ഒരു റസ്റ്ററന്റിൽ കയറിയാൽ എന്താണ് ഓർഡർ ചെയ്യുക.. ബിരിയാണി, മസാല ദോശ, സ്റ്റീക്ക്, പാസ്ത… അങ്ങനെ എന്തും. എന്നാൽ ദുബായിൽ ഒരു റസ്റ്ററന്റിൽ അങ്ങനെ അല്ല, ഇവിടെ മെഡിറ്റിറേനിയൻ ഭക്ഷണത്തിന്റെ കൂടെ നിങ്ങൾക്ക് പെയിന്റിംഗുകൾ ഓർഡർ ചെയ്യാം, വീട്ടിലേക്കാവശ്യമായ ഡെക്കോറുകൾ ഓർഡർ ചെയ്യാം, റസ്റ്ററന്റിൽ ഇഷ്ടപ്പെട്ട ഫർണിച്ചറും ഓർഡർ ചെയ്യാം.
ഫുഡും പെയിന്റിംഗും
30 വർഷമായി ഇന്റീരിയർ ഡിസൈനിംഗ് ബിസിനസ് ചെയ്യുന്ന, അബ്ദുള്ള അൽ തമിമിയും, മകൻ അമറും കുടുംബമാണ് ഭക്ഷണത്തിനൊപ്പം ഇന്റീരിയൽ ഡിസൈനിംഗ് ഉത്പന്നങ്ങളും വിൽക്കുന്ന റസ്റ്ററന്റിന് പിന്നിൽ.
ദുബായിലെ ക്വിൻഞ്ച് റസ്റ്ററന്റിലാണ് ഈ സൗകര്യമുള്ളത്. ആരോഗ്യമുള്ള ഭക്ഷണത്തിനൊപ്പം വീട് മോടി കൂട്ടാനാവശ്യമായ പെയിന്റിംഗും ഫർണിച്ചറും ഈ റസ്റ്ററന്റിൽ ഇവർ വിൽക്കുന്നു.
ഒരു റസ്റ്ററന്റിൽ കയറിയാൽ എന്താണ് ഓർഡർ ചെയ്യുക.. ബിരിയാണ്, മസാല ദോശ, സ്റ്റീക്ക്, പാസ്ത… അങ്ങനെ എന്തുവേണമെങ്കിലുമാകാം. എന്നാൽ ദുബായിൽ ഒരു റസ്റ്ററന്റിൽ അങ്ങനെ അല്ല, ഇവിടെ മെഡിറ്റിറേനിയൻ ഭക്ഷണത്തിന്റെ കൂടെ നിങ്ങൾക്ക് പെയിന്റിംഗുകൾ ഓർഡർ ചെയ്യാം, വീട്ടിലേക്കാവശ്യമായ ഡെക്കോറുകൾ ഓർഡർ ചെയ്യാം, റസ്റ്ററന്റിൽ ഇഷ്ടപ്പെട്ട ഒരു കഷ്ണം ഫർണിച്ചറും ഓർഡർ ചെയ്യാം.
ഫുഡും പെയിന്റിംഗും
30 വർഷമായി ഇന്റീരിയർ ഡിസൈനിംഗ് ബിസിനസ് ചെയ്യുന്ന അമർ, അബ്ദുള്ള അൽ തമിമി എന്നിവരുടെ കുടുംബമാണ് ഭക്ഷണത്തിനൊപ്പം ഇന്റീരിയൽ ഡിസൈനിംഗ് ഉത്പന്നങ്ങളും വിൽക്കുന്ന റസ്റ്ററന്റിന് പിന്നിൽ. ദുബായിലെ ക്വിൻഞ്ച് റസ്റ്ററന്റിലാണ് ഈ സൗകര്യമുള്ളത്. ആരോഗ്യമുള്ള ഭക്ഷണത്തിനൊപ്പം വീട് മോടി കൂട്ടാനാവശ്യമായ പെയിന്റിംഗും ഫർണിച്ചറും ഈ റസ്റ്ററന്റിൽ ഇവർ വിൽക്കുന്നു.
ഡികോആർട്ട്, ഡിആൻഡ് ഡി ഹോം എന്നീ കുടുംബ ബിസിനസുകളുടെ പങ്കാളിത്തതോടെയാണ് ഇത്തരമൊരു റസ്റ്ററന്റ് ഇവർ യാഥാർഥ്യമാക്കിയത്. റസ്റ്ററന്റിലേക്ക് വരുന്നവരുടെ ആവശ്യമനുസരിച്ച് ഫർണിച്ചറുകളും മറ്റും നിർമിച്ചും കൊടുക്കും.
9,260 ചതുരശ്ര അടിയിൽ പണിത റസ്റ്ററന്റിന്റെ പ്രധാന ആകർഷണം റൂഫ് ടോപ്പിൽ നിന്ന് താഴേക്ക് വരുന്ന മരം കൊണ്ടുള്ള ശില്പങ്ങളാണ്. ലക്ഷങ്ങളാണ് ഇവയുടെ വില. 2019ലാണ് ഇവർ ഇത്തരമൊരു റസ്റ്ററന്റ് ആരംഭിക്കുന്നത്. സഹോദരിയുടെ കല്യാണത്തിന് വേണ്ടി ചെയ്ത മര ശില്പമാണ് എല്ലാത്തിന്റെയും തുടക്കം. ഇത് കണ്ട് ഇഷ്ടപ്പെട്ട് ക്വിൻഞ്ച് ഇത്തരം ശില്പങ്ങൾക്ക് ആവശ്യപ്പെട്ടു വന്നു.
ഉണങ്ങിയ മരങ്ങൾ കൊണ്ട്
ഇത്തരം ഇന്റീരിയൽ ഡെക്കറേഷൻ ഉത്പന്നങ്ങൾക്ക് മരങ്ങൾ മുറിക്കുന്നില്ലെന്ന് ഇവർ പറയുന്നു. ഉണങ്ങിപ്പോയ അല്ലെങ്കിൽ വീണുപോയ മരങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഉണങ്ങി വീണ ധാരാളം മരങ്ങൾ ക്വിൻഞ്ചിന് ഇന്റീരിയൽ പണിയാൻ ഉപയോഗിച്ചതായി അമർ പറയുന്നു.
ക്വിൻഞ്ചിൽ ഫർണിച്ചറുകളും മറ്റും കണ്ട് ഇഷ്ടപ്പെട്ടവർ ഇവ വാങ്ങാൻ കിട്ടുമോയെന്ന് ചോദിച്ച് വന്ന് തുടങ്ങിയതോടെയാണ് പുതിയൊരു ആശയം ഉടലെടുക്കുന്നത്. ഇപ്പോൾ ക്വിൻഞ്ചിൽ ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് കണ്ടിഷ്ടപെടുന്ന ഫർണിച്ചറുകളും മറ്റും വാങ്ങാൻ പറ്റും. ഡൈനിംഗ് സെക്ഷനിലും, ഓപ്പൺ കിച്ചണിലുമെല്ലാം കാണുന്ന ഫർണിച്ചറുകളും മറ്റും ഉപഭോക്താക്കൾക്ക് ഓർഡർ കൊടുത്ത് ചെയ്യിക്കാം.
Dubai, known for its luxurious dining experiences, welcomes a unique addition to its culinary scene with Quince, an F&B destination that seamlessly blends gastronomy with art and design. Founded by the father-son duo, Amer and Abdulla Al Tamimi, Quince aims to tantalise taste buds while offering patrons the opportunity to take home a piece of the artistic ambiance.