ഏറ്റവും വലിയ ഐഫോണ്‍ നിര്‍മാതാക്കളായ ഫോക്‌സ്‌കോണ്‍ (Foxconn) ബഹിരാകാശത്തേക്ക്. ഫോക്‌സ്‌കോണിന്റെ രണ്ട് പ്രോട്ടോടൈപ്പ് ലോ എര്‍ത്ത് ഓര്‍ബിറ്റ് സാറ്റ്‌ലൈറ്റുകള്‍ വഹിച്ചുകൊണ്ട് സ്‌പേസ് എക്‌സ് (SpaceX) റോക്കറ്റ് ഞായറാഴ്ച പറന്നുയര്‍ന്നു. കാലിഫോര്‍ണിയയിലെ വെഡന്‍ബര്‍ഗ് സ്‌പേസ് ഫോഴ്‌സ് ബെയ്‌സില്‍ നിന്നായിരുന്നു വിക്ഷേപണം.

ബിസിനസ് വളര്‍ത്താന്‍

തായ് വാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്‌സ് നിര്‍മാതാക്കളായ ഫോക്‌സ്‌കോണിന്റെ (ഹോണ്‍ ഹായ് പ്രെസിഷന്‍ ഇന്‍ഡസ്ട്രി കോ) പ്രധാന ചുവടുവെപ്പാണിത്. നിലവിലുള്ള പല ബിസിനുകളില്‍ നിന്ന് തിരിച്ചടി നേരിട്ടതാണ് ഫോക്‌സ്‌കോണിനെ പുതിയ സംരംഭങ്ങളിലേക്ക് മാറാന്‍ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. ഏതാനും വര്‍ഷങ്ങളായി ഫോക്‌സ്‌കോണിന്റെ സ്മാര്‍ട്ട് ഫോണും, ലാപ്‌ടോപ്പുകളും വിപണിയില്‍ മികച്ച പ്രകടനമല്ല കാഴ്ചവെക്കുന്നത്.

സാറ്റ്‌ലൈറ്റ് വിക്ഷേപിക്കുന്നതിലൂടെ ബഹിരാകാശത്തു നിന്നുള്ള ആശയവിനിമയത്തിന് തങ്ങള്‍ സാങ്കേതികമായി തയ്യാറാണെന്ന് അറിയിക്കുകയാണ് ഫോക്‌സ്‌കോണ്‍.

ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ്‌പ്ലോറേഷന്‍ ടെക്‌നോളജീസ് കോര്‍പ്പ് 5,000 എല്‍ഇഒ സാറ്റ്‌ലൈറ്റുകള്‍ സ്റ്റാര്‍ ലിങ്ക് കോണ്‍സ്റ്റലേഷന് വേണ്ടി വിക്ഷേപിച്ചിരുന്നു. കോര്‍പ്പറേറ്റുകളും സര്‍ക്കാരുമായിരിക്കും തങ്ങളുടെ പ്രാഥമിക ഉപഭോക്താക്കളെന്ന് ഫോക്‌സ്‌കോണ്‍ പറയുന്നു.

ബാക്ക്പാക്ക് വലിപ്പത്തില്‍ സാറ്റ്‌ലൈറ്റ്
ഒരു ബാക്ക്പാക്കിന്റെ വലുപ്പത്തില്‍ 9 കിലോഭാരം വരുന്ന ഫോക്‌സ്‌കോണിന്റെ രണ്ട് സാറ്റ്‌ലൈറ്റുകള്‍ തായ് വാന്‍ നാഷണല്‍ സെന്ററല്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് വികസിപ്പിച്ചിരിക്കുന്നത്. ക്യാമറയും ആശയവിനിമയത്തിനുള്ള ഉപകരണങ്ങളും മറ്റും വഹിക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 520 കിലോമീറ്റര്‍ ഉയരത്തിലായിരിക്കും ഇവ ഭൂമിയെ വലംവെക്കുക. ഓരോ 96 മിനിറ്റിലും ഇത്തരത്തില്‍ ഭൂമിയെ വലം വെക്കും.

ഫോക്‌സ്‌കോണ്‍ സ്ഥാപകന്‍ ടെറി ഗോയില്‍ നിന്ന് 2019ല്‍ ഏറ്റെടുത്ത ശേഷം കമ്പനിയുടെ പ്രവര്‍ത്തന മേഖല വികസിപ്പിക്കാനുള്ള പദ്ധതികള്‍ ചെയര്‍മാന്‍ യങ് ലിയു നടപ്പാക്കിയിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍, ഡിജിറ്റല്‍ ഹെല്‍ത്ത്, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകളില്‍ കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിച്ചു. ഇതുകൂടാതെ നിര്‍മിത ബുദ്ധിക്കാവശ്യമായ സാങ്കേതിക വിദ്യ, സെമികണ്ടക്ടര്‍, കമ്യൂണിക്കേഷന്‍ സാറ്റ്‌ലൈറ്റുകള്‍ എന്നിവയിലും ഫോക്‌സ്‌കോണ്‍ ശ്രദ്ധ ചെലുത്താന്‍ തുടങ്ങി. അടുത്ത 10-15 വര്‍ഷത്തെ കമ്പനിയുടെ വളര്‍ച്ച മുന്നില്‍ കണ്ടാണ് സാറ്റ്‌ലൈറ്റുകള്‍ വിക്ഷേപിച്ചതെന്ന് യങ് ലിയു പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യ തൊഴിലുടമകളായ ഫോക്‌സ്‌കോണിന്റെ വരുമാനം ഈവര്‍ഷം 6% കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഏകദേശം 192 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഫോക്‌സ്‌കോണിന് നേരിടേണ്ടി വന്നതെന്ന് വിലയിരുത്തുന്നു. സാറ്റ്‌ലൈറ്റ് ബിസിനസില്‍ ഫോക്‌സ്‌കോണിന് സര്‍ക്കാരിന്റെ പിന്തുണ കൂടി ലഭിക്കുമെന്നാണ് കരുതുന്നത്. തായ് വാന്‍ സര്‍ക്കാര്‍ ഫോക്‌സ്‌കോണിന് സാറ്റ് ലൈറ്റ് നിര്‍മാണ കറാര്‍ നല്‍കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Foxconn has launched two prototype low-Earth orbit (LEO) satellites in a bold move to diversify its business portfolio. The historic lift off occurred aboard a SpaceX rocket from Vandenberg Space Force Base in southern California this Saturday. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version