സഹകരണ സംഘങ്ങൾ പേരിനൊപ്പം ബാങ്ക് ചേർക്കരുത് എന്ന് വീണ്ടും ഓർമിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(RBI). സഹകരണ സംഘങ്ങൾക്ക് ബാങ്കിംഗ് ലൈസൻസ് നൽകിയിട്ടില്ലെന്ന് ആർബിഐ അറിയിച്ചു.

ചില സഹകരണ സംഘങ്ങൾ ബാങ്കിംഗ് റെഗുലേഷൻ നിയമങ്ങൾ ലംഘിച്ച് പേരിനൊപ്പം ബാങ്ക് എന്ന് ചേർക്കുന്നതും അംഗങ്ങൾ

അല്ലാത്തവരിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആർബിഐ രംഗത്തെത്തിയത്.  
സഹകരണ സംഘങ്ങളും പ്രാഥമിക സഹകരണ സംഘങ്ങളും അംഗങ്ങൾ അല്ലാത്തവരിൽ നിന്നും നോമിനൽ-അസോസിയേറ്റ് അംഗങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കാൻ ബാങ്കിംഗ് റെഗുലേഷൻ നിയമത്തിൽ അനുവാദമില്ല.

ഈ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കില്ലെന്ന് അറിയിച്ച് ആർബിഐ പത്രപ്പരസ്യമിറക്കി.

ബാങ്ക് തട്ടിപ്പു കൂടി

2020 സെപ്റ്റംബർ 29നാണ് ബാങ്കിംഗ് റെഗുലേഷൻ ഭേദഗതി നിയമം നിലവിൽ വന്നത്. റെഗുലേഷൻ ഭേദഗതി നിയമപ്രകാരം സഹകരണസംഘങ്ങൾ ബാങ്ക്, ബാങ്കർ, ബാങ്കിംഗ് എന്ന പദങ്ങൾ സ്ഥാപനത്തിന്റെ പേരിനൊപ്പം ചേർക്കാൻ പാടില്ല. 1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടനുസരിച്ച് ഇത്തരം സഹകരണ സ്ഥാപനങ്ങൾക്ക് ലൈൻസോ ബാങ്കിംഗ് ഇടപാടുകൾക്ക് ആർബിഐയുടെ അംഗീകാരമോ ലഭിക്കില്ല.


അതിനാൽ തന്നെ ഇത്തരം സ്ഥാപനങ്ങൾക്ക് ഡെപോസിറ്റ് ഇൻഷുറൻസ്, ക്രെഡിറ്റ് ഗാരന്റി കോർപ്പറേഷൻ എന്നിവയുടെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കില്ലെന്ന് ആർബിഐ പറയുന്നു.  ഇടപാടുകൾ നടത്തുന്നതിന് മുമ്പ് ആർബിഐ നൽകുന്ന ബാങ്കിംഗ് ലൈൻസ് ഉണ്ടോ എന്ന് പരിശോധിക്കണമെന്നും ആർബിഐ നിർദേശിക്കുന്നുണ്ട്.

സംസ്ഥാനത്ത് സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പുകേസുകൾ പുറത്തുവരുമ്പോഴാണ് ആർബിഐ മുന്നറിയിപ്പ് നൽകുന്നത്. കരവന്നൂർ സഹകരണ ബാങ്ക്, പുൽപ്പള്ളി സഹകരണ ബാങ്ക് , കണ്ടല സഹകരണ ബാങ്ക്  എന്നിവരുമായി ബന്ധപ്പെട്ട് തട്ടിപ്പു കേസുകൾ ഈ അടുത്താണ് പുറത്തായത്.

ബാധിക്കുന്നത് 1,625 സംഘങ്ങളെ

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 1,625 സഹകണസംഘങ്ങളെയാണ് ആർബിഐയുടെ വിജ്ഞാപനം ബാധിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങളുടെ പേരിനൊപ്പം കോഓപ്പറേറ്റീവ് ബാങ്ക് എന്ന വാക്ക് ഉപയോഗിക്കാൻ അനുവദിക്കണമെന്ന് 2021ൽ സംസ്ഥാന സർക്കാർ ആർബിഐയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര ബാങ്കിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് സഹകരണ സംഘങ്ങൾക്ക് കോഓപ്പറേറ്റീവ് ബാങ്ക് എന്ന് പേരിനൊപ്പം ചേർക്കാൻ പറ്റില്ലെന്ന നിലപാടാണ് ആർബിഐ സ്വീകരിച്ചത്.



അതേസമയം സഹകരണ സംഘങ്ങൾ പേരിനൊപ്പം ബാങ്ക് എന്ന് ഉപയോഗിക്കാൻ അനുവദിക്കണമെന്ന് കേന്ദ്രസർക്കാരിനോടും ആർബിഐയോടും സംസ്ഥാനം ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇത്തരം നിർദേശത്തിനെതിരേ മുമ്പ് സംസ്ഥാന സർക്കാർ കോടതിയെ സമീപിക്കുകയും താത്കാലിക സ്റ്റേ വാങ്ങുകയും ചെയ്തിട്ടുള്ളതാണ്. ആർബിഐ മുമ്പും നിർദേശങ്ങൾ മുന്നോട്ടു വെച്ചിട്ടുണ്ടെന്നും വിഷയത്തിൽ എന്തു ചെയ്യാൻ പറ്റുമെന്ന് നോക്കുകയാണെന്നും സഹകരണ മന്ത്രി വിഎൻ വാസനവൻ പറഞ്ഞു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version