ടെസ്ലയ്ക്ക് (Tesla) ഇന്ത്യയിലേക്ക് വരണമെന്നുണ്ട്, പക്ഷേ അതിന് സർക്കാർ കനിയണം. ടെസ്ലയുടെ ഇറക്കുമതി വാഹനങ്ങളുടെ കൺസെഷണൽ ഡ്യൂട്ടി 15% ആക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. രണ്ടുവർഷത്തേക്ക് കൺസെഷണൽ ഡ്യൂട്ടി 15% ആക്കിയാൽ രാജ്യത്ത് ടെസ്ല ഇലക്ട്രിക് കാർ നിർമാണ ഫാക്ടറി തുടങ്ങുമെന്നാണ് വാഗ്ദാനം.
സർക്കാരുമായി സംസാരിച്ചു
ഇതു സംബന്ധിച്ച് ടെസ്ല കേന്ദ്ര സർക്കാരുമായി ചർച്ച നടത്തി. കാറുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്. രാജ്യത്ത് ഫാക്ടറി പണിയുന്നതുമായി ബന്ധപ്പെട്ട പദ്ധതികൾ സർക്കാരുമായി ചർച്ച ചെയ്തു.
ടെസ്ലയുടെ 12,000 വാഹനങ്ങൾക്ക് കൺസെഷണൽ താരിഫ് നൽകുകയാണെങ്കിൽ 500 മില്യൺ ഡോളർ നിക്ഷേപിക്കാൻ തയ്യാറാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 30,000 വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുകയാണെങ്കിൽ 2 ബില്യൺ ഡോളർ വരെ നിക്ഷേപിക്കാമെന്നാണ് ടെസ്ലയുടെ വാഗ്ദാനം.
ടെസ്ല മുന്നോട്ടുവെച്ച നിർദേശങ്ങൾ സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. കേന്ദ്ര ഹെവി ഇൻഡസ്ട്രി മന്ത്രാലയം, ഡിപാർട്മെന്റ് ഓഫ് പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേർനൽ ട്രെയ്ഡ്, റോഡ് ട്രാൻസ്പോർട്ട് ഹൈവേ മന്ത്രാലയം, ധനകാര്യ മന്ത്രാലയം എന്നിവർ നിർദേശം പരിശോധിച്ച് കൊണ്ടിരിക്കുകയാണ്.
അറിയാം ജനുവരിയിൽ
അതിനിടയിൽ ടെസ്ല സിഇഒ ഇലോൺ മസ്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന കൂടിക്കാഴ്ച ഇന്ത്യയുടെ ഇലക്ട്രിക് വാഹനമോഹങ്ങൾക്ക് പുതിയ പ്രതീക്ഷ നൽകിയിരുന്നു.
2024ഓടെ ടെസ്ല ഇന്ത്യയിൽ ഫാക്ടറി തുടങ്ങുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ജനുവരിയിൽ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിൽ ഇതിനെ പറ്റി പ്രഖ്യാപനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെസ്ല ഫാക്ടറി നിർമിക്കാൻ മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളെ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. ഇന്ത്യയിൽ ബാറ്ററി നിർമിക്കാനും ടെസ്ലയുടെ ആലോചനയിലുണ്ട്.
Elon Musk’s electric vehicle giant, Tesla Inc., is exploring the possibility of establishing a manufacturing plant in India, contingent upon the Indian government approving a concessional duty of 15% on imported vehicles during the initial two years of operations. Sources suggest that Tesla has initiated discussions with the Indian government to outline its proposed investment and the potential import quantities subject to reduced duties.