ബംഗാൾ ഉൾക്കടലിലെ ആഴക്കടൽ എണ്ണ പര്യവേക്ഷ പദ്ധതിയിൽ ഈ മാസം മുതൽ എണ്ണ ഉൽപാദനം ആരംഭിക്കാൻ ONGC. പ്രാരംഭ ക്രൂയ്‌ഡ്‌ ഓയിൽ ഉൽപ്പാദനം പ്രതിദിനം 8,000 മുതൽ 9,000 ബാരൽ വരെയായിരിക്കും. ഇത് സംസ്കരിക്കുന്നതിനായി മംഗലാപുരം റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിന് കൈമാറുന്നതിനാണ് ധാരണ.

 

ബംഗാൾ ഉൾക്കടലിലെ കൃഷ്ണ ഗോദാവരി തടത്തിലെ എണ്ണ ഉൽപാദന പദ്ധതി ഏറെ കാത്തിരിപ്പിനും, കാലതാമസത്തിനും ശേഷമാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്.

KG-DWN-98/2 ബ്ലോക്കിലെ ക്ലസ്റ്റർ-2 പദ്ധതിയിൽ നിന്ന് ഈ മാസം ഉൽപ്പാദനം ആരംഭിക്കാനും സാവധാനം അത് വർധിപ്പിക്കാനും പദ്ധതിയിടുന്നതായി ഒഎൻജിസി ഡയറക്ടർ (പ്രൊഡക്ഷൻ) പങ്കജ് കുമാർ പിടിഐയോട് പറഞ്ഞു.

എണ്ണ ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന FPSO ഫ്ലോട്ടിംഗ് പ്രൊഡക്ഷൻ യൂണിറ്റ് ഇതിനകം ബ്ലോക്കിലുണ്ട്. ഷപൂർജി പല്ലോൻജി ഓയിൽ ആൻഡ് ഗ്യാസിനോട് (എസ്‌പി‌ഒ‌ജി), അതിന്റെ ഫ്ലോട്ടിംഗ് പ്രൊഡക്ഷൻ, സ്റ്റോറേജ്, ഓഫ്‌ലോഡിംഗ് വെസൽ (എഫ്‌പി‌എസ്‌ഒ) അർമഡ സ്റ്റെർലിംഗ്-വി എന്നിവയോട് ഈ മാസം കുഴിച്ചെടുക്കുന്ന എണ്ണ സ്വീകരിക്കാൻ തയ്യാറെടുക്കണമെന്ന്  ഒഎൻജിസി ആവശ്യപ്പെട്ടിട്ടുണ്ട്.

മംഗലാപുരം റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിന് (എംആർപിഎൽ) ഒഎൻജിസി ആദ്യ ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യും.

പ്രാരംഭ ഉൽപ്പാദനം പ്രതിദിനം 8,000 മുതൽ 9,000 ബാരൽ വരെയാകാം. തുടക്കത്തിൽ 3 മുതൽ 4 വരെ കിണറുകളിൽ നിന്ന് ഉൽപ്പാദിപ്പിക്കാനും മറ്റുള്ളവയെ സാവധാനം ബന്ധിപ്പിക്കാനും ഒഎൻജിസി പദ്ധതിയിടുന്നതായി കുമാർ പറഞ്ഞു.

2021 നവംബറോടെ ക്ലസ്റ്റർ-2-ൽ നിന്നുള്ള എണ്ണ ഉൽപ്പാദനം ആരംഭിക്കേണ്ടതായിരുന്നു, എന്നാൽ കോവിഡ് പകർച്ചവ്യാധി കാരണം പദ്ധതി അനിശ്ചിതകാലത്തേയ്ക്ക് നീളുകയായിരുന്നു.

2023 മെയിൽ, ആദ്യത്തെ ക്ലസ്റ്റർ-2 ഓയിൽ ഖനം ഡെഡ്‌ലൈൻ ആയി നിശ്ചയിച്ചിരുന്നു, അത് പലതവണ ദീർഘിപ്പിച്ച് ഒക്‌ടോബർ വരെ നീട്ടുകയായിരുന്നു. ഇതോടെയാണ് ഉടനടി എണ്ണ ഖനനം ആരംഭിക്കാൻ ഒ എൻ ജി സി നിർദേശം നൽകിയിരിക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version