കാശ്മീരിന് പിന്നാലെ ജാർഖണ്ഡിലും  വൻതോതിൽ ലിഥിയം നിക്ഷേപം കണ്ടെത്തി. ഒപ്പം രണ്ടു സ്വർണ നിക്ഷേപ ഇടങ്ങളും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ സർവേയിൽ കണ്ടെത്തി. ഇതോടെ ലോകത്തെ ഏറ്റവും കൂടുതൽലിഥിയം നിക്ഷേപമുള്ള രാജ്യങ്ങളിൽ ഒന്നാകാൻ ഇന്ത്യ തയാറെടുക്കുകയാണ്.  59 ലക്ഷം ടൺ ലിഥിയം നിക്ഷേപം ആണ് ഈ വർഷം ആദ്യം കാശ്മീരിൽ കണ്ടെത്തിയത്.

  ഝാർഖണ്ഡിലെ കോഡെർമ ജില്ലയിൽ അടുത്തിടെ നടത്തിയ സർവേയിലാണ് സ്വർണശേഖരത്തിനൊപ്പം ലിഥിയം ശേഖരവും കണ്ടെത്തിയത്.  ഇലക്ട്രിക് വാഹനങ്ങളിലും മൊബൈലിലും ലാപ്ടോപ്പിലും ഉൾപ്പെടെ ഉപയോഗിക്കുന്ന റീച്ചാർജ് ബാറ്ററിയിലെ പ്രധാനഘടകമാണ് ലിഥിയം.
 വൈദ്യുത വാഹനങ്ങളുടെ ബാറ്ററിയുണ്ടാക്കുന്നതിലെ പ്രധാന ഘടകമാണ് ലിഥിയം എന്നത് ഇന്ത്യയുടെ ev ബാറ്ററി നിർമാണ മേഖലയിലടക്കം വളർച്ചക്ക് വഴിയൊരുക്കും .

 കോഡെർമയിലെ മൈക്ക ബെൽറ്റിൽ ലിഥിയം പര്യവേക്ഷണത്തിന്റെ അടുത്ത ഘട്ടത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയാണ് അധികൃതർ.  

പ്രാഥമിക പര്യവേക്ഷണത്തിൽ വൻതോതിൽ ലിഥിയം കണ്ടെത്തിയിട്ടുണ്ട്, എന്നാൽ ഈ കരുതൽ എത്ര വലുതാണെന്ന് കണ്ടെത്താൻ തുടർ സർവേകൾ വേണ്ടി വരും.  ലിഥിയം വേർതിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യയിൽ ഇതുവരെ വികസിപ്പിച്ചിട്ടില്ലാത്തതിനാൽ ഇത് വേർതിരിച്ചെടുക്കാൻ വിദേശ സാങ്കേതിക സഹായവും ഇന്ത്യ തേടും.  

ഇതിനൊപ്പം ഝാർഖണ്ഡിൽ രണ്ട് പുതിയ സ്വർണശേഖരം കണ്ടെത്തി. റാഞ്ചിയിലെ തമാർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഈ രണ്ട് സ്വർണശേഖരങ്ങളും ലേലം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നത് സംബന്ധിച്ച്‌ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്‌ഐ) സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. റാഞ്ചി ജില്ലയിലെ തമദ് ബ്ലോക്കിലെ ബാബൈകുന്ദി, സിന്ധൗരി-ഘൻശ്യാംപൂർ എന്നിവിടങ്ങളിലാണ് ഈ സ്വർണശേഖരം കണ്ടെത്തിയത്.

കശ്മീരിലെ വൈറ്റ് ഗോൾഡ്

കഴിഞ്ഞ ഫെബ്രുവരിയിൽ ജമ്മു കശ്മീരിലെ രെയാസി ജില്ലയിലെ സലാൽ ഹൈമന എന്ന പ്രദേശത്താണ് ലിഥിയത്തിന്റെ വൻ ശേഖരം ആദ്യമായി കണ്ടെത്തിയത് .

5.9 ദശലക്ഷം ടൺ ലിഥിയം ശേഖരമാണ് കശ്മീരിൽ നിന്ന് കണ്ടെത്തിയത്. 2025ൽ ലോകത്തിനു ആവശ്യം  15ലക്ഷം ടൺ പരിസ്ഥിതി സൗഹ്രദ ലിഥിയമാണ്. അത് 2030ൽ 30 ലക്ഷം ടൺ ആവശ്യമായി മാറും.

എന്താണ് ലിഥിയം

 പരമ്പരാഗത ഊർജ മേഖലയെ പിന്തള്ളി  ഹരിതോർജ്ജ വിപ്ലവത്തിനും വൻ സാമ്പത്തിക കുതിപ്പിനും കളമൊരുക്കുന്നതായിരിക്കും ലിഥിയം എന്ന വെളുത്ത സ്വ‌ർണം.

ഇരുമ്പിന്റെ അംശമില്ലാത്ത നോൺ ഫെറസ് ലോഹമാണ് ലിഥിയം. അതിനാൽ തുരുമ്പ് പിടിക്കില്ല. വെള്ളിയുടെ നിറമാണ്.  ആധുനിക ഗാഡ്‌ജറ്റുകളിൽ ഉപയോഗിക്കുന്നതിനാൽ വെളുത്ത സ്വ‌ർണമെന്നും ( വൈറ്റ് ഗോൾഡ് ) അറിയപ്പെടുന്നു.

എന്തിനു ലിഥിയം ബാറ്ററിയിൽ ഉപയോഗിക്കുന്നു?

പ്രകൃതി സൗഹൃദമാണ്  ലിഥിയവും, അതിന്റെ ഉത്പന്നങ്ങളും.  മലിനീകരണമുണ്ടാക്കില്ല.   സാധാരണ ബാറ്ററിയേക്കാൾ ശേഷി കൂടുതലാണ്, വലിപ്പം കുറവ്,  പ്രതിദിനം ആവർത്തിച്ച് ചാ‌ർജ് ചെയ്യാം, ഫാസ്റ്റ് ചാർജിങ് രൂപത്തിൽ  പരമാവധി വേഗതയിൽ ബാറ്ററി  ചാർജ് ആകും എന്നിവയൊക്കെ മേന്മകളാണ്.  

എന്തിലൊക്കെ ലിഥിയം ഉപയോഗിക്കുന്നു?

ഇ -വാഹനങ്ങൾ, മൊബൈൽ ഫോൺ, ലാപ് ടോപ്പ്, എനർജി സ്റ്റോറേജ് സിസ്റ്റം, യു. പി. എസ്, ഇൻവെർട്ടർ ബാറ്ററി,  സോളാർ പ്ലാന്റ്, ഇലക്ട്രോണിക്സ് ചാർജറുകൾ, , കളിപ്പാട്ടങ്ങൾ, വയർലെസ് ഹെഡ്ഫോൺ, കാമറ, പവർടൂൾസ്, ഗൃഹോപകരണങ്ങൾ, ഗ്ലാസ്, സെറാമിക് വ്യവസായം.

ലോകത്തെ ആവശ്യമുള്ള   ലിഥിയം ഉൽപ്പാദനത്തിന്റെ 52% നടത്തുന്നത് ആസ്ട്രേലിയയാണ് (57ലക്ഷം ടൺ). ചിലി 24.5% ഉം  (92ലക്ഷം ടൺ) ചൈന 13.2% ഉം (15ലക്ഷം ടൺ)  ഉല്പാദിപ്പിക്കുന്നു.

ഇ.വി. ബാറ്ററികളിൽ ഉപയോഗിക്കുന്ന പ്രഥാനഘടകമായ ലിഥിയത്തിന്റെ ശേഖരം രാജ്യത്ത് കണ്ടെത്തിയതോടെ വൈദ്യുത വാഹനരംഗത്ത് വൻ മാറ്റങ്ങളുണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്.  ഇതോടെ രാജ്യത്തു ഇ വി ബാറ്ററിയുടെ വില കുറയും, വിദേശങ്ങളിലേക്ക് ഇന്ത്യക്കു യഥേഷ്ടം ലിഥിയം കയറ്റുമതിയും ചെയ്യാനാകുന്ന കണ്ടെത്തലാണ് നടത്തിയിരിക്കുന്നത്.  

നിലവിൽ രാജ്യത്തെ ആവശ്യങ്ങൾക്കായി ലിഥിയം, നിക്കൽ, കോബാൾട്ട് തുടങ്ങിയവ ഇറക്കുമതി ചെയ്യുകയാണ് പതിവ്. ഇ.വി. ബാറ്ററികൾ, മൊബൈൽ ഫോണുകൾ, സോളാർ പാനലുകൾ തുടങ്ങിയവയിൽ ലിഥിയം ഉപയോഗിക്കുന്നുണ്ട്. വൻതോതിലുള്ള ഉപയോഗം ഈ മേഖലകളിൽ നിലവിലുള്ളതുകൊണ്ട് തന്നെ ഈ കണ്ടെത്തലോടെ രാജ്യത്തിന്‌ സ്വയംപര്യാപ്തത കൈവരിക്കാൻ സാധിക്കും

Lithium deposits found in Jharkhand, following the discovery in Kashmir, make India a key player in lithium production. This, along with two new gold deposits in Ranchi, marks a significant stride in India’s self-reliance for electric vehicle batteries and technology.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version