെയിൽ വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയുമാണ് തട്ടിപ്പുകൾ നടക്കുന്നത്.



വ്യാജ തൊഴിൽ അറിയിപ്പുകൾ കണ്ടാണ് അധികം ഇന്ത്യക്കാരും സൈബർ തട്ടിപ്പിന് ഇരയാകുന്നത്. 64% ഇന്ത്യക്കാരാണ് ഇത്തരത്തിൽ പറ്റിക്കപ്പെടുന്നത്.52% ഇന്ത്യക്കാരും ബാങ്കിൽ നിന്നുള്ള അലേർട്ട് മെസേജ് കണ്ടാണ് സൈറ്റുകളിൽ അറിയാതെ കയറുന്നത്.ഇമെയിൽ, ടെക്സ്റ്റ് മെയിൽ, സാമൂഹിക മാധ്യമങ്ങൾ എന്നിവ വഴി ദിവസം 12 വ്യാജ സന്ദേശങ്ങളെങ്കിലും ദിവസം ഇന്ത്യക്കാർ കാണുന്നുണ്ട്. എഐയുടെ വരവോടെ ഇത്തരം വ്യാജ സന്ദേശങ്ങൾ ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ പറ്റുന്നില്ലെന്ന് ആളുകൾ പറയുന്നു. സ്‌കാം സന്ദേശങ്ങളിൽ പഴയത് പോലെ തെറ്റുകളും മറ്റുമുണ്ടാകുന്നില്ല. 49% ഇന്ത്യക്കാരും ഇത്തരം സന്ദേശങ്ങളിൽ ഇത്തരം തെറ്റുകൾ കാണുന്നില്ല എന്നാണ് പറയുന്നത്.

In India, the absence of concrete AI regulations hasn’t deterred scammers from exploiting the technological sophistication of artificial intelligence (AI). A study by McAfee reveals that Indians spend an average of 105 minutes per week discerning the legitimacy of messages, with a staggering 82% falling victim to fake messages. Common scams include fake job notifications (64%) and bank alert messages (52%).

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version