കഴിഞ്ഞ മൂന്ന് ദിവസം തിരുവനന്തപുരം അടിമലത്തുറയിൽ അലയടിച്ചത് ആശയങ്ങളുടെ തിരയായിരുന്നു. 5000 അധികം സ്റ്റാർട്ടപ്പുകൾ, 400 എച്ച്എൻഐകൾ, 300 മെന്റർമാർ, 200 കോർപ്പറേറ്റുകൾ… ലോകം കേരളത്തിലേക്ക് ഉറ്റുനോക്കിയിരുന്ന മൂന്ന് ദിനങ്ങൾ. സ്റ്റാർട്ടപ്പിലെ പുതുപുത്തൻ ട്രൻഡുകളും ആശയങ്ങളും ചൂടേറിയ ചർച്ചകളും കൊണ്ട് സമൃദ്ധമായിരുന്നു കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച അഞ്ചാമത് ഹഡിൽ ഗ്ലോബൽ. സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയ്ക്ക് കേരളം അനുയോജ്യമായ മണ്ണാണെന്ന് ഹഡിൽ ഗ്ലോബൽ തെളിയിച്ചു.
ആശയങ്ങളുടെ മേള
വിർച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, റോബോട്ടിക്സ്, ലൈഫ് സയൻസ്, സ്പേസ് ടെക്, ഇ-ഗവേണൻസ്, ഫിൻടെക്, ബ്ലോക്ക് ചെയിൻ, ഹെൽത്ത് ടെക്, എജ്യുടെക്, അഗ്രി ടെക്, ഐഒടി, സോഫ്റ്റ് വെയർ ആൻഡ് സർവീസ്, ഹെൽത്ത് ടെക് തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള ആധുനിക ഉത്പന്നങ്ങളുടെ പ്രദർശനം കാണാൻ വേണ്ടി രാജ്യത്തിനകത്തും പുറത്തുനിന്നും ആളുകളെത്തി.
സ്റ്റാർട്ടപ്പ് ഇന്ത്യ, ഹെഡ്സ്റ്റാർട്ട്, ടൈ കേരള, ജിടെക്, സ്റ്റാർട്ടപ്പ് മിഡിൽ ഈസ്റ്റ്, ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി, ടെക്നോപാർക്ക് ടുഡേ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ഹഡിൽ ഗ്ലോബൽ സംഘടിപ്പിക്കുന്നത്.
സ്റ്റാർട്ടപ്പും എൻട്രപ്രണർഷിപ്പും ആശയങ്ങൾ കൊണ്ടാണ് നിർമിക്കപ്പെടുന്നത്. അത്തരം ആശയങ്ങൾ പങ്കുവെക്കുന്ന വേദി കൂടിയായിരുന്നു ഹഡിൽ ഗ്ലോബൽ. തിരഞ്ഞെടുത്ത സ്റ്റാർട്ടപ്പർമാർക്ക് അവരുടെ ആശയങ്ങൾ പ്രഗത്ഭരടങ്ങിയ ജൂറിക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമായിരുന്നു ടൈഗേഴ്സ് ക്ലോയിൽ ഒരുക്കിയത്. യുവ സ്റ്റാർട്ടപ്പർമാർക്ക് അവസരങ്ങളുടെ വാതിൽ തുറന്നുകൊടുക്കുന്ന 100 കോഡേഴ്സും ഹഡിൽ ഗ്ലോബലിന്റെ ഭാഗമായി. മെന്റർമാർ ലോക നിലവാര സൗകര്യമൊരുക്കി കോഡർമാരെ കാത്തിരുന്നു. ഈ കാലത്ത് എന്തും ഏതും സ്റ്റാർട്ടപ്പാക്കി മാറ്റാൻ പറ്റുമെന്ന് തെളിയിക്കുന്ന വേദി കൂടിയായിരുന്നു ഹഡിൽ ഗ്ലോബൽ. വ്യത്യസ്ത സ്റ്റാർട്ടപ്പുകളുടെ ഉത്സവമേളമായിരുന്നു ഹഡിൽ ഗ്ലോബൽ.
ക്രിക്കറ്റും സംരംഭകത്വവും ചർച്ച ചെയ്ത് ജോൺഡി റോഡ്സ്
ക്രിക്കറ്റ് ജീവിതത്തിനെ കുറിച്ചും സ്റ്റാർട്ടപ്പുകളെ കുറിച്ചും അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെച്ച് ഇതിഹാസ ക്രിക്കറ്റ് താരം ജോൺഡി റോഡ്സ്.സ്റ്റാർട്ടപ്പിലും സ്പോർട്സിലും ക്ഷമിക്കാനുള്ള ക്വാളിറ്റി അനിവാര്യമാണ്. ക്ഷമയോടെ കാത്തിരുന്നാൽ ജീവിതവിജയം നേടാമെന്ന് അദ്ദേഹം പറഞ്ഞു.
ചർച്ചകൾക്ക് ചൂടുപിടിച്ച്
‘അക്കാദമിക സമൂഹവും വ്യവസായ മേഖലയും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതില്‍ സ്റ്റാര്‍ട്ടപ്പുകളുടെ പങ്ക്’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ച പങ്കെടുത്തവർക്കെല്ലാം നവ അനുഭവം നൽകി. സംരംഭകത്വം വളര്‍ത്തുന്നതിനും സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനുമായി സംസ്ഥാനത്തെ അക്കാദമിക- വ്യാവസായിക സ്ഥാപനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന് ചർച്ചയിൽ പങ്കെടുത്ത് വിദഗ്ധര്‍ പറഞ്ഞു.
പ്രതിരോധം-എയ്റോസ്പേസ് രംഗത്തെ അനന്തസാധ്യതകള്‍ കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ ഇനിയും പൂര്‍ണമായും ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് ശേഷം ഇത്തരം അവസരങ്ങളുടെ കലവറ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്നില്‍ തുറന്നു കിടക്കുകയാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
അനുഭവങ്ങൾ പങ്കുവെച്ച്
പ്രതിരോധ മന്ത്രാലയത്തിന്‍റെ ഐഡിഇഎക്സ് (IDEX) പദ്ധതി വഴി ബഹിരാകാശ ഔഷധ സ്റ്റാര്‍ട്ടപ്പായ ആസ്ട്രോമീഡിയ സ്പേസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ രാജാഗുരു നാഥന്‍ കെ അനുഭവം പങ്കുവെച്ചു.
പ്രതിരോധ മന്ത്രായലത്തിന്‍റെ ഐഡിഇഎക്സ് പദ്ധതിയില്‍ നിന്ന് കാര്യമായ ഒരു നേട്ടവുമുണ്ടാക്കാന്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് സാധിച്ചിട്ടില്ലെന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട.) സഞ്ജീവ് നായര്‍.യുകെയ്ക്ക് പുറത്തുള്ള പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലിസാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് യുവാക്കള്‍ ജര്‍മന്‍ ഭാഷ പഠിക്കുന്നത് സഹായകമാകുമെന്ന് ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ ആക്കിം ബുര്‍ക്കാര്‍ട്ട് പറഞ്ഞു.
സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള നൂതന ഉത്പന്നങ്ങള്‍ സാമൂഹിക പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമെന്ന രീതിയിലേക്കു കൂടി മാറ്റിയെടുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ് അഭിപ്രായപ്പെട്ടു.
വ്യവസായങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞു വരണമെന്നും ഗവേഷണാനന്തര ഉല്പന്നങ്ങളെ വാണിജ്യവത്കരിക്കാനുള്ള ചുമതല വ്യവസായ മേഖല ഏറ്റെടുക്കേണ്ടതുണ്ടെന്നും കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് പറഞ്ഞു.
ഹഡില്‍ ഗ്ലോബല്‍ അഞ്ചാം പതിപ്പിനോടനുബന്ധിച്ച് ബഹിരാകാശ മേഖലയും സ്റ്റാര്‍ട്ടപ്പുകളും എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും സംഘടിപ്പിച്ചു.
സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സ് തമ്മിലുളള നെറ്റ് വർക്കിന് അവസരമൊരുക്കിയ ഫൗണ്ടേഴ്സ് മീറ്റ്, സ്റ്റാർട്ടപ്പുകൾ തമ്മിലുള്ള ബിസിനസ് കണക്ടിന് സഹായകരമായി.സ്റ്റാർട്ടപ്പുകൾക്ക് കേരള സ്റ്റാർട്ടപ്പ് മിഷൻ നൽകി വന്ന സപ്പോർട്ടിനെക്കുറിച്ച് സിഇഒ അനൂപ് അംബിക വിശദീകരിച്ചു.
ഇൻവെസ്റ്റേഴ്സ് കണക്ടും, മെന്ററിംഗ് മാസ്റ്റർ ക്ലാസും, പ്രൊഡക്ട് എക്സിബിഷനും പിച്ചിംഗുമെല്ലാം മൂന്ന് ദിവസത്തെ ഹഡിൽ സമ്മിറ്റിനെ ലോകമാകെത്തന്നെ ശ്രദ്ധേയമാക്കി.
For the past three days, Thiruvananthapuram Adimalathura has been buzzing with entrepreneurial energy as more than 5000 startups, 400 High Net Worth Individuals (HNIs), 300 mentors, and 200 corporates converged for the 5th Huddle Global organized by Kerala Startup Mission. This event has not only showcased the vibrant startup ecosystem in Kerala but has also positioned the state as a fertile ground for innovative ideas and budding enterprises.