നിർമിത സാങ്കേതിക വിദ്യയിൽ ചാറ്റ് ജിപിടിയുടെ സ്ഥാനം ആർക്കും ചോദ്യം ചെയ്യാൻ പറ്റില്ല. ലോകത്തിന് മുന്നിൽ നിർമിത ബുദ്ധി സാധ്യമാക്കിയത് ചാറ്റ് ജിപിടിയാണ്. എന്നാൽ ചാറ്റ് ജിപിടി യാഥാർഥ്യമാക്കിയ സാം ആൾട്ട്മാന്റെ സ്ഥാനം ഓപ്പൺ എഐയുടെ പുറത്താണ്.

സാം ആൾട്ട്മാനെ സിഇഒ സ്ഥാനത്ത് നിന്ന് പുറത്താക്കുകയാണെന്ന ഓപ്പൺ എഐയുടെ അറിയിപ്പ് ബിസിനസ് ലോകവും സാങ്കേതിക ലോകവും ഞെട്ടലോടെയാണ് കേട്ടത്. ആൾട്ട്മാനെ പുറത്താക്കിയതിന് കാരണമെന്താണെന്ന് ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. ആൾട്ട്മാന്റെ നേതൃശേഷിയിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് കമ്പനിയുടെ ഔദ്യോഗിക വിശദീകരണം. പക്ഷേ, ആൾട്ട്മാനിലുള്ള വിശ്വാസം കമ്പനിക്കാണോ നഷ്ടപ്പെട്ടത് അതോ മറ്റാർക്കെങ്കിലുമാണോ?

അതിനുള്ള ഉത്തരം എത്തി നിൽക്കുന്നത് ഇല്യ സുറ്റ്സ്കെവറിന് മുന്നിലാണ്. ആൾട്ട്മാനെ ഇഷ്ടമില്ലാത്ത ഈ ഇല്യ സുറ്റ്സ്കെവർ ആരാണന്നല്ലേ?

ആരാണ് ഈ ഇല്യ
ചാറ്റ് ജിപിടിയുടെ കോഫൗണ്ടർമാരിൽ ഒരാളാണ് ഇല്യ സുറ്റ്സ്കെവർ. സാം ആൾട്ട്മാനും ഗ്രെഗ് ബ്രോക്ക്മാനും ഓപ്പൺ എഐ വിട്ടപ്പോഴും കമ്പനിയിൽ തുടരാൻ തീരുമാനിച്ച ആൾ, സാം ആൾട്ട് മാനെ ഓപ്പൺ എഐയിൽ നിന്ന് പുറത്താക്കാൻ ചുക്കാൻ പിടിച്ചവരിൽ പ്രധാനി, അസമയത്ത് ആൾട്ട്മാനെ ഗൂഗിൾ മീറ്റിൽ വിളിച്ച് പിരിച്ചുവിടുന്ന കാര്യം പറഞ്ഞയാൾ. ഇല്യ സുറ്റ്സ്കെവർ പല പേരുകളിലാണ് ഇപ്പോൾ അറിയപ്പെടുന്നത്.

രണ്ട് പക്ഷത്ത്
എഐയുടെ കാര്യത്തിൽ സുറ്റ്സ്കെവറും ആൾട്ട്മാനും രണ്ട് പക്ഷത്താണ്. എഐ മനുഷ്യവംശത്തിന് ഉണ്ടാക്കിയേക്കാവുന്ന വിപത്തിനെ കുറിച്ച് ആശങ്കാകുലനാണ് സുറ്റ്സ്കെവർ. എഐയുടെ അപകടങ്ങൾ കുറച്ചു കൊണ്ടുവരുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സുറ്റ്സ്കെവറിന്റെ പദ്ധതി. അതേസമയം ആൾട്ട്മാൻ എഐ സാങ്കേതിക വിദ്യ കൂടുതൽ വികസിപ്പിച്ച് അതിൽ നിന്ന് ലാഭമുണ്ടാക്കുന്നതിലാണ് ശ്രദ്ധിക്കുന്നത്. വിഷയത്തിൽ പല തവണ സുറ്റ്സ്കെവറും ആൾട്ട്മാനും പരസ്പരം കൊമ്പുകോർക്കുകയും ചെയ്തു. ആൾട്ട്മാന് തന്റെ ആശയം നടപ്പാക്കാൻ ഡയറക്ടർ ബോർഡ് മീറ്റിംഗുകളിൽ നിന്ന് വിയർക്കേണ്ടി വന്നു.

ആൾട്ട്മാനെ പിരിച്ചുവിട്ടതിന് ശേഷം ഓപ്പൺ എഐയിലെ ജീവനക്കാരെ കണ്ട് കാര്യം വ്യക്തമാക്കാനും സുറ്റ്സ്കെവർ മറന്നില്ല. കമ്പനിയുടെ നേതൃത്വം കൈയ്യേറാനോ ആൾട്ട്മാനോടുള്ള ശത്രുത മൂലമോ അല്ല ഇത്തരമൊരു തീരുമാനത്തിന് പിന്നില്ലെന്ന് സുറ്റ്സ്കെവർ പറഞ്ഞു. കമ്പനിയുടെ മൂല്യവും ലക്ഷ്യവും സംരക്ഷിക്കുകയാണ് തീരുമാനത്തിന് പിന്നില്ലെന്ന് സുറ്റ്സ്കെവർ പറഞ്ഞു.

നിർമാതാവിന് പേടി

ലോകം ഇന്ന് നേരിടുന്ന തൊഴിൽ രാഹിത്യം, പട്ടിണി, രോഗങ്ങൾ എന്നിവയെല്ലാം നേരിടാൻ എഐ സാങ്കേതിക വിദ്യ കൊണ്ട് സാധിക്കും. എന്നാൽ പുതിയ പ്രശ്നങ്ങളിലേക്കും എഐ വഴിവെക്കും. എഐയെ എത്ര നിയന്ത്രണത്തിൽ വരുത്താൻ ശ്രമിച്ചാലും എഐ അത് മറികടക്കുമെന്നാണ് സുറ്റ്സ്കെവറിന്റെ അഭിപ്രായം. എഐ ദുരുപയോഗം ചെയ്യാപ്പെടാതിരിക്കാൻ പല കമ്പനികളും റീഇൻഫോഴ്സമെന്റ് ലേണിംഗ് പോലുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ടെങ്കിലും എഐ സൂപ്പർഇന്റലിജന്റ് ആണെന്നും ഇതെല്ലാം മറികടക്കുമെന്നും സുറ്റ്സ്കെവർ വിശ്വസിക്കുന്നു.

When OpenAI’s CEO and co-founder, Sam Altman, was abruptly fired by the board last Saturday, something unexpected occurred at the business. They said he wasn’t communicating clearly, but they didn’t specify what he did incorrectly. There was an unsuccessful attempt to entice him back to the organization after his departure. Throughout it all, there was a lot of discussion about Ilya Sutskever, the lone remaining co-founder after Altman and Greg Brockman left the firm, and she is also a member of the board.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version