ഇന്ത്യൻ നിർമിത മദർബോർഡുള്ള (motherboard) കംപ്യൂട്ടർ പുറത്തിറക്കി ലെനോവോ (Lenovo). വെള്ളിയാഴ്ചയാണ് രാജ്യത്ത് നിർമിച്ച മദർബോർഡുള്ള പിഎംഎ-കംപ്ലൈന്റ് (കേന്ദ്രസർക്കാരിന്റെ പ്രഫറെൻഷ്യൽ മാർക്കറ്റ് ആക്സസ് പോളിസി) പിസി പുറത്തിറക്കിയത്. പിസി നിർമാണത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് ലെനോവോ. കമ്പനിക്ക് ഇത് സുപ്രധാന നേട്ടമാണെന്നാണ് ലെനോവോ ഇന്ത്യയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സൗരഭ് അഗർവാൾ പറഞ്ഞു.

ഇന്ത്യയിൽ നിർമിച്ച മദർബോർഡുമായി പിസി പുറത്തിറക്കിയതോടെ ക്ലാസ് 1 പിഎംഎ ബ്രാക്കറ്റിന് ലെനോവയ്ക്ക് അർഹതയുണ്ടായിരിക്കും. ലെനോവ പുറത്തിറക്കിയ കംപ്യൂട്ടറിന്റെ പകുതി ഭാഗങ്ങളും രാജ്യത്ത് നിർമിച്ചതാണ്. തിരഞ്ഞെടുത്ത ഭാഗങ്ങളാണ് ലെനോവോ രാജ്യത്ത് നിർമിച്ചിരിക്കുന്നത്. ആഗസ്റ്റിൽ കമ്പനി ബംഗളൂരുവിൽ ഷെയേർഡ് സപ്പോർട്ട് സെന്റർ ആരംഭിച്ചിരുന്നു. അധികം വൈകാതെയാണ് പിസി ലെനോവോ പുറത്തിറക്കിയത്. കമ്പനിയുടെ പിസി നിർമാണ ശേഷി വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ലെനോവോ. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിൽ പിസി നിർമാണം ഉയർത്തികൊണ്ടുവരികയാണ് ലെനോവോ. ഇതുവഴി രാജ്യത്തിന്റെ മെയ്ക്ക് ഇൻ ഇന്ത്യ സ്വപ്നങ്ങൾക്ക് കൂടുതൽ സംഭാവന നൽകാൻ സാധിക്കും.

കമ്പനിയുടെ പുതുച്ചേരിയിലെ ഫാക്ടറിയിൽ നിലവിൽ വർഷത്തിൽ 1.4 മില്യൺ യൂണിറ്റുകൾ ഉത്പാദിപ്പിക്കാൻ സാധിക്കും. ദിവസം ഏകദേശം 4,500 യൂണിറ്റുകളാണ് ഇവിടെ നിർമിക്കുന്നത്. വി15, തിങ്ക് ബുക്ക്15 അടക്കം 15 തരം മോഡലുകൾ ഇവിടെ നിർമിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ കംപ്യൂട്ടറുകൾക്ക് ആവശ്യക്കാർ കുറഞ്ഞിരുന്നു. എന്നാൽ വീണ്ടും ആളുകൾ അതിലേക്ക് തിരിച്ചെത്തുന്നുണ്ടെന്ന് സൗരഭ് അഗർവാൾ പറഞ്ഞു

The Government of India’s Preferential Market Access Policy-compliant PCs featuring a motherboard made in India were introduced by Lenovo, the country’s second-largest PC manufacturer. According to Lenovo India Chief Operating Officer Saurabh Agrawal, this is a major turning point in building and growing the company’s manufacturing presence in India.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version