രാജ്യത്തെ വൈദ്യുത വാഹന വിപണി പുതിയ ബ്രാൻഡുകളും മോഡലുകളുമായി ഉണർവിലേക്ക് നീങ്ങുന്നു. ടാറ്റ മോട്ടോഴ്സ് മുതൽ മാരുതി സുസുക്കി വരെയുള്ള മുൻനിര കമ്പനികൾ പുതിയ വൈദ്യുത വാഹനങ്ങൾ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

ഇതോടൊപ്പം വിദേശത്തെ മുൻനിര EV നിർമാണ കമ്പനികളും ഇന്ത്യയിലെ വൈദ്യുത വാഹന വിപണിയുടെ സാധ്യതകൾ മുതലെടുക്കാൻ ആവേശപൂർവം മുന്നോട്ടുവരുന്നു.



വൈദ്യുത വാഹനങ്ങളുടെ ഉയർന്ന ഇറക്കുമതി തീരുവയാണ് വിദേശ കമ്പനികൾക്ക് തലവേദന സൃഷ്ടിക്കുന്നത്.
ഇതിനു പരിഹാരമായി അറുപതിനായിരം ഡോളറിലധികം വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി നികുതി 40 ശതമാനമായി കുറയ്ക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്

വൈദ്യുത വാഹന ബാറ്ററികൾ ഉൽപ്പാദിപ്പിക്കുന്നതിന് 80 ബില്യൺ രൂപയുടെ (960 മില്യൺ ഡോളർ) പ്രോത്സാഹന പരിപാടിക്കായി ബിഡ്ഡുകൾ ക്ഷണിക്കാൻ ഇന്ത്യ ഒരുങ്ങുകയാണ്.

അമേരിക്കയിലെ ഏറ്റവും വലിയ കാർ കമ്പനിയായ ടെസ്‌ല ഇന്ത്യൻ വിപണിയിൽ കാറുകൾ വിൽക്കാനും തയ്യാറെടുക്കുകയാണ്. ഇറക്കുമതി നികുതി 40 ശതമാനമായി കുറയ്ക്കാൻ കേന്ദ്ര സർക്കാർ സമ്മതിച്ചാൽ അടുത്ത വർഷമാദ്യം ടെസ്‌ലയുടെ കാറുകൾ ഇന്ത്യൻ നിരത്തുകളിലെത്തും.
ഇന്ത്യയിൽ  ആനുകൂല്യങ്ങളോട് കൂടി ഒരു EV നിർമാണ ഫാക്ടറി സ്ഥാപിക്കാനുള്ള കമ്പനിയുടെ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാൻ ടെസ്‌ലയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എലോൺ മസ്‌ക് ഈ ആഴ്ച അവസാനം സാൻ ഫ്രാൻസിസ്കോയിലെത്തിയ ഇന്ത്യൻ വ്യാപാര മന്ത്രി പിയൂഷ് ഗോയലുമായി ചർച്ച നടത്തിയേക്കും.

20 ജിഗാവാട്ട് അവറിന്റെ മൊത്തം ഉൽപ്പാദന ശേഷിയുള്ള അഡ്വാൻസ്ഡ് കെമിസ്ട്രി ബാറ്ററി പ്ലാന്റുകൾ സ്ഥാപിക്കാൻ ശേഷിയുള്ള നിക്ഷേപകരിൽ നിന്ന് അടുത്ത മാസം സർക്കാർ ബിഡുകൾ ക്ഷണിക്കുമെന്നാണ് കരുതുന്നത്.

കൊറിയയിലെ എൽജി എനർജി സൊല്യൂഷൻ ലിമിറ്റഡും, പ്രമുഖ പ്രാദേശിക ബാറ്ററി ഉത്പാദകരായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ്, അമര രാജ എനർജി ആൻഡ് മൊബിലിറ്റി ലിമിറ്റഡ്, എക്സൈഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ലാർസൻ ആൻഡ് ടൂബ്രോ ലിമിറ്റഡ് തുടങ്ങിയവരും അഡ്വാൻസ്ഡ് കെമിസ്ട്രി ബാറ്ററി പ്ലാന്റുകൾ സ്ഥാപിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

പ്രാദേശികമായി നിർമ്മിക്കുന്ന ബാറ്ററികൾ വിൽക്കുന്ന കമ്പനികൾക്ക് സർക്കാർ അഞ്ച് വർഷത്തേക്ക് ഇൻസെന്റീവ് നൽകും.
ഈ പരിപാടിയുടെ ആദ്യഘട്ടത്തിൽ 30 ജിഗാവാട്ട് അവർ ബാറ്ററി ശേഷി ഉൽപ്പാദിപ്പിക്കുന്നതിനും ഇൻസെന്റീവുകൾ ലഭ്യമാക്കുന്നതിനും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഒല ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ്, രാജേഷ് എക്‌സ്‌പോർട്ട് ലിമിറ്റഡ് എന്നിവരെ കഴിഞ്ഞ വർഷം തിരഞ്ഞെടുത്തിരുന്നു.

ഇന്ത്യയിൽ ബാറ്ററി വാഹനങ്ങൾ നിർമ്മിക്കാൻ തയ്യാറാകുന്നവർക്ക് തുടക്കത്തിൽ അവരുടെ EV ഇന്ത്യയിൽ ഇറക്കുമതി ചെയ്ത് വിൽപന നടത്താം. അടുത്ത ഘട്ടത്തിൽ ഇവർ തങ്ങളുടെ  EV നിർമ്മാണം പൂർണ്ണമായും ഇന്ത്യയിൽ നടത്തണം. ഇവർക്ക് തീരുവ  ഇളവോടെ പരിമിതകാലത്തേക്ക് അത്തരം കാറുകൾ ഇറക്കുമതി ചെയ്യാൻ അനുവദിക്കുന്ന ഒരു ഇലക്‌ട്രിക് വാഹന നയത്തിനാണ് ഇന്ത്യൻ സർക്കാർ ശ്രമിക്കുന്നത്.

2030 ഓടെ ബാറ്ററികളുടെ ആവശ്യം 260 ജിഗാവാട്ട് അവറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇത് ഇലക്ട്രിക് വാഹനങ്ങൾ, ഗ്രിഡ് സ്കെയിൽ ഊർജ്ജ സംഭരണം, ഉപഭോക്തൃ ഇലക്ട്രോണിക്സ് എന്നിവയുടെ ഇന്ത്യയിലെ ആവശ്യങ്ങൾ പരിഹരിക്കും എന്ന് റിസർച്ച് സെന്റർ ആർഎംഐ ഇന്ത്യയും സർക്കാരിന്റെ തിങ്ക് ടാങ്ക് നിതി ആയോഗും പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

2021ൽ ആരംഭിച്ച 3.1 ബില്യൺ ഡോളർ പ്രോത്സാഹന പരിപാടിയിലൂടെ പ്രാദേശിക ഇവി ഉൽപ്പാദനം വർദ്ധിപ്പിക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്.

EV ഇറക്കുമതിയിൽ ഇളവ്

ടെസ്‌ലയെപ്പോലുള്ളവരെ ആകർഷിച്ച് രാജ്യത്ത് തങ്ങളുടെ കാറുകൾ വിൽക്കാനും ഒടുവിൽ ഇവിടെത്തന്നെ നിർമ്മിക്കാനും പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി, പൂർണ്ണമായും നിർമ്മിച്ച ഇലക്ട്രിക് വാഹന യൂണിറ്റുകളുടെ ഇറക്കുമതിക്ക് അഞ്ച് വർഷം വരെ നികുതി കുറയ്ക്കാൻ ഇന്ത്യ ആലോചിക്കുന്നു.പ്രാദേശിക ഇവി ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി ഇന്ത്യൻ സർക്കാർ 2021ൽ 3.1 ബില്യൺ ഡോളർ ഇൻസെന്റീവ് പ്രോഗ്രാം ആരംഭിച്ചിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version