ഇന്ത്യയിലെ ആകാശ യാത്രാ വിപണി രണ്ട് വ്യോമയാന കോർപ്പറേറ്റ് ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലേക്കു നീങ്ങുന്ന അവസ്ഥയാണിപ്പോൾ. ടാറ്റ ഗ്രൂപ്പിന്റെയും ഇന്റർഗ്ളോബ് ഗ്രൂപ്പിന്റെയും കൈയിലേക്ക് ഇന്ത്യൻ വ്യോമയാന യാത്രാ വിപണി മാറുന്നതിനു കാരണം കഴിഞ്ഞ വർഷങ്ങളിൽ നിരവധി പ്രമുഖ വിമാന കമ്പനികൾ സാമ്പത്തിക പ്രതിസന്ധി മൂലം പ്രവർത്തനം അവസാനിപ്പിച്ചതാണ്.

പ്രമുഖ പൊതുമേഖലാ വിമാന കമ്പനിയായ എയർ ഇന്ത്യയെ ഏറ്റെടുത്ത ടാറ്റ ഗ്രൂപ്പ് വിസ്താരയടക്കം തങ്ങൾക്കൊപ്പം സർവീസ് നടത്തുന്ന എയർലൈനുകളെ ലയിപ്പിച്ച് ലോകത്തിലെ തന്നെ മുൻനിര വ്യോമയാന ഭീമനാകാനുള്ള നീക്കങ്ങൾ തുടരുന്നു. ഇന്റർഗ്ളോബിന്റെ ഉടമസ്ഥതയിലുള്ള ഇൻഡിഗോ കൂടുതൽ വിമാനങ്ങൾ വാങ്ങിയും സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചും ഇന്ത്യൻ ആഭ്യന്തിര വിപണിയിൽ കൂടുതൽ ആധിപത്യം ഉറപ്പിക്കുന്നു.

രാജ്യത്തെ പ്രമുഖ വിമാന കമ്പനികളായ ഗോ എയർ, സ്പൈസ് ജെറ്റ് എന്നിവ സാമ്പത്തിക പ്രതിസന്ധി മൂലം പ്രവർത്തനം അവസാനിപ്പിക്കാനുള്ള സാദ്ധ്യതയേറിയതോടെ ഇവ ഏറ്റെടുക്കുവാനും ടാറ്റ ഗ്രൂപ്പും ഇന്റെർഗ്ലോബും നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

കഴിഞ്ഞ വർഷം എയർ ഇന്ത്യയെ ഏറ്റെടുത്ത ടാറ്റ ഗ്രൂപ്പ് നിലവിൽ രാജ്യത്തെ രണ്ടാമത്തെ വലിയ വിമാന കമ്പനിയാണ്. ടാറ്റ ഗ്രൂപ്പിനും സിംഗപ്പൂർ എയർലൈൻസിനും സംയുക്ത ഓഹരിയുള്ള വിസ്താര എയർ ലൈനിനെ ഏറ്റെടുത്ത് വിപണിയും നെറ്റ് വർക്കും വിപുലമാക്കാൻ ഒരുങ്ങുകയാണ്. ഇതോടൊപ്പം എയർ ഏഷ്യയെ എയർ ഇന്ത്യ എക്സ്‌പ്രസുമായി ലയിപ്പിക്കാനും ഗ്രൂപ്പിന് ആലോചനയുണ്ട്. നിലവിൽ എയർ ഇന്ത്യയ്ക്ക് വ്യോമയാന രംഗത്ത് 25 ശതമാനം വിപണി വിഹിതമാണുള്ളത്.

രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇൻഡിഗോ തങ്ങളുടെ ശേഷി വർധിപ്പിക്കാനുള്ള പദ്ധതികൾ നടപ്പാക്കിത്തുടങ്ങി. ഇൻഡിഗോയുടെ വിപണി വിഹിതം 63 ശതമാനത്തിന് മുകളിലാണ്. 500 എയർബസുകൾ കൂടി ഉൾപ്പെടുത്തി സർവീസുകൾ വ്യാപിപ്പിക്കാൻ ഇൻഡിഗോ ഒരുങ്ങുകയാണ്.

ഉയർന്ന പ്രവർത്തന ചെലവും ശക്തമായ മത്സരവും കാരണം കഴിഞ്ഞ പത്ത് വർഷത്തിനിടെ നിരവധി വിമാന കമ്പനികളാണ് ഇന്ത്യയിൽ തകർച്ച നേരിട്ടത്. കിംഗ് ഫിഷർ ,ബജറ്റ് എയർലൈനായ എയർ ഡെക്കാനും മുതൽ വമ്പൻമാരായ ജെറ്റ് എയർവെയ്സിനും വരെ ഇന്ത്യൻ വിപണിയിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.

എൻജിൻ തകരാറുകൾ സ്ഥിരമായതിനെ തുടർന്ന് പ്രതിസന്ധിയിലായി മാസങ്ങൾക്കു മുമ്പ് വിമാനങ്ങൾ താഴെയിറക്കിയ ഗോ ഫസ്റ്റിന് വീണ്ടും സർവീസ് തുടങ്ങാൻ ഇതുവരെ സാധിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധി മൂലം വലയുന്ന ഗോ ഫസ്റ്റിനെ വാങ്ങാനുള്ള നടപടികളിൽ നിന്നും മുൻ നിര കോർപ്പറേറ്റ് ഗ്രൂപ്പായ നവീൻ ജിണ്ടാൽ ഗ്രൂപ്പ് പിന്മാറിയത് അവരുടെ നിലവിലെ പ്രതീക്ഷകളും ഇല്ലാതാക്കിയിട്ടുണ്ട്.  

വിപണിയിൽ ഉയർന്നു വരാൻ ശ്രമം നടത്തുന്ന വിമാന ഓപ്പറേറ്ററായ “ആകാശ” എയർ ലൈനാകട്ടെ നിരവധി ആഭ്യന്തിര പ്രശ്നങ്ങളിൽ പെട്ട് മുന്നോട്ടു പോകാൻ സാധിക്കാത്ത പ്രതിസന്ധിയിലാണ്. ചെറുകിട കമ്പനിയായ ആകാശയ്ക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ വമ്പൻമാരുമായി മത്സരിക്കാൻ കഴിയില്ലെന്നതു ടാറ്റയും ഇൻഡിഗോയും മുതലാക്കാൻ ശ്രമിച്ചേക്കും. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version