സ്വർണക്കടത്ത് അവസാനിപ്പിക്കാൻ നയം വരുന്നൂ. വിമാനത്താവളങ്ങൾ വഴിയും മറ്റും വർധിച്ചുവരുന്ന സ്വർണക്കടത്ത് അവസാനിപ്പിക്കാൻ ദുബായി മൾട്ടി കമ്മോഡിറ്റീസ് സെന്ററും വേൾഡ് ഗോൾഡ് കൗൺസിലും ചേർന്നാണ് പദ്ധതി ആവിഷ്കരിക്കുന്നത്. വിമാനയാത്രക്കാർ വഴിയുള്ള നിയമവിരുദ്ധ സ്വർണ വ്യാപാരത്തിനും ഉത്തരവാദിത്വമുള്ള ഉറവിടത്തിൽ നിന്നാണ് സ്വർണമെത്തുന്നത് എന്ന് ഉറപ്പ് വരുത്താനും അന്താരാഷ്ട്ര നിലവാരമുള്ള നിയമങ്ങളും മാനദണ്ഡങ്ങളും ഇരുവരും യോജിച്ചാണ് ഉണ്ടാക്കുന്നത്. ഇതുവഴി ഇന്ത്യയിലേക്ക് വരുന്നവർക്ക് ബാഗിൽ നിശ്ചിത അളവ് സ്വർണം കൊണ്ടുവരാൻ സാധിക്കും. അന്താരാഷ്ട്ര യാത്രകളിൽ സ്വർണം കൈയിൽ കരുതുന്നത് പല രാജ്യങ്ങളിലും കുറ്റമാണ്. ഇതിന് മാറ്റം വരുകയാണ് പുതിയ നയത്തിലൂടെ.

കടത്ത് കുറയ്ക്കാൻ
സ്വർണ വ്യാപാരം നടക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ മുൻപന്തിയിലാണ്, സ്വർണക്കടത്ത് നടക്കുന്ന രാജ്യങ്ങളിലും ഇന്ത്യ മുൻപന്തിയിൽ തന്നെയാണ്. സ്വർണ വ്യാപാരം പോലെ തന്നെ പ്രബലമാണ് ഇവിടെ സ്വർണക്കടത്തും. കപ്പൽ, വിമാനം, ട്രയിൻ, ബസ്, എന്നുവേണ്ട ഏത് വഴിക്കും സ്വർണമെത്തും. സ്വർണക്കടത്തിൽ കേരളവും ഒട്ടും പിന്നിലല്ല.

കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവന്തപുരം വിമാനത്താവളങ്ങൾ വഴി കോടിക്കണക്കിന് രൂപയുടെ സ്വർണക്കടത്താണ് വർഷാവർഷം ഈ വിമാനങ്ങൾ വഴി നടക്കുന്നത്.
പല മാർഗങ്ങളാണ് വിമാനത്താവളങ്ങളിൽ സ്വർണക്കടത്തിന് ഉപയോഗിക്കുന്നത്. വാച്ച്, ഇസ്തിരിപ്പെട്ടി, വസ്ത്രങ്ങൾ തുടങ്ങി പല വസ്തുക്കളിൽ കടത്തി കൊണ്ടുപോകാൻ ശ്രമിച്ച സ്വർണം പിടികൂടി. വസ്ത്രത്തിലും ശരീരത്തിനകത്തും വരെ സ്വർണം ഒളിച്ചു കടത്താൻ ശ്രമിച്ചവരുടെ വാർത്തകൾ നിരവധി കേട്ടു കഴിഞ്ഞു. എത്ര നിയന്ത്രണം കടുപ്പിച്ചിട്ടും പരിശോധന കൂട്ടിയിട്ടും പിന്നെയും സ്വർണക്കടത്ത് തകൃതിയായി നടന്നു. ഇതിന് അവസാനമിടാൻ പോകുകയാണ് ഡിഎംസിസിയും വേൾഡ് ഗോൾഡ് കൗൺസിലും ചേർന്ന്.

ഇന്ത്യയിലേക്കും സ്വർണം കൊണ്ടുവരാം
ഉത്തരവാദിത്വമുള്ള ഉറവിടങ്ങളിൽ നിന്നാണ് സ്വർണമെത്തുന്നത് എന്ന് ഉറപ്പാക്കുക, നിയമവിരുദ്ധ സ്വർണ വ്യാപാരം അവസാനിപ്പിക്കുക, വിമാനയാത്രക്കാരെ ഉപയോഗിച്ചുള്ള സ്വർണ കടത്തിന് തടയിടുക എന്നിവയാണ് ഡിഎംസിസിയും വേൾഡ് ഗോൾഡ് കൗൺസിലും ലക്ഷ്യം വെക്കുന്നത്.
പുതിയ മാനദണ്ഡം അനുസരിച്ച് യുഎഇ, ഇന്ത്യ, ചൈന, പാക്കിസ്ഥാൻ, യൂറോപ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രകാർക്ക് ലഗേജിൽ നിശ്ചിത അളവ് സ്വർണം നിയമ പരിരക്ഷയോടെ കൊണ്ടുപോകാം. യാത്രക്കാർ ലഗേജുകളിൽ നിയമവിരുദ്ധമായി സ്വർണം കടത്തി കൊണ്ടുപോകുന്നത് തടയാനാണ് നിയമം കൊണ്ടുവരുന്നത്.

കടുത്ത നിയമങ്ങൾ വേണം
രാജ്യാന്തര യാത്രകളിൽ വ്യക്തികൾ പലപ്പോഴും വലിയ അളവിൽ സ്വർണം കൈയിൽ കരുതാറുണ്ടെന്നും മിക്ക രാജ്യങ്ങളിലും ഇത്തരത്തിൽ സ്വർണം കൊണ്ടുവരുന്നത് നിയമവിരുദ്ധമായത് കൊണ്ട് ഇവർ ശിക്ഷിക്കപെടാറുണ്ടെന്നും വേൾഡ് ഗോൾഡ് കൗൺസിലിലെ മുതിർന്ന ഉദ്യോഗസ്ഥൻ ആൺഡ്രൂ നെയ്‌ലർ പറയുന്നു. രാജ്യാന്തര യാത്രകളിൽ കൈയിൽ കരുതുന്ന സ്വർണം ഉത്തരവാദിത്വമുള്ള ഉറവിടങ്ങളിൽ നിന്ന് ഉറപ്പാക്കാൻ നിയമങ്ങൾ കടുപ്പിക്കണം.

ലോകത്താകമാനം നിയമപരമായി സ്വർണഖനനവും മറ്റും ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദുബായും യുഎഇയും പുതിയൊരു മാതൃക കാണിക്കുകയാണ്.
യുഎഇ, ഇന്ത്യ, ചൈന, യൂറോപ്പ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളുമായി വേൾഡ് ഗോൾഡ് കൗൺസിലും ഡിഎംസിസിയും തമ്മിലുള്ള ചർച്ച ചെയ്യുകയാണ്. എല്ലാവരുമായി ചർച്ച നടത്തിയതിന് ശേഷമായിരിക്കും നിയമം നടപ്പാക്കുക.

Customs officials are intensifying efforts to intercept passengers transporting unauthorised quantities of gold in their hand baggage. A collaborative initiative between the Dubai Multi Commodities Centre (DMCC) and the World Gold Council is gaining momentum to standardise international regulations and procedures, addressing the challenge of illicit gold trade by travellers and bridging gaps in responsible sourcing and gold trade.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version