ക്രിക്കറ്റ് ലോക കപ്പ് കഴിഞ്ഞു, ആസ്ട്രേലിയ കപ്പടിച്ചു, നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടീം ക്യാപ്റ്റൻ രോഹിത് ശർമയെ പോലെ ഇന്ത്യയും ദുഃഖം കൊണ്ട് തലതാഴ്ത്തി.
കളിയിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിച്ചില്ലെങ്കിലും കളിയിലെ കച്ചവടത്തിൽ നിന്ന് ലക്ഷങ്ങളാണ് വാരിക്കൂട്ടിയത്. ഫൈനൽ കാണാൻ ഡൽഹിയിലേക്ക് പറന്നവരുടെ എണ്ണം പറയും ക്രിക്കറ്റ്, വിമാന കമ്പനികൾക്ക് മാത്രമുണ്ടാക്കി കൊടുത്ത സ്കോർ. ക്രിക്കറ്റ് ലാഭമുണ്ടാക്കി കൊടുത്ത വിവിധ മേഖലകളിൽ ഒന്നു മാത്രമാണ് വ്യോമയാന മേഖല.
പറന്ന് ലക്ഷങ്ങൾ
ഏകദേശം 4.6 ലക്ഷം രാജ്യാന്തര യാത്രക്കാരാണ് ഞായറാഴ്ച ഡൽഹിയിലേക്ക് പറന്നത്. ദീപാവലി അവധിക്ക് പോലും ഇത്രയും രാജ്യാന്തര യാത്രക്കാരെ വിമാനക്കമ്പനികൾക്ക് കിട്ടിയിരുന്നില്ല.
മുൻ വർഷങ്ങളിൽ ദീപാവലി സീസണുകളിൽ വിമാനക്കമ്പനികൾക്ക് വലിയ ലാഭമുണ്ടാക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇത്തവണ ദീപാവലിക്ക് ഒരുമാസം മുമ്പേ വിമാന ടിക്കറ്റ് നിരക്കിൽ ക്രമാതീതമായ വർധനയാണുണ്ടായത്. ദീപാവലി സീസണിൽ വിമാനയാത്രക്കാരുടെ എണ്ണം കുറയാനുള്ള പ്രധാന കാരണം നിരക്ക് വർധനയാണെന്ന് വിലയിരുത്തിയിരുന്നു. ഉത്സവ സീസൺ പ്രതീക്ഷിച്ച് സെപ്റ്റംബർ മുതലേ അഡ്‍വാൻസ് ബുക്കിംഗിന് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് ഉയർത്തിയിരുന്നു. ദീപാവലി സീസൺ മുഴുവനെടുത്താലും നാലു ലക്ഷത്തിൽ കുറവ് യാത്രക്കാരാണ് വിമാനം തിരഞ്ഞെടുത്തത്.
ആദ്യം കൂട്ടാൻ നോക്കി
ഇന്ധന സർചാർജിൽ 300 മുതൽ 1,000 രൂപയുടെ വർധവുണ്ടാകുമെന്ന് ഒക്ടോബറിൽ ഇൻഡിഗോ പറഞ്ഞിരുന്നു. മറ്റു വിമാനക്കമ്പനികളും സമാന രീതിയിൽ നിരക്ക് ഉയർത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ തീരുമാനം മാറ്റി.
വിമാന ടിക്കറ്റ് നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ പ്രീമിയം ട്രെയ്നുകളിലെ എസി ക്ലാസ് ടിക്കറ്റുകൾക്ക് വില കുറവായതിനാൽ അധികമാളുകളും ഇവയാണ് തിരഞ്ഞെടുത്തത്.
തിരക്ക് കൂടുതൽ മുംബൈയിൽ
മുംബൈ വിമാനത്താവളത്തിലായിരുന്നു ഏറ്റവും തിരക്ക് അനുഭവപ്പെട്ടത്. ഞായറാഴ്ച മാത്രം 1,61,760 പേർ മുംബൈയിൽ നിന്ന് വിമാനം കയറി.
ക്രിക്കറ്റും ഛത്ത് പൂജയും എല്ലാം കൂടിയാണ് ഞായറാഴ്ചത്തെ തിരക്കിന് കാരണമെന്ന് ഏവിയെഷൻ രംഗത്തുള്ളവർ പറയുന്നു. സ്കൂൾ അവധി കഴിഞ്ഞ് മടങ്ങുന്നവരും വിമാനയാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടാവാൻ കാരണമായിട്ടുണ്ടെന്ന് ഏവിയേഷൻ അനലിസ്റ്റുകൾ പറയുന്നു.
ഇന്ത്യൻ വ്യോമയാന മേഖലയ്ക്ക് ചരിത്ര നിമിഷമെന്നാണ് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിശേഷിപ്പിച്ചത്. ഞായറാഴ്ച മാത്രം രാജ്യാന്തര യാത്രക്കാരുടെ എണ്ണം 4,56,748 ആയിരുന്നെന്ന് മന്ത്രി പറഞ്ഞു.
Nearly 460,000 domestic travelers took to the skies in India on Saturday as a result of the World Cup final. Comparing this to the low daily numbers throughout the Diwali season, this was the highest total ever recorded.