ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാന്‍ കേരളം ഒരുങ്ങി.
നവംബര്‍ 16 മുതല്‍ 18 വരെ കേരള സ്റ്റാര്‍ട്ടപ് മിഷന് (KSUM) സംഘടിപ്പിക്കുന്ന, അഞ്ചാമത് ഹഡില്‍ ഗ്ലോബല്‍ ഉച്ചകോടി ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയാണ്.
15,000 പ്രതിനിധികള്‍ പങ്കെടുക്കുന്ന ത്രിദിന സംഗമം 16 ന് അടിമലത്തുറ ബീച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുമെന്ന് KSUM സി.ഇ.ഒ അനൂപ് അംബിക അറിയിച്ചു.
വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള സംസ്ഥാനത്തിന്റെ പരിവര്‍ത്തനത്തില്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം നിര്‍ണായക പങ്ക് വഹിക്കുന്ന അവസരത്തിലാണ് ഹഡില്‍ ഗ്ലോബല്‍ നടക്കുന്നതെന്നത് ഇതിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നുവെന്ന് അനൂപ് അംബിക പറഞ്ഞു.
റോബോട്ടിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന് ലേണിംഗ്, ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ലൈഫ് സയന്‍സസ്, സ്പേസ് ടെക്, ബ്ലോക്ക് ചെയിന്‍, ഐഒടി, ഇ- ഗവേണന്‍സ്, ഫിന്‍ടെക്, ഹെല്‍ത്ത്ടെക്, അഗ്രിടെക്, എഡ്യൂടെക്, സോഫ്റ്റ് വെയര്‍ ആസ് സര്‍വീസ് തുടങ്ങി വളര്‍ന്നുവരുന്ന മേഖലകളില്‍ നിന്നുള്ള അത്യാധുനിക ഉത്പന്നങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും.
ഹഡില്‍ ഗ്ലോബലിന്റെ ഭാഗമായി നടക്കുന്ന എക്സ്പോയില്‍ 100 ലധികം പുതിയ കമ്പനികള്‍ക്ക് ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിക്കും. നിക്ഷേപ അവസരങ്ങള്‍ക്കായി ടെക്-ഇന്‍ഡസ്ട്രി വിദഗ്ധരുമായി സംവദിക്കാനും സാധിക്കും. കൂടാതെ ചെറുധാന്യങ്ങള്‍ (മില്ലറ്റ്), വിളകള്‍, പഴങ്ങള്‍ എന്നിവയില്‍ നിന്ന് നിര്‍മ്മിച്ച മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കും.
ലീഡര്‍ഷിപ്പ് ടോക്സ്, ടെക് ടോക്സ്, അന്താരാഷ്ട്ര എംബസികള്‍, വ്യവസായ വിദഗ്ധര്‍, നിക്ഷേപകര്‍, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍, കോര്‍പ്പറേറ്റുകള്‍ എന്നിവരുമായുള്ള പാനല്‍ ചര്‍ച്ചകള്‍ എന്നിവ സമ്മേളനത്തിലെ പ്രധാന സെഷനുകളാണ്. ഉത്പന്നങ്ങള്‍, സേവനങ്ങള്‍, ഡിസൈന്‍, വിപണന തന്ത്രങ്ങള്‍, മൂലധന ഘടന, ധനസമാഹരണം, ബിസിനസ് വികസനം എന്നിവയുടെ വിവിധ വശങ്ങളെ കുറിച്ച് വ്യവസായ പ്രമുഖരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ നേടുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത് അവസരം നല്‍കും.
സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, ഹെഡ്സ്റ്റാര്‍ട്ട്, ടൈ കേരള, ജിടെക്, സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഈസ്റ്റ്, ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി, ടെക്നോപാര്‍ക്ക് ടുഡേ എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ 5000-ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍, 400 എച്ച്എന്‍ഐകള്‍, 300 മെന്റര്‍മാര്‍, 200 കോര്‍പ്പറേറ്റുകള്‍, 150 നിക്ഷേപകര്‍, പ്രഭാഷകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ബെംഗളൂരുവിലെ ജര്‍മ്മന്‍ കോണ്‍സുലേറ്റ് ജനറല്‍ അക്കിം ബര്കാര്ട്ട്, സ്വിറ്റ്സര്‍ലന്‍ഡ്, കോണ്‍സല്‍ ജനറല്‍ ജോനാസ് ബ്രണ്‍ഷ്വിഗ്, ന്യൂഡല്‍ഹിയിലെ അഡ്വാന്റേജ് ഓസ്ട്രിയ മേധാവി ഹാന്‍സ് ജോര്‍ഗ് ഹോര്‍ട്നഗല്‍ എന്നീ വിദേശ പ്രഭാഷകര്‍ വിവിധ സെഷനുകളെ അഭിസംബോധന ചെയ്യും. മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്ററും മോട്ടിവേഷണല്‍ സ്പീക്കറുമായ ജോണ്ടി റോഡ്സ് തന്റെ കാഴ്ചപ്പാടുകള്‍ സ്റ്റാര്‍ട്ടപ് പ്രമോട്ടര്‍മാരുമായി പങ്കിടും.
കേരളത്തിലെ സംരംഭകത്വ വികസനത്തിനും ഇന്‍കുബേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സര്‍ക്കാര്‍ നോഡല്‍ ഏജന്‍സിയായ കെഎസ് യുഎം 2018 മുതല്‍ ‘ഹഡില്‍ കേരള’ സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്തുടനീളമുള്ള 5,000-ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍, നിക്ഷേപകര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, അക്കാദമിഷ്യന്മാര്, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ ഹഡിലിന്റെ മുന്‍ പതിപ്പുകളില്‍ പങ്കെടുത്തിരുന്നു.
Beginning on November 16, Kerala Startup Mission (KSUM) will play host to the largest beachfront startup gathering in India, the fifth edition of Huddle Global.The three-day conference, which will include 15,000 participants, will be inaugurated by Hon. Chief Minister Shri Pinarayi Vijayan at 10 a.m. at the picturesque Adimalathura beach near Vizhinjam, according to KSUM CEO Shri Anoop Ambika during a news conference held.