അടുത്ത വർഷം ഐപിഒ ലക്ഷ്യം വെച്ച ഒല ഇലക്ട്രിക്കിനും (Ola Electric), സ്വിഗ്ഗിക്കും (Swiggy), ഫസ്റ്റ് ക്രൈയിക്കും (First Cry) തിരിച്ചടി. മൂന്ന് സ്റ്റാർട്ടപ്പുകളിലെയും നിക്ഷേപം ഭാഗികനായി പിൻവലിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ജപ്പാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിക്ഷേപ ഭീമനായ സോഫ്റ്റ് ബാങ്ക് (SoftBank).
അന്തിമ തീരുമാനം ഉടൻ
കമ്പനികളുടെ സെയിൽ പൂൾ കണക്കാക്കിയായിരിക്കും സോഫ്റ്റ് ബാങ്ക് അന്തിമ തീരുമാനം എടുക്കുക. മൂന്ന് കമ്പനികളുമായി ഏകദേശം 850 മില്യൺ ഡോളറിന്റെ നിക്ഷപം സോഫ്റ്റ് ബാങ്കിന് ഉണ്ടെന്നാണ് റിപ്പോർട്ട്. സോഫ്റ്റ് ബാങ്കിന്റെ പിന്തുണയുണ്ടെങ്കിൽ ഏകദേശം 3.7 ബില്യൺ ഡോളറിന്റെ മൂല്യം സ്റ്റാർട്ടപ്പുകൾക്ക് ഉണ്ടാകും.
ഈ വർഷം ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കുന്നതിൽ നിന്ന് സോഫ്റ്റ് ബാങ്ക് മാറി നിന്നിരുന്നു. 2018ലാണ് സോഫ്റ്റ് ബാങ്ക് മുംബൈയിലേക്ക് വരുന്നത്. 2023 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളിൽ നിന്ന് ഏകദേശം 5.5 ബില്യൺ ഡോളർ സോഫ്റ്റ്ബാങ്ക് പിൻവലിച്ചിരുന്നെന്ന് ബാങ്കിന്റെ മാനേജിംഗ് പാട്ണറും യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലാ തലവനുമായ സുമർ ജുനേജ പറഞ്ഞിരുന്നു.
പ്രകടനം മികച്ചത്
സ്വിഗി, ഫസ്റ്റ് ക്രൈ, ഒല ഇലക്ട്രിക്ക് എന്നിവർ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സമയത്താണ് സോഫ്റ്റ് ബാങ്കിന്റെ നീക്കം. ഒല ഇലക്ട്രിക് ടെമാസെക്കിൽ നിന്ന് ഇത്തവണ 5.4 ബില്യൺ സമാഹരിച്ചിരുന്നു. വിവിധ രാജ്യങ്ങളിലായി 475 ടെക് കമ്പനികളിൽ സോഫ്റ്റ് ബാങ്കിന് നിക്ഷേമുണ്ട്. ഒന്നാമത്തെ ഫിഷൻ ഫണ്ടിൽ 2.5 ബില്യൺ ഡോളർ നേട്ടമുണ്ടാക്കിയ സോഫ്റ്റ് ബാങ്കിന് രണ്ടാമത്തേത്തിൽ ഏകദേശം 2.1 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായിരുന്നു.
ഏണിംഗ് പ്രസന്റേഷനിൽ ഓയോ, സ്വിഗി, ഒല ഇലക്ട്രിക്, ലെൻസ്കാർട്ട്, ഫസ്റ്റ് ക്രൈ തുടങ്ങിയ സ്റ്റാർട്ടപ്പുകളെ സോഫ്റ്റ് ബാങ്ക് എടുത്തുപറഞ്ഞിരുന്നു.
എഐയോ മുന്നിൽ
എന്നാൽ ലെൻസ്കാർട്ട്, ഫസ്റ്റ് ക്രൈ എന്നിവയുടെ നിക്ഷേപം മുമ്പേ സോഫ്റ്റ് ബാങ്ക് പിൻവലിച്ചിരുന്നു. 2018ൽ ഫ്ലിപ്പ് കാർട്ടിൽ നിന്ന് പിൻവാങ്ങിയതായിരുന്നു ഇതിൽ ഏറ്റവും വലുത്. 4 ബില്യൺ ഡോളറിനാണ് ഫ്ലിപ് കാർട്ടിന്റെ 20% ഓഹരി വാൾമാർട്ടിന് വിറ്റത്.
എഐ സ്റ്റാർട്ടപ്പുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് സോഫ്റ്റ് ബാങ്കിന്റെ നീക്കമെന്ന് വിദഗ്ധർ പറയുന്നു.